ബിഗ് സ്ക്രീനില്‍ തിളങ്ങിയ വില്ലന്‍; നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു
മലയാളം, തമിഴ്, കന്നഡ സിനിമകളില്‍ അഭിനയിച്ചു
തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിരവധി പ്രതിനായക വേഷങ്ങളിലൂടെ തിളങ്ങിയ നടന്‍ കസാന്‍ ഖാന്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അന്ത്യം. പ്രൊഡക്ഷന്‍ കണ്‍ട്രോളറും നിര്‍മ്മാതാവുമായ എന്‍ എം ബാദുഷയാണ് മരണവാര്‍ത്ത സ്ഥിരീകരിച്ചത്. തമിഴിലും മലയാളത്തിലുമാണ് കസാന്‍ ഖാന്‍ ഏറ്റവുമധികം ചിത്രങ്ങള്‍ ചെയ്തത്. അതില്‍ത്തന്നെ തമിഴ് ചിത്രങ്ങളാണ് കൂടുതല്‍.
ഗാന്ധര്‍വ്വം, ദി കിംഗ്, വര്‍ണ്ണപ്പകിട്ട്, ഡ്രീംസ്, സിഐഡി മൂസ, മായാമോഹിനി, രാജാധിരാജ, ലൈല ഓ ലൈല എന്നിവയാണ് മലയാളത്തിലെ ശ്രദ്ധേയ ചിത്രങ്ങള്‍. സെന്തമിഴ് പാട്ട് എന്ന തമിഴ് ചിത്രത്തിലൂടെ 1992 ലാണ് കസാന്‍ ഖാന്‍റെ സിനിമാ അരങ്ങേറ്റം. ഉള്ളത്തൈ അള്ളിത്താ, ബദ്രി, ധര്‍മ്മ തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളില്‍ അദ്ദേഹം അഭിനയിച്ചു. ഹബ്ബ, നാഗദേവതെ എന്നീ കന്നഡ ചിത്രങ്ങളിലും ആര്‍ട്ട് ഓഫ് ഫൈറ്റിംഗ് 2 എന്ന ഇംഗ്ലീഷ് ചിത്രത്തിലും കസാന്‍ ഖാന്‍ അഭിനയിച്ചു. കരിയറില്‍ അന്‍പതോളം ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.
WATCH : 'ഇത് എന്റെയല്ല, അവരുടെ ഷോ'; ഫിറോസ് ഖാനുമായുള്ള അഭിമുഖം: വീഡിയോ