Meena : ഗോള്‍ഡൻ വിസ സ്വീകരിച്ച് നന്ദി പറഞ്ഞ് മീന

ഗോള്‍ഡൻ വിസ സ്വീകരിക്കുന്നതിന്റെ ഫോട്ടോകള്‍ പങ്കുവെച്ച് മീന (Meena).
 

Actress Meena receives UAE Golden Visa

തെന്നിന്ത്യയുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് മീന (Meena). വര്‍ഷങ്ങളായി നായികയായി സിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടി. ബാലതാരമായി വന്ന മീന നായികയായി തെന്നിന്ത്യൻ ചലച്ചിത്രലോകത്ത് അവിഭാജ്യമായി മാറുകയായിരുന്നു. നടി മീനയ്‍ക്ക് യുഎഇയുടെ ഗോള്‍ഡൻ വിസ ലഭിച്ചതിനെ കുറിച്ചാണ് പുതിയ വാര്‍ത്ത.

ഗോള്‍ഡൻ വിസ സ്വീകരിച്ച കാര്യം മീന തന്നെയാണ് അറിയിച്ചത്. ഗോള്‍ഡൻ വിസ ലഭിച്ചതില്‍ യുഎഇ സര്‍ക്കാരിന് നന്ദി പറഞ്ഞ് മീന ഫോട്ടോകളും പങ്കുവെച്ചിട്ടുണ്ട്. ദുബായ് എക്സ്‍പോയില്‍ വെച്ചാണ് മീന ഗോള്‍ഡൻ വിസ സ്വീകരിച്ചത്. 'ബ്രോ ഡാഡി'യെന്ന ചിത്രമാണ് മീന അഭിനയിച്ച് ഏറ്റവും ഒടുവില്‍ മലയാളത്തില്‍ റിലീസ് ചെയ്‍തത്.

 
 
 
 
 
 
 
 
 
 
 
 
 
 
 

A post shared by Meena Sagar (@meenasagar16)

മോഹൻലാലിന്റെ ജോഡിയായിട്ടായിരുന്നു 'ബ്രോ ഡാഡി'യില്‍ മീന അഭിനയിച്ചത്. മോഹൻലാലും മീനയും ഒന്നിച്ച മിക്ക ചിത്രങ്ങളും ഹിറ്റായിരുന്നു. 'ബ്രോ ഡാഡി' ചിത്രവും പ്രതീക്ഷ കാത്തു. ഇവര്‍ തമ്മിലുള്ള കോമ്പിനേഷൻ രംഗങ്ങള്‍ 'ബ്രോ ഡാഡി'യുടെ ആകര്‍ഷണവുമായിരുന്നു.

മലയാളത്തിന്റെ ഹിറ്റ് ചിത്രമായ 'ദൃശ്യ'ത്തിലും മോഹൻലാലിന്റെ നായിക മീനയായിരുന്നു. 'ദൃശ്യം' തെലുങ്ക് സിനിമയിലും മീന തന്നെ നായികയായി. വെങ്കിടേഷാണ് തെലുങ്ക് ചിത്രത്തില്‍  മീനയുടെ നായകനായത്. 'നെഞ്ചങ്കള്‍' എന്ന തെലുങ്ക് ചിത്രത്തിലൂടെ ബാലതാരമായി 1982ല്‍ എത്തിയ മീന 'നവയുഗ'ത്തിലൂടെയായിരുന്നു ആദ്യമായി നായികയായത്.

Read More :  ഹിറ്റായ 2021, റൗണ്ടപ്പ് വീഡിയോയുമായി നടി മീന

മലയാളത്തില്‍ നിന്ന് മോഹൻലാല്‍, മമ്മൂട്ടി, പൃഥ്വിരാജ്, നിവിൻ പോളി, അമലാ പോള്‍, തുടങ്ങി ഒട്ടേറെ താരങ്ങള്‍ക്ക് ഗോള്‍ഡൻ വിസ ലഭിച്ചിട്ടുണ്ട്. 'നെയ്യാറ്റിൻകര ഗോപന്റെ ആറാട്ട്' എന്ന ചിത്രമാണ് മോഹൻലാലിന്റേതായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയിരിക്കുന്നത്. ബി ഉണ്ണികൃഷ്‍ണൻ സംവിധാനം ചെയ്‍ത ചിത്രം വൻ വിജയമായി മാറിയിട്ടുണ്ട്. കംപ്ലീറ്റ് മോഹൻലാല്‍ ഷോ എന്നാണ് ചിത്രത്തിനെ കുറിച്ചുള്ള അഭിപ്രായം.

