'കുറ്റം ചെയ്തെന്ന് കരുതാൻ കാരണമില്ല'; കരുവന്നൂർ കേസിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി

കരുവന്നൂർ കേസിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. 

There is no reason to believe that crime has been committed High Court with important observation in Karuvannur case

കൊച്ചി: കരുവന്നൂർ കേസിൽ സുപ്രധാന നിരീക്ഷണവുമായി ഹൈക്കോടതി. പിആർ അരവിന്ദാക്ഷനും സികെ ജിൽസിനും എതിരായ ഇഡി ആരോപണങ്ങളിൽ സംശയം പ്രകടിപ്പിച്ച് സിംഗിൾ ബെഞ്ച്. ഇ ഡി ആരോപിക്കുന്നതു പോലുള്ള കുറ്റകൃത്യം ഇവർ  ചെയ്തതായി കരുതാൻ ന്യായമായ കാരണമില്ലെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് രണ്ട് പ്രതികള്‍ക്കും ജാമ്യം നല്‍കുന്നതെന്നും ഉത്തരവിൽ പറയുന്നു. ആരോപിക്കപ്പെടുന്ന കുറ്റങ്ങളിൽ പ്രതികൾക്ക് പങ്കില്ലെന്ന് കരുതാൻ കാരണങ്ങളുണ്ടെന്നാണ്  ജാമ്യ ഉത്തരവിൽ ഉളളത്.  ജാമ്യം പ്രതിയുടെ അവകാശമാണെന്ന മുൻ സുപ്രീംകോടതി ഉത്തരവുകൾ കൂടി പരാമർശിച്ചാണ് ഉത്തരവ് പുറത്തുവന്നിട്ടുള്ളത്. ഇഡി യുടെ വാദവും പ്രതികളുടെ മറുപടിയും വിലയിരുത്തിയ ശേഷമാണ് കോടതിയുടെ നിരീക്ഷണം. 

Latest Videos
Follow Us:
Download App:
  • android
  • ios