വെറും 6,699 രൂപ; ഇന്ത്യയില്‍ പുതിയ സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ടെക്‌നോ

By Web Team  |  First Published Nov 23, 2024, 2:30 PM IST

ഇന്ത്യയില്‍ ആദ്യമായി മീഡിയടെക് ജി50 പ്രൊസസറില്‍ പുറത്തിറങ്ങുന്ന സ്‌മാര്‍ട്ട്ഫോണാണ് ടെക്‌നോ പോപ് 9 4ജി 


ദില്ലി: ചൈനീസ് സ്‌മാര്‍ട്ട്‌ഫോണ്‍ നിര്‍മാതാക്കളായ ടെക്നോയുടെ പുതിയ മോഡല്‍ ഇന്ത്യയിലെത്തി. എന്‍ട്രി-ലെവല്‍ ഫോണുകളുടെ പട്ടികയില്‍ ഉള്‍പ്പെടുന്ന 'ടെക്‌നോ പോപ് 9 4ജി'യാണ് (Tecno Pop 9 4G) ഇന്ത്യയിലേക്ക് വന്നിരിക്കുന്നത്. 

ടെക്‌നോ പോപ് 9 5ജി ഇന്ത്യയില്‍ ഇക്കഴിഞ്ഞ സെപ്റ്റംബര്‍ മാസം അവതരിപ്പിച്ചതിന് പിന്നാലെയാണ് അടുത്ത മോഡലിന്‍റെ രംഗപ്രവേശം. ഇന്ത്യയിലാദ്യമായി മീഡിയടെക് ഹീലിയോ ജി50 ചിപ്‌സെറ്റില്‍ വരുന്ന ഫോണാണ് ടെക്‌നോ പോപ് 9 4ജി. ആന്‍ഡ്രോയ്‌ഡ് അടിസ്ഥാനത്തിലുള്ള HiOSലാണ് പ്രവര്‍ത്തനം. 6.67 ഇഞ്ച് എച്ച്‌ഡിപ്ലസ് ഡിസ്‌പ്ലെ വരുന്ന സ്ക്രീനിന്‍റെ റിഫ്രഷ് റേറ്റ് 90Hz ആണ്. പ്രധാന റീയര്‍ ക്യാമറ 13 എംപിയും 4x ഡിജിറ്റല്‍ സൂമും 1080p വീഡിയോ റെക്കോര്‍ഡിംഗും ഉള്ളതാണ്. സെല്‍ഫിക്കും വീഡിയോ കോളിംഗിനുമായി 8 എംപിയുടെ സെന്‍സറും ഉള്‍പ്പെടുത്തിയിരിക്കുന്നു. 1080p വീഡിയോ റെക്കോര്‍ഡിംഗും സെല്‍ഫി ക്യാമറയ്ക്കുണ്ട്. 

makes you !

Feel the power with India’s First MediaTek G50 Processor, 6GB* RAM, 64GB Storage, 90Hz Smooth Display, Dual DTS Speakers, and so much more.

Sale starts on 26th Nov, 12 Noon.

Check it out 👉 https://t.co/kkBHSEqlN2 pic.twitter.com/nfouAwtBNU

— TECNO Mobile India (@TecnoMobileInd)

Latest Videos

ടെക്‌നോ പോപ് 9 4ജിയില്‍ 5,000 എംഎഎച്ചിന്‍റെതാണ് ബാറ്ററി. 15 വാട്‌സ് വയേര്‍ഡ് ചാര്‍ജിംഗിനായി യുഎസ്‌ബി സി-പോര്‍ട്ട് ഉള്‍പ്പെടുത്തിയിരിക്കുന്നു. സുരക്ഷയ്ക്ക് ഐപി54 റേറ്റിംഗാണ് ഈ ഫോണിനുള്ളത്. 188.5 ഗ്രാമാണ് ടെക്‌നോ പോപ് 9 4ജി സ്‌മാര്‍ട്ട്ഫോണിന്‍റെ ഭാരം. 

ആമസോണില്‍ നിന്ന് നവംബര്‍ 26 മുതല്‍ ടെക്‌നോ പോപ് 9 4ജി ഇന്ത്യയില്‍ വാങ്ങിക്കാം. മൂന്ന് കളര്‍ വേരിയന്‍റുകള്‍ ലഭ്യമാണ്. 6,699 രൂപയിലാണ് ഈ ഫോണിന്‍റെ വില ഇന്ത്യയില്‍ ആരംഭിക്കുന്നത്. 3 ജിബി റാമും 64 ജിബി സ്റ്റോറേജും ഉള്ള ഫോണിനാണ് 6,699 രൂപ. 200 രൂപ ബാങ്ക് ഓഫര്‍ സഹിതം 6,499 രൂപയ്ക്ക് ഫോണ്‍ വാങ്ങാം. 

Read more: ഇതിലും മികച്ച അവസരം വരണമെന്നില്ല; ഐഫോണ്‍ 15 പ്രോ മാക്‌സിന് 25 ശതമാനം വിലക്കിഴിവ്

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം

click me!