മമ്മൂട്ടി നായകനായ ചിത്രം 'ഭീഷ്‍മ പര്‍വ'മാണ് അടുത്തിടെ റിലീസ് ചെയ്‍തത്. അമല്‍ നീരദ് സംവിധാനം ചെയ്‍ത ചിത്രത്തിലൂടെ മമ്മൂട്ടി വീണ്ടുമൊരു ഹിറ്റ് സ്വന്തമാക്കിയിരിക്കുകയാണ്. അമല്‍ നീരദിന്റെ മെയ്‍ക്കിംഗ് ചിത്രത്തിന്റെ ആകര്‍ഷണമായി മാറുമ്പോള്‍ 'മൈക്കിള്‍' എന്ന കഥാപാത്രമായി മമ്മൂട്ടി വിസ്‍മയിപ്പിച്ചിരിക്കുന്നു. ആക്ഷനിലും ഡയലോഗിലും എല്ലാം മമ്മൂട്ടി എല്ലാവരെയും ആവേശത്തിലാക്കുന്നു.

പൃഥ്വിരാജ് ഏറ്റവും ഒടുവില്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത് 'കടുവ' എന്ന ചിത്രമാണ്. ഷാജി കൈലാസാണ് ചിത്രം സംവിധാനം ചെയ്യുന്നത്. സായ് കുമാര്‍, സിദ്ദിഖ്, ജനാര്‍ദ്ദനൻ, വിജയരാഘവൻ,രാഹുല്‍ മാധവ്, കൊച്ചുപ്രേമൻ, സംയുക്ത മേനോൻ, സീമ, പ്രിയങ്ക തുടങ്ങിയവര്‍ മറ്റ് വേഷങ്ങളില്‍ എത്തുന്നു. ആദം ജോണിന്റെ സംവിധായകനും 'ലണ്ടൻ ബ്രിഡ്‍ജ്', 'മാസ്റ്റേഴ്‍സ്' എന്നീ ചിത്രങ്ങളുടെ തിരക്കഥാകൃത്തുമായ ജിനു എബ്രഹാമാണ് 'കടുവ'യുടെയും രചന നിര്‍വഹിച്ചിരിക്കുന്നത്.  

'തുറമുഖം' എന്ന ചിത്രമാണ് നിവിൻ പോളിയുടേതായി ഇനി റീലീസ് ചെയ്യാനുള്ളത്. രാജീവ് രവിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. രാജീവ് രവി തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകനും. 'ടീച്ചര്‍' എന്ന ചിത്രത്തിന്റെ തിരക്കുകളിലാണ് അമലാ പോള്‍. നടി അമലാ പോള്‍ മലയാളത്തില്‍ നായികയായി തിരിച്ചെത്തുന്ന ചിത്രമാണ് 'ടീച്ചര്‍'. വിവേക് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. ടീച്ചറായി അമലാ പോള്‍ അഭിനയിക്കുന്ന ചിത്രത്തിന് പി വി ഷാജികുമാറും വിവേകും ചേര്‍ന്ന് തിരക്കഥ എഴുതിയിരിക്കുന്നു.

 ഫഹദ് നായകനായ 'അതിരൻ' എന്ന ചിത്രത്തിന് ശേഷം വിവേക് സംവിധാനം ചെയ്യുന്ന സിനിമയാണ് 'ടീച്ചര്‍'. അനു  മൂത്തേടത്താണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.  കൊല്ലമാണ് അമലാ പോള്‍ ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. അമലാ പോള്‍ നായികയാകുന്ന ചിത്രം 'കാടവെര്‍' ഇനി പ്രദര്‍ശനത്തിന് എത്താനുണ്ട്. അനൂപ് പണിക്കറാണ് ചിത്രത്തിന്റെ സംവിധായകൻ.  ഫോറൻസിക് ത്രില്ലര്‍ ആയിട്ടാണ് ചിത്രം എത്തുന്നത്.  പൊലീസ് സര്‍ജൻ ആയിട്ടാണ് ചിത്രത്തില്‍ അമലാ പോള്‍ അഭിനയിക്കുന്നത്.

Latest Videos
Follow Us:
Download App:
  • android
  • ios