ഷവോമി റെഡ്മീ നോട്ട് 5 പ്രോയുടെ 6ജിബി പതിപ്പിന് നിലവിലുള്ള വിലയില്‍ നിന്നും 3,000 രൂപ കുറവ്. ഇപ്പോള്‍ ലഭിക്കുന്ന വില 11,999 രൂപ
മുംബൈ: ഫ്ലിപ്പ്കാര്‍ട്ടില്‍ മാസാവസാന വില്‍പ്പനയുടെ ഭാഗമായി ഫോണുകള്‍ക്ക് വന്‍ വിലക്കുറവ്. ഫെബ്രുവരി 28വരെയാണ് ഓഫറുകള്‍ നിലവിലുള്ളത്. സാംസങ്ങ് ഗ്യാലക്സി എസ്9, റെഡ്മീ നോട്ട് 6 പ്രോ, പോക്കോ എഫ്1 എന്നിങ്ങനെ ജനപ്രിയ മോഡലുകള്‍ക്ക് എല്ലാം വിലക്കുറവ് ലഭിക്കും. വിലക്കുറവിന് പിന്നാലെ നോ-കോസ്റ്റ് ഇഎംഐ സംവിധാനവും ഫ്ലിപ്പ്കാര്‍ട്ട് ഒരുക്കുന്നുണ്ട്.
ഷവോമി റെഡ്മീ നോട്ട് 5 പ്രോയുടെ 6ജിബി പതിപ്പിന് നിലവിലുള്ള വിലയില്‍ നിന്നും 3,000 രൂപ കുറവ്. ഇപ്പോള്‍ ലഭിക്കുന്ന വില 11,999 രൂപ. ഹോണര്‍ 9എന്‍ 5,500 രൂപ വിലക്കുറവില്‍ 8,499 രൂപയ്ക്ക് ലഭിക്കും. സെന്‍ഫോണ്‍ മാക്സ് പ്രോ എം2വിന് വിലക്കുറവ് 4,000 രൂപയാണ്. പോക്കോ എഫ്1 6ജിബി പതിപ്പിനും, 8ജിബി പതിപ്പിനും 3,000 രൂപയോളമാണ് ഫ്ലിപ്പ്കാര്‍ട്ടില്‍ ഇപ്പോള്‍ ലഭിക്കുന്ന കിഴിവ്.
നിലവില്‍ ഇന്ത്യയിലെ സാംസങ്ങിന്‍റെ മുന്‍മോഡലുകളില്‍ ഒന്നായ ഗ്യാലക്സി നോട്ട് 9ന് 5,700 രൂപയാണ് വിലക്കുറവ് നല്‍കുന്നത്. ഫോണിന്‍റെ ഇപ്പോള്‍ ലഭിക്കുന്ന വില 67,900 രൂപ. ഗൂഗിള്‍ പിക്സല്‍ 2എക്സ് എല്ലിന് 6500 രൂപയാണ് കുറവ് ലഭിക്കുക. ഷവോമി റെഡ്മീ നോട്ട് 6 പ്രോയ്ക്ക് 4,000 രൂപയുടെ കുറവ് ഈ വില്‍പ്പനയില്‍ സ്വന്തമാക്കാം.