ദക്ഷിണാഫ്രിക്കയിലും സഞ്ജു തന്നെ ഓപ്പണര്‍, മധ്യനിരിയില്‍ അഴിച്ചുപണി; ഇന്ത്യയുടെ സാധ്യതാ ടീം

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച തിലക് വര്‍മക്ക് നാലാം നമ്പറില്‍ നറുക്ക് വീഴും.

Sanju Samson To Open in South Africa T20Is, Strongest India Playing XI For T20I Series Vs South Africa

മുംബൈ: ദക്ഷിണാഫ്രിക്കക്കെതിരായ ടി20 പരമ്പരയിലും മലയാളി താരം സഞ്ജു സാംസണ്‍  ഇന്ത്യയുടെ ഓപ്പണറാകും. അഭിഷേക് ശര്‍മയും സഞ്ജുവും മാത്രമാണ് ടീമിലെ രണ്ട് സ്പെഷലിസ്റ്റ് ഓപ്പണര്‍മാര്‍ എന്നതിനാല്‍ നാലു മത്സരങ്ങളിലും ഇരുവര്‍ക്കും അവസരം കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ സെഞ്ചുറി നേടിയതോടെ സഞ്ജുവിന്‍റെ ഓപ്പണര്‍ സ്ഥാന ഒന്നുകൂടി ഉറച്ചിട്ടുണ്ട്. അതേസമയം ബംഗ്ലാദേശിനെതിരെ നിറം മങ്ങിയ അഭിഷേക് ശര്‍മക്ക് പിന്നാലെ നടന്ന എമേര്‍ജിംഗ് ഏഷ്യാ കപ്പിലും വലിയൊരു സ്കോര്‍ നേടാനാവാഞ്ഞത് ഇന്ത്യക്ക് തലവേദനയാണ്.

ദക്ഷിണാഫ്രിക്കയിലെ പേസും ബൗണ്‍സുമുള്ള വിക്കറ്റ് സഞ്ജുവിന് കൂടുതല്‍ യോജിക്കുന്നതായിരിക്കുമെന്നാണ് വിലയിരുത്തല്‍. മുമ്പ് ഏകദിനങ്ങളില്‍ ദക്ഷിണാഫ്രിക്കയില്‍ സഞ്ജു സെഞ്ചുറി നേടിയിട്ടുണ്ട്. നിതീഷ് കുമാര്‍ റെഡ്ഡി, റിയാന്‍ പരാഗ് എന്നിവര്‍ ടീമിലില്ലാത്തതിനാല്‍ മധ്യനിരയിലും പൊളിച്ചെഴുത്തിന് സാധ്യതതയുണ്ട്.

ഇന്ത്യൻ വംശജരായ താരങ്ങൾക്കുനേരെ വിവേചനം, പരിശീലകനെ പുറത്താക്കി അമേരിക്കൻ ക്രിക്കറ്റ് ടീം

മൂന്നാം നമ്പറില്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് ഇറങ്ങുമ്പോള്‍ എമേര്‍ജിംഗ് ഏഷ്യാ കപ്പില്‍ ഇന്ത്യയെ നയിച്ച തിലക് വര്‍മക്ക് നാലാം നമ്പറില്‍ നറുക്ക് വീഴും. ഹാര്‍ദ്ദിക് പാണ്ഡ്യും റിങ്കു സിംഗും തന്നെയാകും ബാറ്റിംഗ് നിരയില്‍ പീന്നീടെത്തുക. ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം രണ്ടാമത്തെ പേസ് ഓള്‍ റൗണ്ടറായി രമണ്‍ദീപ് സിംഗ് പ്ലേയിംഗ് ഇലവനില്‍ കളിക്കാനാണ് സാധ്യത. അക്സര്‍ പട്ടേലാകും സ്പിന്‍ ഓള്‍ റൗണ്ടറായി പ്ലേയിംഗ് ഇലവനില്‍ കളിക്കുക.

രവി ബിഷ്ണോയ് അയിരിക്കും ടീമിലെ സ്പെഷലിസ്റ്റ് സ്പിന്നര്‍. പേസര്‍മാരായി ആദ്യ മത്സരങ്ങളില്‍ ആവേശ് ഖാനും അര്‍ഷ്ദീപ് സിംഗിനുമാകും അവസരം ലഭിക്കുക എന്നാണ് കരുതുന്നത്.

കഴിഞ്ഞ 5 വർഷത്തിനിടെ അടിച്ചത് 2 സെഞ്ചുറി മാത്രം, ഇന്ത്യയെ ആശങ്കയിലാഴ്ത്തുന്നത് കോലിയുടെ ഫോമെന്ന് ആകാശ് ചോപ്ര

ഇന്ത്യൻ ടീം ഇവരില്‍ നിന്ന്: സൂര്യകുമാർ യാദവ്, അഭിഷേക് ശർമ്മ, സഞ്ജു സാംസൺ, റിങ്കു സിംഗ്, തിലക് വർമ്മ, ജിതേഷ് ശർമ്മ ), ഹാർദിക് പാണ്ഡ്യ, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, വരുൺ ചക്രവർത്തി, രവി ബിഷ്ണോയ്, അർഷ്ദീപ് സിംഗ്, വിജയ്കുമാർ വൈശാഖ്, അവേഷ് ഖാൻ , യാഷ് ദയാൽ.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക

Latest Videos
Follow Us:
Download App:
  • android
  • ios