32 എംപി പോപ്പ് അപ് സെല്‍ഫി ക്യാമറയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. പിന്നില്‍ 48 എംപി ക്വാഡ് പിക്സല്‍ ക്യാമറ സെന്‍സര്‍ ഉണ്ട് ഈ ഫോണിന്.
ദില്ലി: വിവോയുടെ ഇന്ത്യയിലെ അടുത്ത ഫ്ലാഗ്ഷിപ്പ് മോഡല്‍ വിവോ വി15 പ്രോയുടെ പ്രത്യേകതകള്‍ പുറത്ത്. ഈ ഫോണിന്‍റെ ആദ്യ ടീസര്‍ പുറത്തിറക്കിയതിന് പിന്നാലെയാണ് ആമസോണ്‍ ഇന്ത്യ ഇതിന്‍റെ പ്രധാനപ്രത്യേകതകള്‍ തങ്ങളുടെ സൈറ്റില്‍ ഉള്‍കൊള്ളിച്ചത്.
32 എംപി പോപ്പ് അപ് സെല്‍ഫി ക്യാമറയോടെയാണ് ഈ ഫോണ്‍ എത്തുന്നത്. പിന്നില്‍ 48 എംപി ക്വാഡ് പിക്സല്‍ ക്യാമറ സെന്‍സര്‍ ഉണ്ട് ഈ ഫോണിന്. ഫിംഗര്‍പ്രിന്‍റ് സെന്‍സര്‍ സ്ക്രീന്‍- ഇന്‍ മോഡിലാണ്. ഫെബ്രുവരി 20ന് ആയിരിക്കും വി15 പ്രോ വിപണിയില്‍ ഇറങ്ങുക എന്നാണ് സൂചന.
ആമസോണിന്‍റെ പുറത്ത് വിട്ട ചിത്രങ്ങള്‍ അനുസരിച്ച് വി15 പ്രോയ്ക്ക് പിന്നില്‍ മൂന്ന് ക്യാമറകള്‍ ഉണ്ട്. 48 എംപിയുടെ ഇരട്ട സെന്‍സറുകള്‍ക്ക് പുറമേ 12 എംപി സെന്‍സറും കാണാം. യുഎസ്ബി ഫോണിന്‍റെസ് സി ടൈപ്പ് ആണ്. സിം കാര്‍ഡ് സ്ലോട്ട് ഫോണിന് അടിഭാഗത്താണ്. ക്യാമറകള്‍ ആര്‍ട്ടിഫിഷല്‍ ഇന്‍റലിജന്‍സ് സപ്പോര്‍ട്ട് ആണ്.