എന്‍ട്രി ലെവല്‍ 4ജി ഫീച്ചർ ഫോണുമായി ഷവോമി രംഗത്ത്. നിലവിൽ ചൈനയിൽ മാത്രമാണ് ക്യുന്‍ എഐ എന്ന കുഞ്ഞുഫോൺ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ജിയോ ഫോണിന് വെല്ലുവിളിയായി ഈ ഫോണ്‍ ഉടന്‍ എത്തുമെന്നാണ് വിവരം.
എന്‍ട്രി ലെവല്‍ 4ജി ഫീച്ചർ ഫോണുമായി ഷവോമി രംഗത്ത്. നിലവിൽ ചൈനയിൽ മാത്രമാണ് ക്യുന്‍ എഐ എന്ന കുഞ്ഞുഫോൺ എത്തിയിരിക്കുന്നത്. ഇന്ത്യന്‍ വിപണിയില്‍ ജിയോ ഫോണിന് വെല്ലുവിളിയായി ഈ ഫോണ്‍ ഉടന്‍ എത്തുമെന്നാണ് വിവരം. ഈ ഫോണിന് ചൈനയിൽ വിലയിട്ടിരിക്കുന്നത് 199 യുവാൻ ഏകദേശം 2000 രൂപയാണ്. ഫീച്ചർ ഫോണുകളിൽ കണ്ടിട്ടില്ലാത്ത പ്രത്യേകതകൾ ഇതിലുണ്ടെന്നാണ് റിപ്പോർട്ട്.
ആന്‍ഡ്രോയ്ഡ് ഒഎസ് അടിസ്ഥാനമാക്കിയ (മോക്കർ 5 OS), 17 ഭാഷകളിലേക്ക് തൽസമയ വിവർത്തനം, ക്യാമറ ഇല്ല, യൂണിവേഴ്സൽ ഇൻഫ്രാറെഡ് റിമോട്ട് കൺട്രോൾ, ചാർജുചെയ്യുന്നതിനും ഡാറ്റ സമന്വയിപ്പിക്കുന്നതിനുമായി യുഎസ്ബി ടൈപ്പ് സി പോർട്ട്, 1480 എംഎഎച്ച് ബാറ്ററി എന്നിവയാണ് പ്രധാന ഫീച്ചറുകൾ.
എആര്‍എം കോര്‍ട്ടെക്സ് ക്വാഡ് കോർ പ്രൊസസറിൽ എത്തുന്ന 1.3 ജിഗാ ഹെഡ്‌സ് ക്ലോക്ക് സ്പീഡും 256 എംബി റാമും 512 എംബി മെമ്മറിയുമാണ് മറ്റു പ്രധാന സവിശേഷതകൾ. 2.8 ഇഞ്ച് കളർ ഡിസ്പ്ളേയാണ് ഇതിനുള്ളത്. T4 കീബോർഡും ഫോണിലുണ്ട്. രണ്ടു സ്ലോട്ടുകളാണ് ഫോണിന് ഉള്ളത്. രണ്ടിലും സിം കാർഡുകൾ ഇടാം അല്ലെങ്കിൽ ഒന്നിൽ സിം കാർഡും ഒന്നിൽ മെമ്മറി കാർഡും ഇട്ടും ഉപയോഗിക്കാം.