വീട് വൃത്തിയാക്കാതിരിക്കുക, പത്രം കഴുകാതെ വയ്ക്കുക എന്നീ കുറ്റങ്ങള്‍ക്ക് പിഴ ചുമത്തി ചൈന !

By Web Team  |  First Published Nov 23, 2023, 2:54 PM IST

ജനങ്ങളുടെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതിനായിട്ടുള്ള നിയമ നടപടികളാണ് തങ്ങള്‍ നടപ്പിലാക്കിയതെന്നാണ് ഇത് സംബന്ധിച്ച് തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ പുജ് കൗണ്ടി സർക്കാർ അവകാശപ്പെടുന്നത്.

fine for not keeping the house clean and not washing the dishes in china bkg

സ്ത്രീകള്‍ മുല മറച്ചാലും കല്ല് മാല ഇട്ടാലും രാജാവിന് കപ്പം കൊടുക്കണം എന്ന് തുടങ്ങിയ ചില വിചിത്ര നിയമങ്ങള്‍ തിരുവിതാംകൂര്‍ രാജ്യത്ത് ഒരു കാലത്ത് നിലവിലുണ്ടായിരുന്നു. ഇത്തരം വിചിത്ര നിയമങ്ങള്‍ ഇന്ന് സാധ്യമല്ലെന്ന് കരുതുന്നവരാണ് നമ്മളില്‍ പലരും എന്നാല്‍ പല പേരുകളില്‍ വിചിത്രമായ നിയമങ്ങള്‍ ഭരണാധികാരികള്‍ ഇന്നും കൊണ്ട് വരുന്നു. വ്യക്തി ശുചിത്വം എന്നത് കരുത്തുറ്റ ഒരു സമൂഹത്തിന്‍റെ ആരോഗ്യകരമായ നിലനില്‍പ്പിന് അത്യന്താപേക്ഷിതമാണെന്ന് നമ്മുക്കറിയാം. എന്നാല്‍ അതിന്‍റെ പേരില്‍ പിഴ ഈടാക്കിയാല്‍? അതെ പാത്രം കഴിക്കാത്തതിനും കിടക്ക ശരിയായി വിരിക്കാഞ്ഞാലും എന്തിന് കുത്തിയിരുന്ന് ഭക്ഷണം കഴിച്ചാല്‍ പോലും പിഴ നല്‍കേണ്ട അവസ്ഥയിലാണ് ചൈനയിലെ ഒരു പ്രദേശം. 

ജനങ്ങളുടെ ശുചിത്വ ശീലങ്ങൾ വളർത്തുന്നതിനായിട്ടുള്ള നിയമ നടപടികളാണ് തങ്ങള്‍ നടപ്പിലാക്കിയതെന്നാണ് ഇത് സംബന്ധിച്ച് തെക്കുപടിഞ്ഞാറൻ ചൈനയിലെ സിചുവാൻ പ്രവിശ്യയിലെ പുജ് കൗണ്ടി സർക്കാർ അവകാശപ്പെടുന്നത്. പാത്രങ്ങൾ കഴുകാതെ വെക്കുന്ന  ആളുകൾക്ക് 10 യുവാൻ (116 രൂപ) പിഴ ചുമത്തും. കിടക്ക വൃത്തിയായി കുടഞ്ഞ് വിരിക്കാത്തവർക്കും പ്രാഥമിക വീട്ടുജോലികൾ പൂർത്തിയാക്കാത്ത ആളുകൾക്കും ഈ പിഴ ബാധകമായിരിക്കുമെന്നും സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.  

Latest Videos

മുന്‍ താന്ത്രിക് സെക്സ് പരിശീലകന്‍, സാമ്പത്തിക വിദഗ്ധന്‍; അര്‍ജന്‍റീനയുടെ പുതിയ പ്രസിഡന്‍റ് ഹാവിയർ മിലേ ആരാണ്?

ഇതുമാത്രമല്ല, ഭക്ഷണം കഴിക്കുമ്പോൾ നിലത്ത് കുത്തിയിരുന്ന് കൊണ്ടും മറ്റും അപരിഷ്കൃതമായ രീതിയിൽ ഭക്ഷണം കഴിച്ചാൽ 20 യുവാൻ (233 രൂപ) പിഴ ചുമത്തും. വീടുകളിലെ ചുക്കിലി വലകളും പൊടികളും പതിവായി തട്ടാതിരുന്നാലും പണികിട്ടും. ഇത് കൃത്യമായി ചെയ്തില്ലെങ്കിൽ അഞ്ച് യുവാൻ (58 രൂപ) പിഴ ചുമത്തും. വീടിന്‍റെ പരിസരവും വൃത്തിയായി സൂക്ഷിക്കണം. വീടിന്‍റെ പുറത്ത് മലമൂത്ര വിസ്സർജ്ജനം നടത്തുന്നതും മാലിന്യങ്ങൾ അലഷ്യമായി തള്ളുന്നതും കുറ്റകരമാണ്. ഇങ്ങനെ ചെയ്താൽ സാഹചര്യത്തിന്‍റെ തീവ്രതയനുസരിച്ച് 3 (35 രൂപ) മുതൽ 10 യുവാൻ (116 രൂപ) വരെ പിഴ ഈടാക്കാം. ഇത്തരത്തിലുള്ള 14 കുറ്റങ്ങള്‍ക്കാണ് പിഴ ചുമത്തിയിരിക്കുന്നത്. 

ഇറ്റാലിയന്‍ തീരത്ത് പടുകൂറ്റന്‍ വാട്ടര്‍സ്‌പൗട്ട്, ഭയന്ന് തീരദേശക്കാര്‍; വീഡിയോ വൈറല്‍ !

ആളുകളുടെ പൊതുവായ ശുചിത്വ ശീലങ്ങൾ ഉറപ്പാക്കുന്നതിനും ആരോഗ്യകരമായ അന്തരീക്ഷം ഉറപ്പാക്കുന്നതിനും വേണ്ടിയാണ് ഇത്തരത്തിലുള്ള നിയമം നടപ്പിലാക്കിയിരിക്കുന്നത് എന്നാണ് പുജ് കൗണ്ടി സർക്കാർ വ്യക്തമാക്കുന്നത്. തെറ്റുകൾ വീണ്ടും ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. അഴുക്ക് പരത്തുന്ന അനാരോഗ്യകരമായ അന്തരീക്ഷം നിരുത്സാഹപ്പെടുത്താനുള്ള മാർഗമായാണ് പിഴ ഈടാക്കുന്നതെന്നും പിഴയായി ഈടാക്കുന്ന പണം ജനങ്ങളുടെ ശുചിത്വശീലം വർദ്ധിപ്പിക്കുന്ന കാര്യങ്ങൾക്കായി വീണ്ടും ഉപയോഗിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നതെന്നും പുജ് കൗണ്ടി വൈസ് പ്രസിഡന്‍റ് വ്യക്തമാക്കിയതായാണ് സൗത്ത് ചൈന മോണിംഗ് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. 

എന്ത് കഴിച്ചാലും അലർജി, 37 ലധികം ഭക്ഷ്യവസ്തുക്കളോട് അലർജിയുള്ള യുവതിയുടെ ഭക്ഷണ ശീലം വിചിത്രം !

vuukle one pixel image
click me!
vuukle one pixel image vuukle one pixel image