രോഹിത് പിന്നില്‍, ഗെയ്‌ലിനൊപ്പം! സിക്‌സ് ഹിറ്റിംഗ് വീരനായി ടിം സൗത്തി; ഇടം നേടിയത് സവിശേഷ പട്ടികയില്‍

107 മത്സരങ്ങളില്‍ നിന്ന് (155 ഇന്നിംഗ്്‌സ്) 98 സിക്‌സുകളാണ് സൗത്തി നേടിയത്. ടെസ്റ്റ് കരിയറില്‍ സൗത്തിയുടെ അവസാന മത്സരമാണിത്.

new zealand veteran pacer tim southee equals chris gayle in elit six hitting list

ഹാമില്‍ട്ടണ്‍: ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടിയവരുടെ പട്ടികയില്‍ നാലാം സ്ഥാനത്തെത്തി ന്യൂസിലന്‍ഡ് പേസര്‍ ടിം സൗത്തി. ബാറ്റര്‍മാര്‍ മാത്രം ഭരിക്കുന്ന പട്ടികയിലാണ് സൗത്തി അപൂര്‍വമായി ഇടം നേടിയത്. ഇംഗ്ലണ്ടിനെതിരെ ഹാമില്‍ട്ടണില്‍ നടക്കുന്ന മൂന്നാം ടെസ്റ്റിലാണ് സൗത്തിയുടെ നേട്ടം. ഇക്കാര്യത്തില്‍ മുന്‍ വെസ്റ്റ് ഇന്‍ഡീസ് താരം ക്രിസ് ഗെയ്‌ലിനൊപ്പമെത്താനും സൗത്തിക്ക് സാധിച്ചു. മുന്‍ ഇന്ത്യന്‍ താരം വിരേന്ദര്‍ സെവാഗ്, ഇപ്പോഴത്തെ ക്യാപ്റ്റന്‍ രോഹിത് ശര്‍മ എന്നിവരെല്ലാം സൗത്തിക്ക് പിറകിലാണ്.

107 മത്സരങ്ങളില്‍ നിന്ന് (155 ഇന്നിംഗ്്‌സ്) 98 സിക്‌സുകളാണ് സൗത്തി നേടിയത്. ടെസ്റ്റ് കരിയറില്‍ സൗത്തിയുടെ അവസാന മത്സരമാണിത്. ഹാമില്‍ട്ടണ്‍ ടെസ്‌റ്റോടെ അദ്ദേഹം കരിയര്‍ അവസാനിപ്പിക്കും. കൂടുതല്‍ സിക്‌സുകള്‍ നേടിയ താരങ്ങളുടെ പട്ടികയില്‍ ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ബെന്‍ സ്‌റ്റോക്‌സാണ് ഒന്നാമത്. 110 മത്സരങ്ങളില്‍ന ിന്ന് 133 സിക്‌സുകളാണ് സ്‌റ്റോക്‌സ് നേടിയത്. മുന്‍ ന്യൂസിലന്‍ഡ് ക്യാപ്റ്റനും നിലവില്‍ ഇംഗ്ലണ്ട് പരിശീലകനുമായ ബ്രന്‍ഡന്‍ മക്കല്ലം രണ്ടാം സ്ഥാനത്ത്. 101 മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ മക്കല്ലം 107 നേടി. മുന്‍ ഓസീസ് വിക്കറ്റ് കീപ്പര്‍ ആഡം ഗില്‍ക്രിസ്റ്റ് മൂന്നാം സ്ഥാനത്ത്. 96 മത്സരങ്ങളില്‍ നിന്ന് 100 സിക്‌സുകളാണ് ഗില്‍ക്രിസ്റ്റ് നേടിയത്. 

എല്ലാം കൂടി വേണ്ട, ടെസ്റ്റില്‍ നിന്ന് വിരമിക്കൂ! ജസ്പ്രിത് ബുമ്രയ്ക്ക് അക്തറിന്റെ ഉപദേശം

ക്രിസ് ഗെയ്ല്‍, സൗത്തിക്ക് പിന്നില്‍ അഞ്ചാം സ്ഥാനത്ത്. 103 മത്സരം കളിച്ച ഗെയ്ല്‍ 98 സിക്‌സ് നേടി. മുന്‍ ദക്ഷിണാഫ്രിക്കന്‍ ക്യാപ്റ്റന്‍ ജാക്വിസ് കാലിസ് ആറാമതും സെവാഗ് ഏഴാം സ്ഥാനത്തുമാണ്. 166 ടെസ്റ്റില്‍ നിന്ന് 97 സിക്‌സാണ് കാലിസ് നേടിയത്. 104 മത്സരം കളിച്ച സെവാഗ് 91 സിക്‌സ് നേടി. 66-ാം ടെസ്റ്റ് കളിച്ചുകൊണ്ടിരിക്കുന്ന രോഹിത് ഇതുവരെ 88 സിക്‌സ് നേടിയിട്ടുണ്ട്. അതുകൊണ്ടുതന്നെ സൗത്തിയെ പിന്തള്ളാനും രോഹിത്തിന് സാധിച്ചേക്കും.

അതേസമയം, കിവീസ് ഒന്നാം ദിനം കളി അവസാനിക്കുമ്പോള്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 315 റണ്‍സെടുത്തിട്ടുണ്ട്. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ കിവീസിന് ടോം ലാഥം (63), മിച്ചല്‍ സാന്റ്‌നര്‍ (പുറത്താവാതെ 50), കെയ്ന്‍ വില്യംസണ്‍ (44), വില്‍ യംംഗ് (42) എന്നിവരാണ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. ഇംഗ്ലണ്ടിന് വേണ്ടി മാത്യൂു പോട്ട്‌സ്, ഗുസ് അറ്റ്കിന്‍സണ്‍ എന്നിവര്‍ മൂന്ന് വിക്കറ്റ് വീതം വീഴ്ത്തി. ആദ്യ രണ്ട് ടെസ്റ്റുകളും ജയിച്ച ഇംഗ്ലണ്ട് ഇതിനോടകം മൂന്ന് ടെസ്റ്റുകളുള്ള പരമ്പര സ്വന്തമാക്കിയിരുന്നു.


Latest Videos
Follow Us:
Download App:
  • android
  • ios