'ഇനിയും കാത്തിരിക്കാനാവില്ല'; ചിന്നസ്വാമിയിലെത്തിയ സന്തോഷം മറച്ചുവെക്കാതെ കോലി

വിരാട് കോലിയുടെ നേതൃത്വത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സിന്‍റെ പരിശീലനം. പുതിയ സീസണില്‍ ആവേശത്തോടെയാണ് നായകന്‍ വിരാട് കോലി പരിശീലനത്തിറങ്ങിയത്. 

ipl 20196 virat kohli back to Chinnaswamy Stadium

ബെംഗളൂരു: ഐപിഎല്‍ ആവേശം ക്രിക്കറ്റ് പ്രേമികളുടെ സിരകളില്‍ ഒഴുകിത്തുടങ്ങി. കഴിഞ്ഞ ദിവസം പരിശീലനത്തിനിറങ്ങിയ എം എസ് ധോണിയുടെ നേതൃത്വത്തിലുള്ള ചെന്നൈ സൂപ്പര്‍ കിംഗ്സ് താരങ്ങളെ കരഘോഷങ്ങളോടെയാണ് ആരാധകര്‍ വരവേറ്റത്. ചെന്നൈ കിരീടം നിലനിര്‍ത്താന്‍ ഇറങ്ങുമ്പോള്‍ മറ്റൊരു ദക്ഷിണേന്ത്യന്‍ ടീമായ ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആദ്യ കിരീടമാണ് ലക്ഷ്യമിടുന്നത്. റോയല്‍ ചലഞ്ചേഴ്‌സും പരിശീലനം ആരംഭിച്ചുകഴിഞ്ഞു. 

നായകന്‍ വിരാട് കോലിയുടെ നേതൃത്വത്തിലാണ് റോയല്‍ ചലഞ്ചേഴ്‌സിന്‍റെ പരിശീലനം. പുതിയ സീസണിന് ആവേശത്തോടെയാണ് നായകന്‍ വിരാട് കോലി പരിശീലനത്തിറങ്ങിയത്. ചിന്നസ്വാമി സ്റ്റേഡിയത്തില്‍ പരിശീലനത്തിന് ഇറങ്ങിയ സന്തോഷം വിരാട് കോലി സമൂഹമാധ്യമങ്ങളുലൂടെ പങ്കുവെച്ചു. മത്സരം തുടങ്ങാനായി ഇനിയും കാത്തിരിക്കാനാവില്ലെന്നും കോലി ട്വിറ്ററില്‍ കുറിച്ചു. 

കഴിഞ്ഞ സീസണില്‍ ആറാം സ്ഥാനത്താണ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ഫിനിഷ് ചെയ്‌തത്. ഇക്കുറി പഴയ സീസണുകളുടെ നിരാശ മറക്കാനാണ് കോലിപ്പട ഇറങ്ങുക. മാര്‍ച്ച് 23ന് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്- ചെന്നൈ സൂപ്പര്‍ കിംഗ്സ് പോരാട്ടത്തോടെയാണ് ഐപിഎല്‍ 12-ാം സീസണിന് തുടക്കമാകുക.  

Latest Videos
Follow Us:
Download App:
  • android
  • ios