കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നോട്ട് 8 ഇന്ത്യയിൽ 64 ജിബി പതിപ്പ് 67,900 രൂപയ്ക്കാണ് വിപണിയിലെത്തിച്ചത്. ഇതിലും കുറവായിരിക്കും ഈ മാസം 9ന് ഇറങ്ങുന്ന ഫോണിന്റെ വില എന്നാണ് സൂചന.
ദില്ലി: സാംസങ് ഗ്യാലക്സി നോട്ട് നിരയിലെ അടുത്ത ഫോണായ നോട്ട് 9 ന്റ വിലയില്‍ വലിയ വിലക്കുറവ് ഉണ്ടാകുമെന്ന് സാംസങ്ങിന്റെ സൂചന. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ നോട്ട് 8 ഇന്ത്യയിൽ 64 ജിബി പതിപ്പ് 67,900 രൂപയ്ക്കാണ് വിപണിയിലെത്തിച്ചത്. ഇതിലും കുറവായിരിക്കും ഈ മാസം 9ന് ഇറങ്ങുന്ന ഫോണിന്റെ വില എന്നാണ് സൂചന.
ഒൻപതിനു നടക്കുന്ന ചടങ്ങിൽ ഗ്യാലക്സി വാച്ച് എന്ന പേരിൽ പുതിയ സ്മാർട്വാച്ച്, ഗ്യാലക്സി ടാബ് 4 എന്നിവയും സാംസങ് അവതരിപ്പിക്കുമെന്നാണ് സൂചന.6.3 ഇഞ്ചായിരിക്കും ഫോണിന്റെ സ്ക്രീന്‍ വലിപ്പം എന്നാണ് റിപ്പോര്‍ട്ട്. എഎംഒഎല്‍ഇഡി ഡിസ്പ്ലേയായിരിക്കും ഫോണിനുണ്ടാകുക. 19:2:9 ആയിരിക്കും ഫോണിന്റെ ഡിസ്പ്ലേ വലിപ്പ അനുപാതം. ഡിസൈനില്‍ ഗ്യാലക്സി നോട്ട് 8മായി വലിയ സാമ്യം നോട്ട് 9 ന് ഉണ്ടാകും എന്നാണ് ഇതുവരെ പുറത്ത് എത്തിയ റൂമറുകള്‍ നല്കുന്ന സൂചന.
സാംസങ്ങ് ഗ്യാലക്സി നോട്ട് 9ന്റെ പിന്നില്‍ ഇരട്ട ക്യാമറ സംവിധാനം നല്‍കിയിട്ടുണ്ട്. ഇത് പ്രകാരം 12എംപി പ്രൈമറി സെന്‍സറും, അതേ എംപിയില്‍ സെക്കന്ററി സെന്‍സറും ലഭിക്കും. മുന്നിലെ ക്യാമറ 8 എംപിയാണ്. സ്നാപ്ഡ്രാഗണ്‍ 845 പ്രോസ്സറാണ് ഫോണിന് അമേരിക്കയില്‍ ഉണ്ടാകുക എന്നാണ് സൂചന. എന്നാല്‍ മറ്റു രാജ്യങ്ങളില്‍ ഇത് എക്സിനോസ് 9810 ചിപ്പായിരിക്കും. 6 ജിബി ആയിരിക്കും റാം ശേഷി.