സൂപ്പര്‍ എഎംഒഎല്‍ഇഡി ഇന്‍ഫിനിറ്റി ഡിസ്പ്ലേയോടെയാണ് ഫോണ്‍ എത്തുന്നത്. പ്രീമിയം ഫീല്‍ നല്‍കുന്ന ഡിസൈന്‍ ആണ് ഫോണിനുള്ളത്. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീനാണ് ഈ ഫോണിനുള്ളത്.
##നാല് ക്യാമറകളുമായി സാംസങ്ങ് ഗ്യാലക്സി എ9 ഇറങ്ങി. ലോകത്തിലെ തന്നെ ആദ്യത്തെ നാല് ക്യാമറ ഫോണ്‍ എന്നാണ് ഇതിന് സാംസങ്ങ് നല്‍കുന്ന വിശേഷണം. മിഡ് റൈഞ്ച് സ്മാര്‍ട്ട് ഫോണ്‍ വിപണിയില്‍ ചൈനീസ് കമ്പനികളുടെ കടന്നുകയറ്റത്തില്‍ അടിപതറുന്ന സാംസങ്ങിന്‍റെ തുരുപ്പ് ചീട്ടായിരിക്കും ഈ ഫോണ്‍ എന്നാണ് വിപണിയിലെ സംസാരം.
സൂപ്പര്‍ എഎംഒഎല്‍ഇഡി ഇന്‍ഫിനിറ്റി ഡിസ്പ്ലേയോടെയാണ് ഫോണ്‍ എത്തുന്നത്. പ്രീമിയം ഫീല്‍ നല്‍കുന്ന ഡിസൈന്‍ ആണ് ഫോണിനുള്ളത്. 6.3 ഇഞ്ച് എച്ച്ഡി പ്ലസ് സ്ക്രീനാണ് ഈ ഫോണിനുള്ളത്. ഇതിന്‍റെ റെസല്യൂഷന്‍ 1080x2160 പിക്സലാണ്. ഒക്ടാകോര്‍ സ്നാപ്ഡ്രാഗണ്‍ 660 ചിപ്പ് സെറ്റാണ് ഫോണിന്‍റെ കരുത്ത് നിര്‍ണ്ണയിക്കുന്നത്. 6ജിബിയാണ് ഫോണിന്‍റെ റാം ശേഷി. ചില തിരഞ്ഞെടുക്കപ്പെട്ട മാര്‍ക്കറ്റുകളില്‍ 8 ജിബി റാം പതിപ്പും ഇറങ്ങും.
undefined
പിന്നില്‍ നാല് ക്യാമറകള്‍ എന്നത് തന്നെയാണ് ഈ ഫോണിന്‍റെ ഏറ്റവും വലിയ പ്രത്യേകത. ഇതില്‍ എഫ് 1.7 അപ്പച്ചറോടെയുള്ള 24 എംപി പ്രധാന ക്യാമറ. 8 എംപി 120 ഡിഗ്രി അള്‍ട്ര വൈഡ് ആംഗിള്‍ ലെന്‍സ് ക്യാമറ, ഇതിന്‍റെ അപ്പച്ചര്‍ എഫ് 2.4 ആണ്. പിന്നീട് 10എംപി ടെലിഫോട്ടോ ലെന്‍സോടെയുള്ള 2xഒപ്റ്റിക്കല്‍ സൂം ക്യാമറ. 5 എംപി ടെപ്ത് സെന്‍സര്‍ എന്നിവയാണ് ഉള്‍കൊള്ളുന്നത്. മുന്നില്‍ 24 എംപി സെല്‍ഫി ക്യാമറയും നല്‍കിയിരിക്കുന്നു.
3,800 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. യുഎസ്ബി ടൈപ്പ് സിയാണ് ഈ ഫോണിനുള്ളത്. ഇന്ത്യന്‍ വിപണിയില്‍ ഉടന്‍ എത്തുമെന്ന് പ്രതീക്ഷിക്കുന്ന ഫോണിന്‍റെ ഇന്ത്യന്‍ വില 51,000 രൂപയ്ക്ക് അടുത്ത് വരും.