റീയല്‍ മീ 2 ഇന്ത്യയില്‍: വിലയും മറ്റ് പ്രത്യേകതകളും

By Web Team  |  First Published Sep 4, 2018, 5:37 PM IST

 ഫ്ലിപ്പ്കാര്‍ട്ട് വഴി എക്സ്ക്യൂസീവായി വില്‍ക്കുന്ന റിയല്‍മീ2, രണ്ട് പതിപ്പുകളായാണ് ഇറങ്ങുന്നത് 8,990 രൂപയ്ക്ക് 3ജിബി റാം ശേഷിയും ഇന്‍റേണല്‍ മെമ്മറി 32 ജിബിയും ഉള്ള പതിപ്പും. 4ജിബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പും. ഇതില്‍ 4ജിബി പതിപ്പിന് 10,999 രൂപയാണ് വില


ഓപ്പോയുടെ സബ് ബ്രാന്‍റ് റിയല്‍മീയുടെ രണ്ടാമത്തെ ഫോണ്‍ റീയല്‍ മീ 2 ഇന്ത്യയില്‍ ഇറങ്ങി. ഫ്ലിപ്പ്കാര്‍ട്ട് വഴി എക്സ്ക്യൂസീവായി വില്‍ക്കുന്ന റിയല്‍മീ2, രണ്ട് പതിപ്പുകളായാണ് ഇറങ്ങുന്നത് 8,990 രൂപയ്ക്ക് 3ജിബി റാം ശേഷിയും ഇന്‍റേണല്‍ മെമ്മറി 32 ജിബിയും ഉള്ള പതിപ്പും.

4ജിബി റാം, 64 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പും. ഇതില്‍ 4ജിബി പതിപ്പിന് 10,999 രൂപയാണ് വില. എച്ച്ഡിഎഫ്സി കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് 750 രൂപയുടെ ഓഫര്‍ ഫോണിന് ലഭിക്കും. റിലയന്‍സ് ജിയോ വഴി 4,200 രൂപയുടെ ഇന്‍സ്റ്റന്‍റ് ആനുകൂല്യവും, 120 ജിബി ഡാറ്റയും, നോ കോസ്റ്റ് ഇഎംഐയും ലഭിക്കും.

Latest Videos

6.2 ഇഞ്ച് വലിപ്പമാണ് ഫോണിന്‍റെ സ്ക്രീനുള്ളത്. ഇതിന്‍റെ അനുപാതം 18:9 ആണ്. സ്ക്രീന്‍ റെസല്യൂഷന്‍ 1520x720 പിക്സലാണ്. സ്നാപ്ഡ്രാഗണ്‍ 450 ആണ് ഫോണിന്‍റെ ചിപ്പ്. പിന്നില്‍ ഇരട്ട ക്യാമറയുമായി എത്തുന്ന ഫോണിന്‍റെ പ്രൈമറി സെന്‍സര്‍ 12 എംപിയാണ്. രണ്ടാം സെന്‍സര്‍ ഡെപ്ത് ഇഫക്ടോടെയുള്ള 2 എംപിയാണ്. 8 എംപിയാണ് മുന്‍ ക്യാമറ. 

click me!