കറുപ്പ് നിറത്തില്‍ വിപണിയിലെത്തുന്ന വിവോ വി 9 പ്രോയുടെ വില 19,990രൂപയാണ്. ആമസോണ്‍ ഇന്ത്യയുടെ 'ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ' ഭാഗമായി പ്രത്യേക വിലയായ 17,990രൂപക്ക് വി 9 പ്രോ സ്വന്തമാക്കാം.
കൊച്ചി: മുന്‍നിര സ്മാര്‍ട്‌ഫോണ്‍ നിര്‍മാതാക്കളായ വിവോയുടെ വി സീരിയസ് വിഭാഗത്തിലെ ഏറ്റവും പുതിയ സ്മാര്‍ട്‌ഫോണ്‍ വിവോ വി 9 പ്രോ വിപണിയില്‍. 'മേക് ഇന്‍ ഇന്ത്യ' പദ്ധതിയുടെ ഭാഗമായി ഇന്ത്യയിലെ ഗ്രെറ്റര്‍ നോയിഡയിലെ പ്ലാന്റില്‍ നിര്‍മ്മിച്ച ഫോണ്‍ തികച്ചും ഇന്ത്യന്‍ നിര്‍മ്മിത സ്മാര്‍ട്‌ഫോണ്‍ ആണ്.
കറുപ്പ് നിറത്തില്‍ വിപണിയിലെത്തുന്ന വിവോ വി 9 പ്രോയുടെ വില 19,990രൂപയാണ്. ആമസോണ്‍ ഇന്ത്യയുടെ 'ഗ്രേറ്റ് ഇന്ത്യ ഫെസ്റ്റിവലിന്റെ' ഭാഗമായി പ്രത്യേക വിലയായ 17,990രൂപക്ക് വി 9 പ്രോ സ്വന്തമാക്കാം. കൂടാതെ ഷോപ്പ്‌വിവോ.കോം എന്ന ഓണ്‍ലൈന്‍ സ്റ്റോര്‍ വഴിയും ഓഫ്ലൈന്‍ സ്റ്റോറുകള്‍ വഴിയും വി 9 പ്രോ ലഭ്യമാകും.
undefined
6ഇഞ്ച് ഫുള്‍ എച്ച്ഡി സ്‌ക്രീനോടുകൂടിയ ഫോണിന്റെ സ്‌ക്രീന്‍ ബോഡി അനുപാതം 90ശതമാനമാണ്. മൂന്നാം തലമുറ കോര്‍ണിങ് ഗോറില്ല ഗ്ലാസിന്റെ മികച്ച സംരക്ഷണവും ഫോണിനുണ്ട്. 1.75എംഎം ആണ് ഫോണിന്റെ സൈഡ് ബെസലുകള്‍.
മികച്ച ഫോട്ടോഗ്രാഫി അനുഭവമാണ് വി 9 പ്രോയുടെ മുഖ്യ ആകര്‍ഷണം. 13+2മെഗാപിക്‌സല്‍ ഡ്യൂവല്‍ റിയര്‍ ക്യാമറയും 16എം പി സെല്‍ഫി ക്യാമറയും ഒരു മികച്ച ഫോട്ടോഗ്രാഫി അനുഭവം സാധ്യമാക്കുന്നു. അള്‍ട്രാ എച്ച്ഡി , ഡിഒസി പ്രൊഫെഷണല്‍, സ്ലോ,ടൈം ലാപ്‌സ് ഫോട്ടോഗ്രാഫി, ക്യാമറ ഫില്‍റ്റര്‍, ലൈവ് ബൊക്കെ എച്ച്ഡിആര്‍, ഫേസ് ബ്യുട്ടി, പനോരമ, പാം ക്യാപ്ചര്‍, ജന്‍ഡര്‍ ഡിറ്റക്ഷന്‍, ഫ്‌ലാഷ്, എആര്‍ സ്റ്റിക്കറുകള്‍ തുടങ്ങിയ നിരവധി പ്രത്യേകതകളും പിന്‍ ക്യാമറയില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.
ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സവിശേഷതകള്‍ അടങ്ങിയ വി9 പ്രോയുടെ ബാറ്ററി കരുത്ത് 3260എംഎഎച്ച് ആണ്. ക്വല്‍കോം സ്‌നാപ്ഡ്രാഗണ്‍ 660എഐഇ പ്രോസസ്സര്‍,
ആന്‍ഡ്രോയിഡ് 8.1 ഫണ്‍ടച്ച് 4.0 ഓപ്പറേറ്റിംഗ് സിസ്റ്റം, 6ജിബി റാം എന്നിവ ഫോണിന്റെ വേഗതയും മികവും വര്‍ധിപ്പിക്കുന്നു. 64ജിബി ഇന്റ്റേര്‍ണല്‍ സ്റ്റോറേജോടുകൂടിയ വി9 പ്രോയുടെ മെമ്മറി 256ജിബി വരെ വര്‍ധിപ്പിക്കാനും ആകും.