'അവൻ ലേലത്തിനുണ്ടായിരുന്നെങ്കിൽ 520 കോടിക്ക് പോലും കിട്ടുമായിരുന്നല്ല', ഇന്ത്യൻ താരത്തെക്കുറിച്ച് ആകാശ് ചോപ്ര

120 കോടി രൂപയായിരുന്നു ഓരോ ടീമിനും ലേലത്തില്‍ പരമാവധി ചെലവഴിക്കാന്‍ കഴിയുമായിരുന്നത്.

Even a purse of INR 520 crore would have not been enough for the franchises to get him, Aakash Chopra on Jasprit Bumrah

മുംബൈ: ഐപിഎല്‍ മെഗാ താരലേലം കഴിഞ്ഞപ്പോള്‍ 27 കോടി രൂപ മുടക്കി വിക്കറ്റ് കീപ്പര്‍  റിഷഭ് പന്തിനെ ടീമിലെത്തിച്ച  ലക്നൗ സൂപ്പര്‍ ജയന്‍റ്സാണ് ലേല ചരിത്രത്തിലെ റെക്കോര്‍ഡ് സ്വന്തമാക്കിയത്. 26.75 കോടിക്ക് ശ്രേയസ് അയ്യരെ സ്വന്തമാക്കിയ പഞ്ചാബ് കിംഗ്സിന്‍റെ റെക്കോർഡായിരുന്നു മിനിറ്റുകള്‍ കൊണ്ട് ലക്നൗ തകര്‍ത്തത്.

120 കോടി രൂപയായിരുന്നു ഓരോ ടീമിനും ലേലത്തില്‍ പരമാവധി ചെലവഴിക്കാന്‍ കഴിയുമായിരുന്നത്. ഇതില്‍ ലേലത്തിന് മുമ്പ് നിലനിര്‍ത്തിയ താരങ്ങള്‍ക്കായി മുടക്കിയ തുക ഒഴിച്ചുനിര്‍ത്തിയാല്‍ 45 മുതല്‍ 105 കോടി വരെയായിരുന്നു ഓരോ ടീമിനും ലേലത്തില്‍ ബാക്കിയുണ്ടായിരുന്നത്. എന്നാല്‍ മുംബൈ ഇന്ത്യൻസ് താരം ജസ്പ്രീത് ബുമ്ര ലേലത്തിന് എത്തിയിരുന്നെങ്കില്‍ ടീമുകള്‍ക്ക് 520 കോടി ഉണ്ടെങ്കിലും തികയുമായിരുന്നില്ലെന്ന് തുറന്നു പറയുകയാണ മുന്‍ ഇന്ത്യൻ താരം ആകാശ് ചോപ്ര.

സര്‍ഫറാസിന്‍റെ പുറത്താകല്‍ കണ്ട് രോഹിത് പൊട്ടിക്കരഞ്ഞോ?; വീഡിയോ കണ്ട് ആശയക്കുഴപ്പത്തില്‍ ആരാധകരും

ഓസ്ട്രേലിയക്കെതിരായ പെര്‍ത്ത് ടെസ്റ്റില്‍ എട്ട് വിക്കറ്റുമായി ഇന്ത്യയെ ഐതിഹാസിക വിജയത്തിലേക്ക് നയിച്ച ബുമ്ര മിന്നും ഫോമിലാണ്. ക്യാപ്റ്റൻ രോഹിത് ശര്‍മയുടെ അഭാവത്തില്‍ ടീമിനെ മുന്നില്‍ നിന്ന് നയിക്കാന്‍ ബുമ്രക്കായെന്നും ആകാശ് ചോപ്ര യുട്യൂബ് ചാനലിൽ പറഞ്ഞു. ഐപിഎല്‍ ലേലത്തിന് മുമ്പ് മുംബൈ ഇന്ത്യൻസ് നിലനിര്‍ത്തിയ താരങ്ങളിലൊരാളാണ് ജസ്പ്രീത് ബുമ്ര. 18 കോടി രൂപക്കാണ് മുംബൈ ബുമ്രയെ നിലനിര്‍ത്തിയത്.

Even a purse of INR 520 crore would have not been enough for the franchises to get him, Aakash Chopra on Jasprit Bumrahബുമ്രയെ കൂടുതല്‍ തുക നല്‍കി നിലനിര്‍ത്താനായി ക്യാപ്റ്റന്‍ ഹാര്‍ദ്ദിക് പാണ്ഡ്യയും സൂര്യകുമാര്‍ യാദവും മുന്‍ നായകന്‍ രോഹിത് ശര്‍മയുമെല്ലാം പ്രതിഫലം കുറക്കാന്‍ തയാറായെന്നും റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. 16.35 കോടിക്കാണ് ഹാര്‍ദ്ദിക്കിനെയും സൂര്യകുമാറിനെയും മുംബൈ നിലനിര്‍ത്തിയത്. രോഹിത്തിനെ 16.30 കോടിക്കായിരുന്നു ലേലത്തിന് മുമ്പ് മുംബൈ ടീമില്‍ നിലനിര്‍ത്തിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios