നവംബറിലായിരിക്കും ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
ഷവോമി റെഡ്മീ നോട്ട് 6 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത് 4ജിബി റാം/64ജിബി റാം ശേഷിയുള്ള മോഡലും, 6ജിബി/64ജിബി മോഡലും എന്ന നിലയില്‍ ആയിരിക്കും ഈ ഫോണ്‍ ഇറങ്ങുക. ബ്ലൂ, ബ്ലാക്ക്, റെഡ്, റോസ് ഗോള്‍ഡ് നിറങ്ങളിലാണ് ഈ ഫോണ്‍ ഇറങ്ങുക. 4ജിബി മോഡലിന് എകദേശം 15,705 രൂപ വില വരും എന്നാണ് റിപ്പോര്‍ട്ടുകള്‍. നവംബറിലായിരിക്കും ഈ ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ടുകള്‍.
6.26 ഇഞ്ച് എഫ് എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഫോണിനുള്ളത് 19:9 അനുപാതത്തിലായിരിക്കും സ്ക്രീന്‍ വലിപ്പം. സ്നാപ്ഡ്രാഗണ്‍ 636 പ്രോസ്സസറാണ് ഫോണിനുള്ളത്. ആന്‍ഡ്രോയ്ഡ് ഓറീയോ ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. 4,000 എംഎഎച്ചായിരിക്കും ബാറ്ററി ശേഷി. പിറകില്‍ ഫിംഗര്‍പ്രിന്‍റ് സെന്‍സറോടെയാണ് ഫോണ്‍ എത്തുന്നത്.