രഞ്ജി ട്രോഫി: കാത്തിരിപ്പിനൊടുവില്‍ ടോസ് വീണു, സഞ്ജുവിന്‍റെ പ്രകടനം കാണാന്‍ കാത്തിരിക്കുന്ന ആരാധകർക്ക് നിരാശ

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടിമിലുള്ള സഞ്ജു സാംസണ് അതിന് മുമ്പ് രഞ്ജി ട്രോഫിയിലും മികവ് കാട്ടാനുള്ള അവസാന അവസരമായിരുന്നു ബംഗാളിനെതിരായ രഞ്ജി മത്സരം.

Kerela vs Bengal, Ranji Trophy 26 October 2024 live updates, Bengal Won the toss, Sanju Samson not in Playing XI

കൊല്‍ക്കത്ത: രഞ്ജി ട്രോഫി ക്രിക്കറ്റില്‍ കേരളത്തിനെതിരെ ടോസ് നേടിയം ബംഗാള്‍ ഫീല്‍ഡിംഗ് തെരഞ്ഞെടുത്തു. മഴയും നനഞ്ഞ ഔട്ട് ഫീല്‍ഡും കാരണം ആദ്യ ദിനം പൂര്‍ണമായും നഷ്ടമായ മത്സരത്തില്‍ രണ്ടാം ദിനം മൂന്നാമത്തെ സെഷനിലാണ് ടോസ് പോലും സാധ്യമായത്. അതേസമയം, ബംഗ്ലാദേശിനെതിരായ വെടിക്കെട്ട് സെഞ്ചുറിക്ക് പിന്നാലെ രഞ്ജി ട്രോഫിയില്‍ സഞ്ജു സാംസണിന്‍റെ ബാറ്റിംഗ് വെടിക്കെട്ട് കാണാന്‍ കാത്തിരുന്ന ആരാധകരെ നിരാശാക്കുന്ന വാര്‍ത്തയാണ് കൊല്‍ക്കത്തയില്‍ നിന്ന് വരുന്നത്. ബംഗാളിനെതിരായ മത്സരത്തില്‍ സഞ്ജു സാംസണ്‍ കേരളത്തിന്‍റെ പ്ലേയിംഗ് ഇലവനിലില്ല.

ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കുള്ള ടിമിലുള്ള സഞ്ജു സാംസണ് അതിന് മുമ്പ് രഞ്ജി ട്രോഫിയിലും മികവ് കാട്ടാനുള്ള അവസാന അവസരമായിരുന്നു ബംഗാളിനെതിരായ രഞ്ജി മത്സരം. പരിക്കു മൂലമാണോ സഞ്ജു കളിക്കാത്തത് എന്ന കാര്യം വ്യക്തമല്ല. നവംബര്‍ ആറിന് ഉത്തര്‍പ്രദേശിനെതിരെയാണ് കേരളത്തിന്‍റെ അടുത്ത മത്സരം. നവംബര്‍ എട്ടിന് ആരംഭിക്കുന്ന ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരക്കായി സഞ്ജു പോകുമെന്നതിനാല്‍ ഈ മത്സരത്തിലും സഞ്ജുവിന് കളിക്കാനാവില്ല.

ദക്ഷിണാഫ്രിക്കയിലും സഞ്ജു തന്നെ ഓപ്പണര്‍, മധ്യനിരിയില്‍ അഴിച്ചുപണി; ഇന്ത്യയുടെ സാധ്യതാ ടീം

കേരളവും കര്‍ണാടകയും തമ്മിലുള്ള കഴിഞ്ഞ മത്സരവും മഴമൂലം പൂര്‍ത്തിയാക്കാമനായിരുന്നില്ല. കേരളത്തിന്‍റെ ആദ്യ ഇന്നിംഗ്‌സ് 161-3ല്‍ നില്‍ക്കെയാണ് മത്സരം ഉപേക്ഷിച്ചത്. ആ മത്സരത്തില്‍ സഞ്ജു 15 റണ്‍സുമായി പുറത്താകാതെ നിന്നിരുന്നു. ബംഗാളിന്‍റെയും അവസാന മത്സരങ്ങളെ കാലാവസ്ഥ ബാധിച്ചിരുന്നു. ഒക്ടോബര്‍ 18-ന് ബിഹാറിനെതിരായ അവരുടെ അവസാന മത്സരം മഴയും നനഞ്ഞ ഔട്ട്ഫീല്‍ഡും കാരണം ഒരു പന്ത് പോലും എറിയാതെ ഉപേക്ഷിച്ചു. അതിനുമുമ്പ് ഉത്തര്‍പ്രദേശിനെതിരായ അവരുടെ മത്സരം സമനിലയില്‍ അവസാനിക്കുകയായിരുന്നു. എലൈറ്റ് ഗ്രൂപ്പ് സിയില്‍ രണ്ടാം സ്ഥാനത്തുള്ള കേരളത്തിന് ഏഴ് പോയന്‍റും മൂന്നാമതുള്ള ബംഗാളിന് നാലു പോയന്‍റുമാണ് നിലവിലുള്ളത്. രണ്ട് കളികളില്‍ 10 പോയന്‍റുമായി ഹരിയാനയാണ് കേരളത്തിന്‍റെ ഗ്രൂപ്പില്‍ ഒന്നാമത്.

ബംഗാൾ പ്ലേയിംഗ് ഇലവൻ: ഷുവം ഡേ, സുദീപ് ചാറ്റർജി, സുദീപ് കുമാർ ഘരാമി, അനുസ്തുപ് മജുംദാർ (ക്യാപ്റ്റൻ), വൃദ്ധിമാൻ സാഹ, അവിൻ ഘോഷ്, ഷഹബാസ് അഹമ്മദ്, പ്രദീപ്ത പ്രമാണിക്, സൂരജ് സിന്ധു ജയ്‌സ്വാൾ, മുഹമ്മദ് കൈഫ്, ഇഷാൻ പോറെൽ.

കേരളം പ്ലേയിംഗ് ഇലവൻ: സച്ചിൻ ബേബി(ക്യാപ്റ്റൻ), രോഹൻ കുന്നുമ്മൽ, ബാബ അപരാജിത്ത്, വത്സൽ ഗോവിന്ദ്, അക്ഷയ് ചന്ദ്രൻ, ജലജ് സക്‌സേന, സൽമാൻ നിസാർ, മുഹമ്മദ് അസ്ഹറുദ്ദീൻ (ഡബ്ല്യു), ആദിത്യ സർവതെ, എം ഡി നിധീഷ്, ബേസിൽ തമ്പി

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios