അതേ സമയം 5ജി എത്തുന്നത് വണ്‍പ്ലസ് സെറ്റിന്‍റഎ വിലയില്‍ വലിയ മാറ്റം ഉണ്ടാക്കിയേക്കും എന്നും സൂചന വാര്‍ത്തയിലുണ്ട്. മിഡ് ബഡ്ജറ്റ് വിലയില്‍ പ്രീമിയം ഹൈഎന്‍റ് ഫോണ്‍ എന്നതാണ് എപ്പോഴും വണ്‍പ്ലസ് വാഗ്ദാദം ചെയ്യുന്നത്
ഇന്ത്യയിലെ ആദ്യ 5ജി ഫോണ്‍ 2019 ല്‍ വണ്‍പ്ലസ് ഇറക്കും എന്ന് സൂചന. ടെക് സൈറ്റായ സി-നെറ്റാണ് ഇത് സംബന്ധിച്ച സൂചനകള്‍ നല്‍കുന്നത്. വണ്‍പ്ലസ് 6ടിയുടെ പിന്‍ഗാമിയായ വണ്‍പ്ലസ് 7 5ജി ഫോണ്‍ ആയിരിക്കും എന്നാണ് സിനെറ്റിന്‍റെ റിപ്പോര്‍ട്ട് പറയുന്നത്. അടുത്തവര്‍ഷം മെയ് മാസത്തോടെയായിരിക്കും ഈ ഫോണ്‍ ആഗോള വിപണിയില്‍ എത്തുക എന്നാണ് റിപ്പോര്‍ട്ട്.
അതേ സമയം 5ജി എത്തുന്നത് വണ്‍പ്ലസ് സെറ്റിന്‍റഎ വിലയില്‍ വലിയ മാറ്റം ഉണ്ടാക്കിയേക്കും എന്നും സൂചന വാര്‍ത്തയിലുണ്ട്. മിഡ് ബഡ്ജറ്റ് വിലയില്‍ പ്രീമിയം ഹൈഎന്‍റ് ഫോണ്‍ എന്നതാണ് എപ്പോഴും വണ്‍പ്ലസ് വാഗ്ദാദം ചെയ്യുന്നത്. അതിനാല്‍ തന്നെ 5ജി ഇല്ലാത്ത ഫോണുകളും വണ്‍പ്ലസ് 7 പേരില്‍ എത്തുമെന്നും ചില ടെക് സൈറ്റുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അതേ സമയം തങ്ങളുടെ 5ജി പദ്ധതികള്‍ മുന്നോട്ട് നീങ്ങുകയാണ് എന്നാണ് വണ്‍പ്ലസ് സഹസ്ഥാപകന്‍ കാള്‍ പേയ് പറയുന്നത്. ക്യൂവല്‍കോമിന്‍റെ 5ജി ചിപ്പ് ഉപയോഗിക്കുന്ന ആദ്യത്തെ ബ്രാന്‍റുകളില്‍ ഒന്നായിരിക്കും വണ്‍പ്ലസ് 7 എന്നാണ് വണ്‍പ്ലസ് വൃത്തങ്ങള്‍ പറയുന്നത്.