ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 ചിപ്പാണ് ഈ ഫോണിനുള്ളത്. 8ജിബി റാം ശേഷിയുള്ള ഫോണിന് ഒപ്പം 256 ജിബി ഇന്‍റേണല്‍ മെമ്മറി ശേഷിയാണ് ഫോണിനുള്ളത്.
ദില്ലി: ഷവോമിയുടെ ഉപബ്രാന്‍റായ പോക്കോഫോണിന്‍റെ ആദ്യഫോണ്‍ പോക്കോ എഫ്1 ഇന്ത്യയില്‍ ഇറങ്ങി. ഫ്ലാഗ്ഷിപ്പ് ബ്രാന്‍റുകളെ വെല്ലാന്‍ വേണ്ടിയാണ് പോക്കോഫോണ്‍ ഇറങ്ങുന്നത് എന്നാണ് ടെക് വൃത്തങ്ങള്‍ പറയുന്നത്. ക്യൂവല്‍കോം സ്നാപ്ഡ്രാഗണ്‍ 845 ചിപ്പാണ് ഈ ഫോണിനുള്ളത്. 8ജിബി റാം ശേഷിയുള്ള ഫോണിന് ഒപ്പം 256 ജിബി ഇന്‍റേണല്‍ മെമ്മറി ശേഷിയാണ് ഫോണിനുള്ളത്.
പോക്കോ എഫ്1 20,000 രൂപയ്ക്ക് 30,000 രൂപയ്ക്കും ഇടയിലാണ് ഫോണിന്‍റെ വില. മുന്‍പ് ഫ്ലാഗ്ഷിപ്പ് കില്ലര്‍ എന്ന് വിശേഷിക്കപ്പെട്ട വണ്‍പ്ലസ് 6നെക്കാള്‍ വിലകുറവാണ് ഈ ഫോണിന് എന്നതാണ് ഇതിന്‍റെ പ്രത്യേകത. മൂന്ന് പതിപ്പായാണ് പോക്കോ എഫ്1 എത്തുന്നത്. 6ജിബിറാം, 64ജിബി പതിപ്പ്, 6ജിബി റാം 128 ജിബി പതിപ്പ്, 8ജിബി 256 ജിബി പതിപ്പ്.
undefined
ഒരു 20,000-30,000 റേഞ്ചില്‍ ഉള്‍പ്പെടുന്ന സാധാരണ ഫോണുകളെക്കാള്‍ മികച്ചതാണ് ഈ ഫോണിന്‍റെ ബില്‍ഡ്. പോളി കാര്‍ബണേറ്റ് ബോഡിയാണ് ഫോണിനുള്ളത്. ഇതിന് ഒപ്പം തന്നെ വിലകൂടിയ കെവ്ലര്‍ ബോഡി പതിപ്പും ലഭിക്കും. 40,00 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി. 12എംപി+5എംപി ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. ഇതില്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് മോഡും ലഭിക്കും.
ഇപ്പോള്‍ ആന്‍ഡ്രോയ്ഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ ഷവോമിയുടെ എംഐ യൂസര്‍ ഇന്‍റര്‍ഫേസ് 9.1 ഓടെയാണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം. ഇത് എംഐ യുഐ 10 ലേക്ക് കയറ്റം ലഭിക്കും. ഇതിന് ഒപ്പം തന്നെ ആന്‍ഡ്രോയ്ഡ് പൈ അപ്ഡേറ്റും ഈ ഫോണിന് ലഭിച്ചേക്കും.