'കഥ തേടുന്ന മനസ്സ്'; മനഃശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം പ്രകാശനം ചെയ്തു
മനഃശാസ്ത്ര പഠനം പൊതുവെ അത്ര ലളിതമല്ല. മനസ്സിലാക്കുന്തോറും, കൂടുതൽ ദുരൂഹമായ അറിവുകളിലേക്കും, ആശയങ്ങളുടെ അപരിമേയമായ പ്രപഞ്ചത്തിലേക്കും അത് നമ്മെ കൂട്ടിക്കൊണ്ട് പോകും.
തിരുവനന്തപുരം : റവ. ഡോ. രഞ്ജൻ നെല്ലിമൂട്ടിൽ രചിച്ച മനഃശാസ്ത്ര ലേഖനങ്ങളുടെ സമാഹാരം 'കഥ തേടുന്ന മനസ്സ്' പ്രസ്സ് ക്ലബ് ഹാളിൽ വെച്ച് ഡോ: ജോർജ് ഓണക്കൂർ പ്രകാശനം ചെയ്തു. ഐസക് ഈപ്പൻ ആദ്യപ്രതി ഏറ്റുവാങ്ങി. പ്രമുഖ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. കൃഷ്ണപ്രസാദ് ശ്രീധർ പുസ്തകാവതരണം നടത്തി. ശ്രീ. സജി മര്യാപുരം അധ്യക്ഷത വഹിച്ചു. റെവ. ഡോ. രഞ്ജൻ നെല്ലിമൂട്ടിൽ, ശ്രീ. സാജൻ വേളൂർ, എന്നിവർ പ്രസംഗിച്ചു.
മനഃശാസ്ത്ര പഠനം പൊതുവെ അത്ര ലളിതമല്ല. മനസ്സിലാക്കുന്തോറും, കൂടുതൽ ദുരൂഹമായ അറിവുകളിലേക്കും, ആശയങ്ങളുടെ അപരിമേയമായ പ്രപഞ്ചത്തിലേക്കും അത് നമ്മെ കൂട്ടിക്കൊണ്ട് പോകും. നിത്യ ജീവിതത്തെ സൂക്ഷ്മ നിരീക്ഷണത്തിന് വിധേയമാക്കുകയും, അവിടെ കാണുന്ന ഓരോ വികാരത്തെയും, പെരുമാറ്റത്തെയും ജീവിതത്തിന്റെ ഉണർവ്വിനും, ചലനത്തിനും ഉപയോഗപ്പെടുത്തുകയും ചെയ്യാനുള്ള അറിവുകൾ രൂപപ്പെടുത്തേണ്ടതായിട്ടുണ്ട്.
അതിന് സഹായിക്കുന്ന പുസ്തകമാണ് ഡോ. രഞ്ജൻ നെല്ലിമൂട്ടിലിന്റെ " കഥ തേടുന്ന മനസ്സ്". സന്ദർഭോചിതമായ ഉദാഹരണങ്ങളും ഉപമകളും കൊണ്ട് താൻ കൈകാര്യം ചെയ്യുന്ന വിഷയത്തെ അദ്ദേഹം ലളിതമായി അവതരിപ്പിക്കുന്നു. ഈ പുസ്തകത്തിലൂടെ കടന്നു പോയി കഴിയുമ്പോൾ ജീവിതത്തെ കുറിച്ചുള്ള നമ്മുടെ ആത്മവിശ്വാസം വർധിക്കുന്നത് കാണാം. പ്രസിദ്ധീകരണം DC Books, Kottayam. വില 180 രൂപ
ഈ കാര്‍ട്ടൂണ്‍ ഈ പ്രസില്‍ അച്ചടിക്കില്ല; കാര്‍ട്ടൂണിനെതിരെ ഉയര്‍ന്ന കത്തിമുനകളുടെ കഥ!
വായ്ത്തല നീട്ടിയ ചേളക്കത്തി, ആര്യവാളിന്റെ ഭയപ്പെടുത്തുന്ന തിളക്കം