അഡ്‌ലെയ്ഡില്‍ ട്രാവിസ് ഹെഡിന് നൽകിയ യാത്രയയപ്പ്, ഗാബയില്‍ മുഹമ്മദ് സിറാജിനെ കൂവി ഓസ്ട്രേലിയന്‍ ആരാധകർ

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിനെ ബൗള്‍ഡാക്കിയശേഷം നല്‍കിയ യാത്രയയപ്പാണ് ഓസീസ് ആരാധകരെ പ്രകോപിപ്പിച്ചത്.

Australian Fans Boo Mohammed Siraj Again At The Gabba after Travis Head sent off at Adelaide

ബ്രിസേബേന്‍: ഇന്ത്യ-ഓസ്ട്രേലിയ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിന്‍റെ ഒന്നാം ദിനം ജസ്പപ്രീത് ബുമ്രക്കൊപ്പം ന്യൂബോള്‍ എറിയാനെത്തിയ ഇന്ത്യൻ പേസര്‍ മുഹമ്മദ് സിറാജിനെ കൂവി ഓസീസ് ആരാധകര്‍. ജസ്പ്രീത് ബുമ്രയുടെ ആദ്യ ഓവറിനുശേഷം രണ്ടാം ഓവര്‍ എറിയാനായി സിറാജ് റണ്ണപ്പ് തുടങ്ങിയപ്പോഴാണ് ഗ്യാലറിയില്‍ നിന്ന് ഒരു വിഭാഗം ആരാധകര്‍ കൂവിയത്.

അഡ്‌ലെയ്ഡ് ക്രിക്കറ്റ് ടെസ്റ്റില്‍ സെഞ്ചുറി നേടിയ ട്രാവിസ് ഹെഡിനെ ബൗള്‍ഡാക്കിയശേഷം നല്‍കിയ യാത്രയയപ്പാണ് ഓസീസ് ആരാധകരെ പ്രകോപിപ്പിച്ചത്. സഭവത്തില്‍ മാച്ച് റഫറി സിറാജിന് മാച്ച് ഫീയുടെ 20 ശതമാനം പിഴയൊടുക്കാന്‍ ശിക്ഷിച്ചിരുന്നു.

വിരമിച്ചശേഷം തിരിച്ചെത്തി ലോകകപ്പില്‍ കളിച്ചു, 32-ാം വയസില്‍ വീണ്ടും വിരമിക്കല്‍ പ്രഖ്യാപിച്ച് പാക് പേസര്‍

അഡ്‌ലെയ്ഡ് ടെസ്റ്റിനിടെ സിറാജും ഹെഡും നിരവധി തവണ വാക് പോര് നടത്തിയിരുന്നു. തന്നെ ഔട്ടാക്കിയശേഷം നന്നായി പന്തെറിഞ്ഞുവെന്ന് പറഞ്ഞത് സിറാജ് തെറ്റിദ്ധരിച്ചതാണെന്നായിരുന്നു ട്രാവിസ് ഹെഡ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചത്. എന്നാല്‍ ഇത് സിറാജ് നിഷേധിച്ചിരുന്നു. ഹെഡിനെ പുറത്താക്കുംവരെ തങ്ങളിരുവരും നല്ല മത്സരം ആസ്വദിച്ചിരുന്നുവെന്നും എന്നാല്‍ ഹെഡ് തന്‍റെ പന്തില്‍ പുറത്തായതോടെ മോശം വാക്കുകള്‍ ഉപോഗിച്ചുവെന്നും സിറാജ് പറഞ്ഞിരുന്നു.

താൻ ഹെഡിനോട് ഒന്നും പറഞ്ഞിരുന്നില്ലെന്നും സിറാജ് വാര്‍ത്താ സമ്മേളനത്തില്‍ വിശദീകരിച്ചിരുന്നു. ഹെഡ് ശരിയല്ലാത്ത കാര്യങ്ങളാണ് പറഞ്ഞത്. അക്കാര്യത്തില്‍ അദ്ദേഹം നുണ പറയുകയാണ്. എന്തായാലും നന്നായി പന്തെറിഞ്ഞുവെന്നല്ല ഹെഡ് പറഞ്ഞതെന്നും സിറാജ് പറഞ്ഞു. ഇതിനുശേഷം ഇന്ത്യയുടെ രണ്ടാം ഇന്നിംഗ്സില്‍ സിറാജ് ബാറ്റിംഗിനിറങ്ങിയപ്പോള്‍ ഷോര്‍ട്ട് ലെഗ്ഗില്‍ ഫീല്‍ഡ് ചെയ്യുകയായിരുന്ന ഹെഡ് സിറാജുമായി കോര്‍ത്തിരുന്നു. മത്സരശേഷം അതെല്ലാം കഴിഞ്ഞകാര്യങ്ങളാണെന്നും വിവാദമുണ്ടാക്കി ഓസീസ് വിജയത്തിന്‍റെ ശോഭ കെടുത്താനില്ലെന്നും ഹെഡ് പ്രതികരിച്ചിരുന്നു.     

പെര്‍ത്തില്‍ നടന്ന ആദ്യ ടെസ്റ്റില്‍ ഇന്ത്യ 295 റണ്‍സിന് ജയിച്ചപ്പോള്‍ അഡ്‌ലെയ്ഡില്‍ നടന്ന ഡേ നൈറ്റ് ടെസ്റ്റില്‍ 10 വിക്കറ്റ് ജയവുമായി ഓസ്ട്രേലിയ അഞ്ച് മത്സര പരമ്പരയില്‍ ഒപ്പമെത്തിയിരുന്നു. ബ്രിസ്ബേനില്‍ നടന്ന മൂന്നാം ടെസ്റ്റിന്‍റെ ആദ്യ ദിനം മഴ മുടക്കിയപ്പോള്‍ 13.2 ഓവര്‍ മാത്രമാണ് കളി നടന്നത്. ടോസ് നഷ്ടമായി ആദ്യം ബാറ്റ് ചെയ്ത ഓസ്ട്രേലിയ വിക്കറ്റ് നഷ്ടമില്ലാതെ 28 റണ്‍സെന്ന നിലയിലാണ് ക്രീസ് വിട്ടത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios