Jan 20, 2021, 8:45 AM IST
ജോ ബൈഡനും കമലാ ഹാരിസിനുമൊപ്പം അവരുടെ ജീവിതപങ്കാളികളും ഇനി ശ്രദ്ധാകേന്ദ്രമാവും. അധ്യാപികയായി തുടരാനാണ് ബൈഡന്റെ പങ്കാളി ജില്ലിന്റെ തീരുമാനം. പതിവുകള്‍ തെറ്റിച്ച്, ചരിത്രം കുറിക്കുകയാണ് ജില്‍. ഭാര്യയുടെ ഔദ്യോഗികചുമതലകളില്‍ സഹായിക്കാന്‍ നിയമകാര്യസ്ഥാപനത്തിലെ അഭിഭാഷകവേഷം അഴിച്ചുവെച്ചിരിക്കുകയാണ് കമലയുടെ ഭര്‍ത്താവ് ഡഗ്.