നോവ 4 ഇറങ്ങി; 48 എംപി ക്യാമറയുമായി

By Web Team  |  First Published Dec 18, 2018, 9:49 AM IST

ലോകത്ത് ഇതാദ്യമായാണ് 48 മെഗാപിക്‌സല്‍ ക്യാമറയുമായി വാവെയ് ഫോണ്‍ പുറത്തിറങ്ങിന്നത്. സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ സോണി വെളിപ്പെടുത്തിയിരുന്നു.


വാവെയുടെ ഏറ്റവും പുതിയ മോഡല്‍ നോവ 4 ഇറങ്ങി. ചൈനയിലാണ് ഈ മോഡല്‍ ആദ്യം ഇറങ്ങിയത്.  നോവ 4ൽ 48 മെഗാപിക്സലിന്റെ ക്യാമറയാണ് പ്രധാനപ്രത്യേകത. 2019ലേക്ക് കണ്ണുവച്ച് വിപണി പിടിക്കാനാണ് ഈ ഫോണ്‍ ഡിസംബര്‍ മധ്യത്തോടെ ചൈനീസ് ഫോണ്‍ നിര്‍മ്മാതക്കള്‍ ഇറക്കിയിരിക്കുന്നത്.

ലോകത്ത് ഇതാദ്യമായാണ് 48 മെഗാപിക്‌സല്‍ ക്യാമറയുമായി വാവെയ് ഫോണ്‍ പുറത്തിറങ്ങിന്നത്. സോണിയുടെ ഐഎംഎക്‌സ് 586 സെന്‍സറാണ് ഇതില്‍ ഉപയോഗിച്ചിരിക്കുന്നത്. ഇക്കാര്യം നേരത്തെ തന്നെ സോണി വെളിപ്പെടുത്തിയിരുന്നു.

Latest Videos

undefined

ഇരട്ട സിം, ആൻഡ്രോയ്ഡ് പൈ, 6.4 ഇഞ്ച് ഫുൾ എച്ച്ഡി ഡിസ്പ്ലെ, കിരിൻ 970 എസ്ഒസി പ്രോസസർ, 8 ജിബി റാം 128 ജിബി സ്റ്റോറേജ് എന്നിവ പ്രധാന ഫീച്ചറുകളാണ്. പിന്നിൽ 48+16+2 എന്നിങ്ങനെ മൂന്നു ക്യാമറകളാണുള്ളത്. മുന്നിൽ 25 മെഗാപിക്സലാണ് ക്യാമറ. ഇൻ–സ്ക്രീനിലാണ് സെൽഫി ക്യാമറ. 3750 എംഎഎച്ച് ബാറ്ററി.

വാവെയ് നോവ 4ന്‍റെ 48 എംപി പിന്‍ക്യാമറ ഫോണിന്‍റെ വില ഇന്ത്യയില്‍ ഏകദേശം 35,300 രൂപവരും എന്നാണ് റിപ്പോര്‍ട്ട്. എന്നാൽ 20 മെഗാപിക്സലിന്‍റെ മോഡല്‍ ഫോണിന് ഏകദേശം 32,200 രൂപയായിരിക്കും വില. ഡിസംബർ 27 മുതലാണ് ഫോണിന്‍റെ ചൈനീസ് വിൽപ്പന. ബ്ലാക്ക്, ബ്ലൂ, റെഡ്, വൈറ്റ് നിറങ്ങളില്‍ ഹാൻഡ്സെറ്റ് പുറത്തിറങ്ങും.
 

click me!