3ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പ് ഇന്ത്യന്‍ വില ഏകദേശം 10,300 രൂപയാണ്. 4 ജിബി റാം + 64 ജിബി പതിപ്പിന് ഇന്ത്യന്‍ രൂപ 12400 വില
ബിയജിംഗ്: ഷവോമിയുടെ റെഡ്മി നോട്ട് 7 പുറത്തിറങ്ങി.ചൈനയിലായിരുന്നു ഫോണിന്‍റെ ആഗോള ലോഞ്ചിംഗ്. വാട്ടർഡ്രോപ് നോച്ച്, ഇരട്ട റിയർ ക്യാമറ, ഫിംഗർപ്രിന്‍റ് സെൻസർ, 4000 എംഎഎച്ച് ബാറ്ററി എന്നിവ പ്രധാന ഫീച്ചറുകളാണ്. ഇരുഭാഗത്തും 2.5ഡി ഗ്ലാസ് സുരക്ഷയുണ്ട്. 6.3 ഇഞ്ചാണ് ഡിസ്പ്ലെ.
3ജിബി റാം + 32 ജിബി സ്റ്റോറേജ് പതിപ്പ് ഇന്ത്യന്‍ വില ഏകദേശം 10,300 രൂപയാണ്. 4 ജിബി റാം + 64 ജിബി പതിപ്പിന് ഇന്ത്യന്‍ രൂപ 12400 വില. ഈ ഫോണിന്‍റെ 6 ജിബി റാം + 64 ജിബി പതിപ്പിന്‍റെ വില ഏകദേശം 14,500 രൂപയാണ്. ഇത് ഇന്ത്യയില്‍ എത്തുമ്പോള്‍ 1500 മുതല്‍ 2000 രൂപവരെ വിലവര്‍ദ്ധിച്ചേക്കാം. ജനുവരി 15 മുതലാണ് ചൈനയില്‍ ഈ ഫോണിന്‍റെ വിൽപ്പന തുടങ്ങുന്നത്. ട്വിലൈറ്റ് ഗോൾഡ്, ഫാന്റസി ബ്ലൂ, ബ്രൈറ്റ് ബ്ലാക്ക് എന്നീ നിറങ്ങളിൽ റെഡ്മി നോട്ട് 7 വിപണിയിലെത്തും.
ഇരട്ട സിം (നാനോ), ആൻഡ്രോയിഡ് ഒറിയോ അടിസ്ഥാനമാക്കിയുള്ള എംഐയുഐ9, 6.3 ഇഞ്ച് ഫുൾഎച്ച്ഡി എൽടിപിഎസ് ഡിസ്പ്ലെ, ഗൊറില്ല ഗ്ലാസ് 5 സുരക്ഷ, സ്നാപ്ഡ്രാഗൺ 660 ഒക്ടാ–കോർ എസ്ഒസി പ്രോസസർ, സോണിയുടെ ഐഎംഎക്സ്586 സെൻസറുള്ളതാണ് 48 മെഗാപിക്സല്‍ ക്യാമറ. രണ്ടാമത്തെ ക്യാമറ 5 മെഗാപിക്സലിന്റേതാണ്. ബാക്കിൽ രണ്ടു എൽഇഡി ഫ്ലാഷുളുണ്ട്. മുന്നിൽ 13 മെഗാപിക്സിന്റേതാണ് ക്യാമറ.