അമ്പമ്പോ! ഡിസയറിന്‍റെ ഡിമാൻഡിൽ മാരുതിയും ഞെട്ടി! ഓരോദിവസവും വാങ്ങാനെത്തുന്നവരുടെ എണ്ണം കേട്ടാൽ തലകറങ്ങും!

നാലാം തലമുറ മാരുതി സുസുക്കി ഡിസയറിന് പ്രതിദിനം 1000 ബുക്കിംഗുകൾ ലഭിക്കുന്നുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ. പകുതിയിലധികം ഉപഭോക്താക്കളും മികച്ച രണ്ട് വേരിയൻ്റുകളാണ് തിരഞ്ഞെടുക്കുന്നത്. 

Maruti Suzuki Dzire receives 1,000 bookings per day

ടുത്തിടെ പുറത്തിറക്കിയ നാലാം തലമുറ മാരുതി സുസുക്കി ഡിസയറിന് പ്രതിദിനം 1000 ബുക്കിംഗുകൾ ലഭിക്കുന്നുണ്ടെന്ന് മാരുതി സുസുക്കി ഇന്ത്യ അറിയിച്ചു. അതിൻ്റെ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന വേരിയൻ്റുകളെക്കുറിച്ച് പരിശോധിക്കുമ്പോൾ, പകുതിയിലധികം ഉപഭോക്താക്കളും മികച്ച രണ്ട് വേരിയൻ്റുകളാണ് തിരഞ്ഞെടുക്കുന്നത്. അതിൻ്റെ വിശദാംശങ്ങൾ നമുക്ക് വിശദമായി അറിയാം. 

മാരുതി സുസുക്കിയുടെ അഭിപ്രായത്തിൽ നിലവിലെ മൂന്നാം തലമുറ ഡിസയർ ഇതിന് പ്രതിദിനം 500 ബുക്കിംഗുകൾ ലഭിക്കുന്നു. ഇത് നിലവിൽ പുതിയ മോഡൽ കാണുന്നതിൻ്റെ പകുതിയാണ്. മാരുതി സുസുക്കി 2024 നവംബർ നാലിനാണ് പുതിയ ഡിസയറിന്‍റെ ബുക്കിംഗ് ആരംഭിച്ചത്. നവംബർ 11 നാണ് കാർ പുറത്തിറക്കിയത്. കോംപാക്റ്റ് സെഡാനായി 30,000 ബുക്കിംഗുകൾ കമ്പനി രേഖപ്പെടുത്തുകയും 5,000 യൂണിറ്റുകൾ വിതരണം ചെയ്യുകയും ചെയ്തു.

2024 മാരുതി ഡിസയർ നാല് വേരിയൻ്റുകളിൽ വരുന്നു. ഇതിൽ LXi, VXi, ZXi, ZXi+ തുടങ്ങിയ വകഭേദങ്ങൾ ഉൾപ്പെടുന്നു. ആദ്യ രണ്ട് വേരിയൻ്റായ ZXi, ZXi+ എന്നിവയാണ് മൊത്തം ബുക്കിംഗിൻ്റെ 50 ശതമാനവും നേടുന്നത്. കാറിൻ്റെ ഒട്ടുമിക്ക പ്രീമിയം ഫീച്ചറുകളും ഉള്ള വേരിയൻ്റുകളാണിത്. ഹോണ്ട അമേസ്, ഹ്യുണ്ടായ് ഔറ, ടാറ്റ ടിഗോർ തുടങ്ങിയ കാറുകളുമായി മത്സരിക്കുന്ന കോംപാക്ട് സെഡാൻ വിഭാഗത്തിൽ മാരുതി സുസുക്കി ഡിസയറിന് 61% ഓഹരിയുണ്ട്. പെട്രോൾ എംടിയിൽ 24.79 കിലോമീറ്ററും പെട്രോൾ എഎംടിയിൽ 25.71 കിലോമീറ്ററും സിഎൻജിയിൽ 33.73 കിലോമീറ്ററുമാണ് മാരുതി സുസുക്കി ഡിസയറിന് അവകാശപ്പെടുന്ന മൈലേജ്. 

പുതിയ ഡിസയറിൽ ആറ് എയർബാഗുകൾ സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. അതേസമയം ടാറ്റ ടിഗോറിന് എല്ലാ ട്രിമ്മുകളിലും രണ്ട് എയർബാഗുകൾ മാത്രമേ ലഭിക്കൂ. ഇബിഡി ഉള്ള എബിഎസ്, ഇലക്ട്രോണിക് സ്റ്റെബിലിറ്റി പ്രോഗ്രാം, റിവേഴ്സ് പാർക്കിംഗ് സെൻസറുകൾ, ഐസോഫിക്സ് ചൈൽഡ് സീറ്റ് ആങ്കറുകൾ, ഹിൽ ഹോൾഡ് അസിസ്റ്റ്, സീറ്റ്ബെൽറ്റ് റിമൈൻഡർ, എല്ലാ സീറ്റുകൾക്കും ത്രീ-പോയിൻ്റ് സീറ്റ്ബെൽറ്റുകൾ, റിയർ ഡീഫോഗർ തുടങ്ങിയ ഫീച്ചറുകൾ ഡിസയറിൽ ഉൾപ്പെടുന്നു. ഇത് കൂടാതെ ടയർ പ്രഷർ മോണിറ്ററിംഗ് സിസ്റ്റവും ZXi ട്രിമ്മിൽ ലഭ്യമാണ്. 6.79 ലക്ഷം മുതൽ 10.14 ലക്ഷം രൂപ വരെയാണ് പുതിയ മാരുതി ഡിസയറിൻ്റെ എക്‌സ് ഷോറൂം വില. അതേ സമയം ടാറ്റ ടിഗോറിൻ്റെ എക്‌സ് ഷോറൂം വില 6 ലക്ഷം മുതൽ 9.40 ലക്ഷം രൂപ വരെയാണ്.

 

Latest Videos
Follow Us:
Download App:
  • android
  • ios