പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നാണ് ഇവരിൽ ഒരു യുവാവ് പിടിയിലായത്.
പാലക്കാട്: പാമ്പാംപള്ളം ടോൾ പ്ലാസയ്ക്ക് സമീപത്ത് നിന്നും മയക്കുമരുന്നുമായി രണ്ട് യുവാക്കളെ എക്സൈസ് പിടികൂടി. 25.7 ഗ്രാം മെത്താംഫിറ്റമിനുമായി പാലക്കാട് കണ്ണാടി സ്വദേശി ബബിൻ (21വയസ്) എന്നയാളെ പാലക്കാട് എക്സൈസ് റേഞ്ച് പാർട്ടിയും എക്സൈസ് ടാസ്ക് ഫോഴ്സ് ഡ്യൂട്ടിയിലുള്ള ഒറ്റപ്പാലം റേഞ്ച് പാർട്ടിയും ചേർന്ന് അറസ്റ്റ് ചെയ്തു. പരിശോധനയിൽ എക്സൈസ് ഇൻസ്‌പെക്ടർമാരായ റിനോഷ്, വിപിൻ ദാസ്.എ, അസിസ്റ്റന്റ് എക്സൈസ് ഇൻസ്‌പെക്ടർ(ഗ്രേഡ്) രൂപേഷ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്)മാരായ ദേവകുമാർ.വി, ശ്രീകുമാർ, മൂസാപ്പ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർമാരായ ലൂക്കോസ്, അനീഷ്.എം എന്നിവർ പങ്കെടുത്തു.
മറ്റൊരു കേസിൽ 10.575 ഗ്രാം മെത്താംഫിറ്റമിനുമായി കൊല്ലം പള്ളിമൺ സ്വദേശി ഷിനാസിനെ (25 വയസ്) പാലക്കാട് എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡും എക്സൈസ് ടാസ്ക് ഫോഴ്സ് ഉദ്യോഗസ്ഥരും ചേർന്ന് അറസ്റ്റ് ചെയ്തു. എക്സൈസ് സ്പെഷ്യൽ സ്‌ക്വാഡ് സർക്കിൾ ഇൻസ്‌പെക്ടർ അജയകുമാർ, ഒറ്റപ്പാലം റേഞ്ച് ഇൻസ്‌പെക്ടർ വിപിൻദാസ്, പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) ദേവകുമാർ, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ലുക്കോസ്, സ്‌ക്വാഡ് പ്രിവന്റീവ് ഓഫീസർ(ഗ്രേഡ്) സുനിൽകുമാർ, സിവിൽ എക്സൈസ് ഓഫീസർ അമർനാഥ് എന്നവർ ഉൾപ്പെട്ട സംഘമാണ് കേസ് കണ്ടെടുത്തത്.