വണ്‍പ്ലസ് 12Rല്‍ നിന്ന് വന്‍ അപ്‌ഡേറ്റുകളാണ് വണ്‍പ്ലസ് 13ആറില്‍ വരിക എന്ന് സൂചന
ചൈനീസ് സ്‌മാര്‍ട്ട്ഫോണ്‍ നിര്‍മാതാക്കളായ വണ്‍പ്ലസിന്‍റെ വണ്‍പ്ലസ് 13R ഇന്ത്യയില്‍ ഉടന്‍ ലോഞ്ച് ചെയ്യും എന്നാണ് പ്രതീക്ഷ. ഫ്ലാഗ്ഷിപ്പ് ഫോണായ വണ്‍പ്ലസ് 13നൊപ്പമാണ് ഫോണ്‍ ഇന്ത്യയിലെത്തുക. വണ്‍പ്ലസ് 13മായി താരതമ്യം ചെയ്യുമ്പോള്‍ ബജറ്റ് ഫ്രണ്ട്‌ലിയായ വണ്‍പ്ലസ് 13ആറിന്‍റെ ചൈനയ്ക്ക് പുറത്തുള്ള ലോഞ്ചിന് മുന്നോടിയായി ഫോണിന്‍റെ ഫീച്ചറുകള്‍ ചോര്‍ന്നു.
മുന്‍ഗാമിയായ വണ്‍പ്ലസ് 12ആറുമായി താരതമ്യം ചെയ്യുമ്പോള്‍ മികച്ച അപ്‌ഡേറ്റാണ് വണ്‍പ്ലസ് 13ആറില്‍ (OnePlus 13R) പ്രതീക്ഷിക്കുന്നത്. 6.78 ഇഞ്ച് 1.5കെ, ബിഒഇ എക്സ്2 ഫ്ലാറ്റ് ഡിസ്‌പ്ലെ വണ്‍പ്ലസ് 13ആറില്‍ വരുമെന്നാണ് ഒരു സൂചന. 120Hz റിഫ്രഷ് റേറ്റിലുള്ള എല്‍റ്റിപിഒ പാനലോടെ വരുന്ന ഫോണില്‍ ക്വാല്‍കോം സ്‌നാപ്‌ഡ്രാഗണ്‍ 8 ജെനറേഷന്‍ 3 സോക് പ്രൊസസറും ആന്‍ഡ്രോയ്‌ഡ് അടിസ്ഥാനത്തിലുള്ള ഓക്‌സിജന്‍ ഒഎസും പ്രതീക്ഷിക്കുന്നു.
വണ്‍പ്ലസ് 13Rല്‍ 6,200 എംഎഎച്ചിന്‍റെ വമ്പന്‍ ബാറ്ററി വരുമെന്ന വിവരമാണ് ആകാംക്ഷയുണര്‍ത്തുന്ന മറ്റൊരു കാര്യം. വണ്‍പ്ലസ് 13ല്‍ പ്രതീക്ഷിക്കുന്ന 6000 എംഎഎച്ച് ബാറ്ററിയേക്കാള്‍ വലുതാണിത്. വണ്‍പ്ലസ് 12Rല്‍ 5500 എംഎംഎച്ചിന്‍റെതായിരുന്നു ബാറ്ററി. വണ്‍പ്ലസ് 12ലേതിന് സമാനമായ 100 വാട്‌സ് ചാര്‍ജര്‍ വരുമെന്ന് ലീക്കില്‍ പറയുന്നു.
സുരക്ഷയ്ക്ക് വണ്‍പ്ലസ് 13ന് ഐപി68, ഐപി69 റേറ്റിംഗുകളാണ് വരികയെങ്കില്‍ 13ആറിന് ഐപി68 മാത്രമേയുണ്ടാകൂ. ട്രിപ്പിള്‍ റീയര്‍ ക്യാമറ സെറ്റപ്പില്‍ വരുന്ന 13ആറില്‍ 50 എംപി പ്രധാന സെന്‍സറായിരിക്കും ഇടംപിടിക്കുക. ഗെയിമര്‍മാരെ സന്തോഷിപ്പിക്കാന്‍ പുത്തന്‍ കൂളിംഗ് ചേമ്പര്‍ വണ്‍പ്ലസ് 13Rല്‍ വരുമെന്നും പറയപ്പെടുന്നു. എന്നാല്‍ ഇതൊക്കെ അഭ്യൂഹങ്ങള്‍ മാത്രമാണ്, വണ്ടപ്ലസ് കമ്പനി പുറത്തുവിട്ട ഔദ്യോഗിക വിവരങ്ങളല്ല.
Read more: വണ്‍പ്ലസ് ഉപയോക്താവാണോ നിങ്ങള്‍; വിട്ടുകളയല്ലേ, വന്‍ അപ്‌ഡേറ്റ് ഇന്ത്യയിലും എത്തി
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് യൂട്യൂബിൽ കാണാം