സ്‌മാര്‍ട്ട്‌ഫോണുകള്‍ക്ക് വമ്പന്‍ വിലക്കിഴിവുമായി ഫ്ലിപ്‌കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ സെയില്‍ ഇന്ത്യയില്‍ തുടങ്ങി
ഇ-കൊമേഴ്‌സ് പ്ലാറ്റ്‌ഫോമായ ഫ്ലിപ്‌കാര്‍ട്ടിന്‍റെ ബ്ലാക്ക് ഫ്രൈഡേ സെയില്‍ ആരംഭിച്ചു. നവംബര്‍ 24 മുതല്‍ 29 വരെയാണ് ഫ്ലിപ്‌കാര്‍ട്ടില്‍ വില്‍പന മേള നടക്കുക. പ്രീമിയം മോഡലുകള്‍ ഉള്‍പ്പടെയുള്ള സ്‌മാര്‍ട്ട്‌ഫോണുകള്‍ ആകര്‍ഷകമായ വിലക്കുറവില്‍ ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ വാങ്ങിക്കാവുന്നതാണ്.
ഐഫോണ്‍ 15
undefined
ഫ്ലിപ്‌കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ സെയിലില്‍ ഏറ്റവും മികച്ച ഓഫറുള്ള സ്‌മാര്‍ട്ട്ഫോണുകളിലൊന്ന് ആപ്പിളിന്‍റെ ഐഫോണ്‍ 15 ആണ്. 79,900 രൂപയുടെ ഈ ഫോണ്‍ 57,749 രൂപയ്ക്കാണ് ഫ്ലിപ്‌കാര്‍ട്ട് ഇപ്പോള്‍ ലഭ്യമാക്കിയിരിക്കുന്നത്. സമാനമായി ഐഫോണ്‍ 15 പ്ലസിനും ഓഫറുണ്ട്. ഐഫോണ്‍ 15 പ്രോ മാക്‌സ് ഹൈ-എന്‍ഡ് ഫോണിന്‍റെ വില 1,59,999 രൂപയില്‍ നിന്ന് 1,23,999 രൂപയായി താണതാണ് മറ്റൊരു ശ്രദ്ധേയമായ കാര്യം.
സാംസങ് ഗ്യാലക്‌സി എസ്24+
സാംസങിന്‍റെ ഗ്യാലക്‌സി എസ്24+നും ഫ്ലിപ്‌കാര്‍ട്ടില്‍ ഇപ്പോള്‍ ഓഫറുണ്ട്. 99,999 രൂപ യഥാര്‍ഥ വിലയുള്ള ഗ്യാലക്‌സി എസ്24+ ഇപ്പോള്‍ 64,999 രൂപയിലാണ് വില്‍ക്കുന്നത്. അതേസമയം 79,999 രൂപയില്‍ ലോഞ്ച് ചെയ്‌ത ഗൂഗിള്‍ പിക്‌സല്‍ 9 സ്‌മാര്‍ട്ട്ഫോണ്‍ നല്‍കുന്നത് 71,999 രൂപയിലും
ഗ്യാലക്‌സി എസ് 23 5ജി
89,999 രൂപ ഒറിജിനല്‍ വിലയുള്ള ഗ്യാലക്‌സി എസ് 23 5ജിക്ക് 38,999 രൂപയേ ബ്ലാക്ക് ഫ്രൈഡേ സെയിലുള്ളൂ. ഇതിന് പുറമെ മോട്ടോ ജി64 5ജി, വിവോ ടിഎക്സ് 5ജി, നത്തിംഗ് ഫോണ്‍ (2a), പോക്കോ എക്‌സ് 6 നിയോ എന്നീ ഫോണുകള്‍ക്കും വമ്പന്‍ ഓഫറുണ്ട്. മറ്റ് ഇലക്ട്രോണിക് ഗാഡ്‌ജറ്റുകളും ഫ്ലിപ്‌കാര്‍ട്ട് ബ്ലാക്ക് ഫ്രൈഡേ സെയില്‍ 2024ല്‍ ഓഫര്‍ വിലയില്‍ ലഭ്യമാണ്.
Read more: വെറും 6,699 രൂപ; ഇന്ത്യയില്‍ പുതിയ സ്‌മാര്‍ട്ട്ഫോണ്‍ പുറത്തിറക്കി ടെക്‌നോ
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം