ഫോര്‍ഡബിള്‍ ഫോണുമായി ഷവോമിയും മത്സരം മുറുകും

By Web Team  |  First Published Jan 27, 2019, 9:55 AM IST

ഫോള്‍ഡബിള്‍ സ്‌ക്രീനുമായുള്ള സാംസങിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരിയില്‍ എത്താനിരിക്കെയാണ് പ്രധാന എതിരാളികളായ ഷവോമിയുടെ പുതിയ നീക്കം. 


ബീയജിംഗ്: ഇന്ത്യയില്‍ അടക്കം വിപണിയിലെ മുന്‍നിരക്കാരായ ഷവോമി ഫോര്‍ഡബിള്‍ ഫോണുമായി എത്തുന്നു. തങ്ങളുടെ ആദ്യ ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിന്‍റെ ദൃശ്യം പുറത്തുവിട്ടിരിക്കുകയാണ് ഷാവോമി. ഷാവോമി സഹസ്ഥാപകനും മേധാവിയുമായ  ലിന്‍ ബിന്‍ ആണ് ഷാവോമിയുടെ ഫോള്‍ഡബിള്‍ ഫോണിന്‍റെ സൂചന ചൈനീസ് സോഷ്യല്‍ മീഡിയയില്‍ വെളിവാക്കിയത്. 51 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള വീഡിയോ ഷാവോമി വക്താവ് ഡോണോവന്‍ സങ് ആണ് ട്വിറ്ററില്‍ പങ്കുവെച്ചത്. 

Latest Videos

undefined

ഷാവോമി ഫോള്‍ഡബിള്‍ സ്മാര്‍ട്ട്ഫോണിന്‍റെ പ്രോട്ടോടൈപ്പാണ് വീഡിയോയില്‍ അവതരിപ്പിക്കുന്നത്. ഫോള്‍ഡബിള്‍ സ്‌ക്രീനുമായുള്ള സാംസങിന്‍റെ സ്മാര്‍ട്ട്ഫോണ്‍ ഫെബ്രുവരിയില്‍ എത്താനിരിക്കെയാണ് പ്രധാന എതിരാളികളായ ഷവോമിയുടെ പുതിയ നീക്കം. 

രണ്ട് മടക്കുകള്‍ സാധ്യമാകും വിധമാണ് ഈ ഫോണിന്‍റെ രൂപകല്‍പന എന്ന് വീഡിയോയില്‍ നിന്നും വ്യക്തമാകും. ഇതോടെ ലോകത്തെ ആദ്യ ഡബിള്‍ ഫോള്‍ഡിങ് മൊബൈല്‍ഫോണ്‍ ആയിരിക്കും ഷാവോമിയുടേത്. ടാബ് ലെറ്റിന്‍റെ വലിപ്പമുള്ള ഉപകരണം സ്‌ക്രീനിന്‍റെ രണ്ട് വശങ്ങളില്‍ നിന്നും മടക്കി സ്മാര്‍ട് ഫോണ്‍ രൂപത്തിലേക്ക് മാറ്റാന്‍ സാധിക്കുന്നതാണ്. 

ഫോണിന് ഇതുവരെ പേര് നല്‍കിയിട്ടില്ല ഷവോമി. എന്നാല്‍ ഷാവോമി ഡ്യുവല്‍ ഫ്ളെക്സ്, ഷാവോമി എംഐ ഫ്ളെക്സ് എന്നീ പേരുകള്‍ എന്നാല്‍ അഭ്യൂഹമായി പരക്കുന്നുണ്ട്. അതേസമയം ഫോണ്‍ എന്ന് ഇറങ്ങും എന്ന കാര്യം വ്യക്തമല്ല.

click me!