വനിതാ പ്രീമിയര്‍ ലീഗ് താരലേലം നാളെ, ടീമുകള്‍ നിലനിര്‍ത്തിയവരില്‍ 3 മലയാളി താരങ്ങളും

ലേലത്തിന് മുമ്പ് ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം.

Full list of retained players by 5 Franchises before WPL 2025 auction

ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് മിനി താരലേലം നാളെ ബെംഗളൂരുവില്‍ നടക്കും. ഉച്ചക്ക് മൂന്ന് മണിക്കാണ് ലേലം തുടങ്ങുക. സ്പോര്‍ട്സ് 18 നെറ്റ്‌വര്‍ക്കിലും ജിയോ സിനിമയിലും ലേലം തത്സമയം കാണാനാകും. ലേലത്തിന് മുമ്പ് ഓരോ ടീമും നിലനിര്‍ത്തിയ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. മൂന്ന് മലയാളി താരങ്ങളെയും ടീമുകള്‍ ലേലത്തിന്  മുമ്പ് നിലനിര്‍ത്തിയിട്ടുണ്ട്.

റോയല്‍ ചലഞ്ചേഴ്സ് ബെംഗളൂരു നിലനിര്‍ത്തിയ താരങ്ങള്‍: സ്മൃതി മന്ദാന (ക്യാപ്റ്റൻ), സബ്ബിനേനി മേഘന, റിച്ച ഘോഷ്, എൽസിസ് പെറി, ജോർജിയ വെയർഹാം, ശ്രേയങ്ക പാട്ടീൽ, ആശാ ശോഭന, സോഫി ഡിവൈൻ, രേണുക സിംഗ്, സോഫി മൊളിനെക്‌സ്, ഏക്താ ബിഷ്ട്, കേറ്റ് ക്രോസ്, കനിക അഹുജത്, ഡാവി വ്യാറ്റ്(കൈമാറ്റം).

മുംബൈ ഇന്ത്യൻസ് നിലനിര്‍ത്തിയ താരങ്ങള്‍: ഹർമൻപ്രീത് കൗർ (ക്യാപ്റ്റൻ), അമൻജോത് കൗർ, അമേലിയ കെർ, ക്ലോ ട്രിയോൺ, ഹെയ്‌ലി മാത്യൂസ്, ജിന്‍റിമണി കാലിത, നതാലി സ്കൈവർ, പൂജ വസ്ട്രക്കർ, സൈക ഇസ്ഹാക്ക്, യാസ്തിക ഭാട്ടിയ, ഷബ്നിം ഇസ്മായിൽ, അമൻദീപ് കൗർ, സജന സജീവൻ, കീര്‍ത്തന.

ഡല്‍ഹി ക്യാപിറ്റല്‍സ് നിലനിർത്തിയ താരങ്ങള്‍: മെഗ് ലാനിംഗ് (ക്യാപ്റ്റൻ), ആലീസ് കാപ്സെ, അരുന്ധതി റെഡ്ഡി, ജെമീമ റോഡ്രിഗസ്, ജെസ് ജോനാസെൻ, മരിസാനെ ക്യാപ്പ്, മിന്നു മണി, രാധാ യാദവ്, ഷഫാലി വർമ, ശിഖ പാണ്ഡെ, സ്‌നേഹ ദീപ്തി, തനിയാ ഭാട്ടിയ, ടിറ്റാസ് സാധു, അന്നാബെൽ സതര്‍ലാന്‍ഡ്.

ബ്രിസ്ബേനില്‍ ആദ്യ ദിനം കളിച്ചത് മഴ, ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയുടെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടി

യുപി വാരിയേഴ്സ് നിലനിര്‍ത്തിയ താരങ്ങള്‍: ഹാരിസ്, കിരൺ നവ്ഗിരെ, രാജേശ്വരി ഗെയയ്ക്‌വാദ്, ശ്വേത ഷെരാവത്, സോഫി എക്ലെസ്റ്റോൺ, തഹ്‌ലിയ മഗ്രാത്ത്, വൃന്ദ ദിനേശ്, സൈമ താക്കൂർ, പൂനം ഖേംനാർ, ഗൗഹർ സുൽത്താന, ചമരി അത്തപത്തു, ഉമാ ചേത്രി.

ഗുജറാത്ത് ടൈറ്റൻസ് നിലനിർത്തിയ താരങ്ങൾ: ആഷ്‌ലീ ഗാഡ്‌നർ, ബേത്ത് മൂണി, ദയാലൻ ഹേമലത, ഹർലീൻ ഡിയോൾ, ലോറ വോൾവാർഡ്, ഷബ്‌നം ഷക്കിൽ, തനൂജ കൻവർ, പോബെ ലിച്ച്‌ഫീൽഡ്, മേഘ്‌ന സിംഗ്, കഷ്‌വീ ഗൗതം, പ്രിയ മിശ്ര, മന്നത്ത് കശ്യപ്, ഭാരതി ഫുൽമാലി, സയാലി സത്ഗരെ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios