2025ല്‍ പുറത്തിറങ്ങുന്ന ഐഫോണ്‍ 17 സിരീസിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ് വരുമെന്നായിരുന്നു കരുതിയിരുന്നത്
സോള്‍: ആപ്പിള്‍ കമ്പനി ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം പുറത്തിറക്കിയ ഐഫോണ്‍ 16 സിരീസില്‍ പ്രോ മോഡലുകളില്‍ മാത്രമായിരുന്നു പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറയുണ്ടായിരുന്നത്. എങ്കിലും അടുത്ത വര്‍ഷം പുറത്തിറങ്ങുന്ന ഐഫോണ്‍ 17 സിരീസിലെ സ്റ്റാന്‍ഡേര്‍ഡ് മോഡലുകളിലും പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ് വരുമെന്ന് പലരും കരുതിയിരുന്നു. എന്നാല്‍ ഈ പ്രതീക്ഷ തകരുന്ന റിപ്പോര്‍ട്ടാണ് പുറത്തുവന്നിരിക്കുന്നത്.
ഐഫോണ്‍ 17 സിരീസിലും പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സ് പ്രോ മോഡലുകളില്‍ മാത്രമായി ചുരുങ്ങുമെന്നാണ് ദക്ഷിണ കൊറിയന്‍ മാധ്യമമായ ദി ഇലക് റിപ്പോര്‍ട്ട് ചെയ്‌തത്. ഐഫോണുകള്‍ക്കായി ക്യാമറ മൊഡ്യൂളുകള്‍ നിര്‍മിക്കുന്ന എല്‍ജി പുത്തന്‍ സജ്ജീകരണങ്ങള്‍ തയ്യാറാക്കുന്നുണ്ടെങ്കിലും പെരിസ്‌കോപ് ടെലിഫോട്ടോ ക്യാമറകളുടെ നിര്‍മാണം വര്‍ധിപ്പിക്കില്ല എന്ന് വാര്‍ത്തയില്‍ സൂചിപ്പിക്കുന്നു.
ഇതുവരെ പുറത്തുവന്ന വിവരങ്ങള്‍ പ്രകാരം ഐഫോണ്‍ 17 സിരീസില്‍ നാല് മോഡലുകളാണ് ഉണ്ടാവുക. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍ (സ്ലിം), ഐഫോണ്‍ 17 പ്രോ, ഐഫോണ്‍ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണിത്. ഐഫോണ്‍ 17, ഐഫോണ്‍ 17 എയര്‍/സ്ലിം എന്നിവയാണ് സ്റ്റാന്‍ഡേര്‍ഡ് മോഡലുകള്‍. മുന്‍ സിരീസുകളിലെ പ്ലസ് മോഡലിന് പകരമാണ് എയര്‍/സ്ലിം ആപ്പിള്‍ അവതരിപ്പിക്കുന്നത്. ഐഫോണ്‍ 16 സിരീസിലെ പ്രോ മോഡലുകളില്‍ 5x ഒപ്റ്റിക്കല്‍ സൂമോടെയുള്ള പെരിസ്‌കോപ് ടെലിഫോട്ടോ ലെന്‍സായിരുന്നു ഉള്‍പ്പെടുത്തിയിരുന്നത്. ഐഫോണ്‍ 17 സിരീസിലെ പ്രോ മോഡലുകളിലും കുറഞ്ഞ് 5x ഒപ്റ്റിക്കല്‍ സൂമോടെയുള്ള പെരിസ്‌കോപ് ലെന്‍സ് പ്രതീക്ഷിക്കാം.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം