പുതിയ വില പ്രകാരം റെഡ്മീ 6പ്രോയ്ക്ക് 1500 രൂപയാണ് കുറച്ചിരിക്കുന്നത്. വൈ2 വിന് 3,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതേ സമയം റെഡ്മീ 5 പ്രോയ്ക്ക് 4,000രൂപവരെ ഡിസ്ക്കൗണ്ട് ലഭിക്കും
ഇന്ത്യയിലെ ഏറ്റവും വലിയ സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റ് എന്ന് അവകാശപ്പെടുന്ന ഷവോമി തങ്ങളുടെ ഫോണുകളുടെ വില കുറച്ചു. ഷവോമി റെഡ്മീ 6 പ്രോ, റെഡ്മീ വൈ2, റെഡ്മീ നോട്ട് 5 പ്രോ എന്നിവയുടെ വിലയാണ് കുറച്ചത്. ഇത് സംബന്ധിച്ച് ഷവോമി ഇന്ത്യ മേധാവി മനുകുമാര്‍ ജെയിന്‍ വാര്‍ത്തകുറിപ്പ് ഇറക്കി.
പുതിയ വില പ്രകാരം റെഡ്മീ 6പ്രോയ്ക്ക് 1500 രൂപയാണ് കുറച്ചിരിക്കുന്നത്. വൈ2 വിന് 3,000 രൂപയാണ് കുറച്ചിരിക്കുന്നത്. ഇതേ സമയം റെഡ്മീ 5 പ്രോയ്ക്ക് 4,000രൂപവരെ ഡിസ്ക്കൗണ്ട് ലഭിക്കും. റെഡ്മീ 6 പ്രോ 3ജിബി പതിപ്പ് ലഭിക്കുക 9,999 രൂപയ്ക്ക് ആയിരിക്കും. ഇത് പോലെ ഇതേ മോഡലിന്‍റെ 4 ജിബി പതിപ്പ് ഇനി 11,999 രൂപയ്ക്ക് ലഭിക്കും. ആമോസോണിലും ഷവോമിയുടെ ഓണ്‍ലൈന്‍ സ്റ്റോറിലും ഈ വിലയ്ക്ക് ഈ ഫോണുകള്‍ വാങ്ങാം.
undefined
ഷവോമി വൈ2 വിന്‍റെ 3 ജിബി പതിപ്പ് ഇനി ലഭ്യമാകുക 8,999 രൂപയ്ക്ക് ആയിരിക്കും. 4ജിബി പതിപ്പ് പുതിയ വിലക്കുറവിന് ശേഷം 10,999 രൂപയ്ക്ക് ലഭിക്കും. നേരത്തെ ഈ മോഡലിന്‍റെ വില 13,999 രൂപയായിരുന്നു.
കഴിഞ്ഞ വര്‍ഷം ഷവോമി ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍വിറ്റ ഫോണായ റെഡ്മീ 5 പ്രോയുടെ 4ജിബി പതിപ്പ് ഇനിമുതല്‍ 12,999 രൂപയ്ക്ക് ലഭിക്കും. ഇതിന്‍റെ 6ജിബി പതിപ്പ് 13,999 രൂപയ്ക്ക് ലഭ്യമാകും. ഷവോമി പുതുവര്‍ഷത്തില് പുതിയ മോഡലുകള്‍ വിപണിയില്‍ എത്തിക്കാന്‍ ഒരുങ്ങുന്നതിന്‍റെ ഭാഗമായാണ് പുതിയ വിലക്കുറവ് എന്നാണ് സൂചന.