ഇതിലും മികച്ച അവസരം വരണമെന്നില്ല; ഐഫോണ്‍ 15 പ്രോ മാക്‌സിന് 25 ശതമാനം വിലക്കിഴിവ്

By Web Team  |  First Published Nov 22, 2024, 2:55 PM IST

മികച്ച ഫീച്ചറുകളുള്ള സ്‌മാര്‍ട്ട്ഫോണുകളില്‍ ഒന്നാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്, ഇപ്പോള്‍ വലിയ വിലക്കുറവില്‍ വാങ്ങാം 


ആപ്പിളിന്‍റെ ഐഫോണ്‍ 15 പ്രോ മാക്‌സ് 25 ശതമാനം വിലക്കുറവില്‍ വേണോ. ഏറ്റവും പുതിയ ഐഫോണ്‍ 16 സിരീസ് വാങ്ങാന്‍ കഴിയാത്തവര്‍ക്ക് മുന്നില്‍ വമ്പന്‍ അവസരം വച്ചുനീട്ടിയിരിക്കുകയാണ് ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ആമസോണ്‍. ബാങ്ക് ഓഫര്‍ സഹിതമാണെങ്കില്‍ ഇതിലും കുറഞ്ഞ വിലയില്‍ ഐഫോണ്‍ 15 പ്രോ മാക്‌സ് വാങ്ങിക്കാം.

ഐഫോണ്‍ 15 പ്രോ മാക്‌സിന്‍റെ വൈറ്റ് ടൈറ്റാനിയം 256 ജിബി വേരിയന്‍റിനാണ് ഇപ്പോള്‍ ഓഫര്‍ ആമസോണ്‍ നല്‍കുന്നത്. മറ്റ് വേരിയന്‍റുകളുടെ വില ഇതില്‍ നിന്ന് അല്‍പം കൂടും. 1,54,000 രൂപയാണ് ഐഫോണ്‍ 15 പ്രോ മാക്‌സ് വൈറ്റ് ടൈറ്റാനിയം 256 ജിബി വേരിയന്‍റിന്‍റെ യഥാര്‍ഥ വില. എന്നാല്‍ 25 ശതമാനം വിലക്കുറവില്‍ 1,15,900 രൂപയ്ക്കാണ് ഐഫോണ്‍ 15 പ്രോ മാക്‌സ് വൈറ്റ് ടൈറ്റാനിയം 256 ജിബി വേരിയന്‍റ് ആമസോണ്‍ ഇപ്പോള്‍ ലിസ്റ്റ് ചെയ്‌തിരിക്കുന്നത്. നോ-കോസ്റ്റ് ഇഎംഐ സൗകര്യവും ആമസോണ്‍ നല്‍കുന്നു. 

Latest Videos

ആമസോണ്‍ ഐസിഐസിഐ ക്രഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് വാങ്ങിക്കുമ്പോള്‍ വില 5,795 രൂപ കൂടി കുറഞ്ഞ് 1,10,105 രൂപയിലേക്ക് താഴും. എന്നാലിത് ഇന്‍സ്റ്റന്‍റ് ക്യാഷ്-ബാക്ക് ആയിരിക്കില്ല. ആമസോണ്‍ പേ ബാലന്‍സിലേക്കായിരിക്കും ഈ തുക ക്രഡിറ്റാവുക. 

2023 സെപ്റ്റംബറില്‍ പുറത്തിറങ്ങിയ ഐഫോണ്‍ 15 പ്രോ മാക്‌സ്, ഐഫോണ്‍ 16 സിരീസിന്‍റെ വരവോടെ പിന്‍വലിച്ച മോഡലുകളിലൊന്നാണ്. എന്നാല്‍ ഇത് ഔട്ട്‌ഡേറ്റഡായ ഫോണാണ് എന്ന് പറയാനാവില്ല. 6.7 ഇഞ്ച് ഡിസ്‌പ്ലെയില്‍ വരുന്ന ഫോണാണ് ഐഫോണ്‍ 15 പ്രോ മാക്‌സ്. സൂപ്പര്‍ റെറ്റിന എക്‌സ്‌ഡിആര്‍ ഡിസ്‌പ്ലെയാണിത്. എ17 പ്രോ ചിപ്പിലാണ് നിര്‍മാണം. പ്രധാന ക്യാമറ 48 എംപിയുടേതാണ്. ഇതിനൊപ്പം അള്‍ട്രാ-വൈഡ്, ടെലിഫോട്ടോ സെന്‍സറുകളും ഉള്‍പ്പെടുന്നു. 29 മണിക്കൂര്‍ വരെ വീഡിയോ പ്ലേബാക്ക് ആപ്പിള്‍ അവകാശപ്പെടുന്നു. യുഎസ്‌ബി-സി പോര്‍ട്ടില്‍ വരുന്ന ഫോണില്‍ ഫേസ് ഐഡി, സൂപ്പര്‍ഫാസ്റ്റ് 5ജി എന്നിവയുമുണ്ട്.

Read more: ഐഫോണ്‍ എസ്ഇ 4 പ്രതീക്ഷിച്ചതിലും നേരത്തെ എത്തും; ആപ്പിള്‍ പ്രേമികള്‍ക്ക് സന്തോഷിക്കാനേറെ

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!