പന്തിന്റെ രൂപം, രണ്ട് നിറങ്ങൾ, ദുരൂഹമായ വസ്തുക്കളടിഞ്ഞു, ഒമ്പത് ബീച്ചുകൾ അടച്ചിട്ട് സിഡ്നി

By Web Desk  |  First Published Jan 15, 2025, 11:47 AM IST

ഈ ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് അധികൃതർ പറയുന്നത്. ഒപ്പം ഇവിടെ ശുചീകരണം നടക്കുകയും ഈ വസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്യുന്ന സമയത്ത് പന്തിന്റെ ആകൃതിയിലുള്ള ആ വസ്തുക്കളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.  

small balls of debris washed up on the shores nine beaches to close in Sydney

ദുരൂഹമായ, പന്തിന്റെ രൂപത്തിലുള്ള മാലിന്യങ്ങൾ അടിഞ്ഞതിനെ തുടർന്ന് സിഡ്നിയിലെ ഒമ്പത് ബീച്ചുകൾ അടച്ചിട്ടതായി അധികൃതർ. സിഡ്‌നിയിലെ പ്രശസ്തമായ മാൻലി ബീച്ച് ഉൾപ്പെടെയുള്ള ഒമ്പത് ബീച്ചുകളാണ് അധികൃതർ അടച്ചത്. വെള്ളനിറത്തിലുള്ളതും ചാരനിറത്തിലുള്ളതുമായ, പന്തിന്റെ രൂപത്തിലുള്ള അനവധി വസ്തുക്കളാണ് തീരത്തടിഞ്ഞത്. 

നോർത്തേൺ ബീച്ചസ് കൗൺസിൽ പറയുന്നത്, സുരക്ഷിതമായി ഇവ നീക്കം ചെയ്യാനുള്ള നടപടി സ്വീകരിച്ചു കഴിഞ്ഞു എന്നാണ്. അതിൽ മിക്കതും പന്തിന്റെ രൂപത്തിലും മാർബിളിന്റെ സൈസിലുള്ളതുമാണ്. ചിലതെല്ലാം അതിനേക്കാൾ വലുതാണ് എന്നും നോർത്തേൺ ബീച്ചസ് കൗൺസിൽ പ്രസ്താവനയിൽ പറയുന്നു. 

Latest Videos

സ്വർണനിറത്തിലുള്ള മണലിനും, തെളിഞ്ഞ വെള്ളത്തിനും പേരുകേട്ടതാണ് സിഡ്‌നിയിലെ കടൽത്തീരങ്ങൾ. അതിനാൽ തന്നെ ലോകമെമ്പാടുമുള്ള വിനോദസഞ്ചാരികൾ ബീച്ചിലെത്താറുണ്ട്. 

മാൻലി, ഡീ വൈ, ലോംഗ് റീഫ്, ക്വീൻസ്‌ക്ലിഫ്, ഫ്രഷ്‌വാട്ടർ, നോർത്ത് സൗത്ത് കേൾ കേൾ, നോർത്ത് സ്റ്റെയ്ൻ, നോർത്ത് നരാബീൻ എന്നീ ബീച്ചുകളാണ് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നത് വരെ അടച്ചിട്ടതായി അധികൃതർ അറിയിച്ചത്. ഈ ബീച്ചുകൾ സന്ദർശിക്കുന്നത് ഒഴിവാക്കാനാണ് അധികൃതർ പറയുന്നത്. ഒപ്പം ഇവിടെ ശുചീകരണം നടക്കുകയും ഈ വസ്തുക്കൾ നീക്കം ചെയ്യുകയും ചെയ്യുന്ന സമയത്ത് പന്തിന്റെ ആകൃതിയിലുള്ള ആ വസ്തുക്കളുടെ അടുത്ത് പോകുന്നത് ഒഴിവാക്കണം എന്നും അധികൃതർ അറിയിച്ചിട്ടുണ്ട്.  

ഈ അവശിഷ്ടങ്ങളുടെ സാമ്പിളുകൾ ശേഖരിക്കാനും അവ പരിശോധിക്കാനുമായി സംസ്ഥാന സ്റ്റേറ്റ് ഏജൻസിയുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അധികൃതർ വ്യക്തമാക്കി. കഴിഞ്ഞ ഒക്ടോബറിൽ ഇതുപോലെ കറുത്ത നിറത്തിലും പന്തിന്റെ ആകൃതിയിലുമുള്ള ചില വസ്തുക്കൾ പ്രത്യക്ഷപ്പെട്ടതിനെ തുടർന്ന് നിരവധി ബീച്ചുകൾ അടച്ചിട്ടിരുന്നു. 

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം

tags
vuukle one pixel image
click me!
vuukle one pixel image vuukle one pixel image