വണ്‍പ്ലസ് 6ടിയുടെ മക്ലാരന്‍ എഡിഷന്‍ ഇന്ത്യയില്‍ ഇറങ്ങി

By Web Team  |  First Published Dec 13, 2018, 5:23 PM IST

 ഡിസംബര്‍ 15 മുതല്‍ 24വരെ വണ്‍പ്ലസ് 6ടിയുടെ മക്ലാരന്‍ എഡിഷന് പ്രത്യേക ഓഫറുകളും ലഭിക്കും. ഇത് 6ടിയുടെ മറ്റ് മോഡലുകള്‍ക്കും പ്രയോജനപ്പെടുത്താം


മുംബൈ: ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കള്‍ വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഫോണ്‍ വണ്‍പ്ലസ് 6ടിയുടെ മക്ലാരന്‍ എഡിഷന്‍ ഇറങ്ങി. ബുധനാഴ്ചയാണ് ഫോണ്‍ ഇന്ത്യന്‍ വിപണിയില്‍ ഇറങ്ങിയത്. 50,999 രൂപയാണ് ഫോണിന്‍റെ വില. ഡിസംബര്‍ 15 മുതല്‍ ഫോണ്‍ ആമസോണ്‍ ഇന്ത്യ വഴിയും, വണ്‍പ്ലസിന്‍റെ ഓണ്‍ലൈന്‍ സൈറ്റ് വഴിയും വില്‍ക്കും. ഇതിന് പുറമേ വണ്‍പ്ലസിന്‍റെ വിവിധ നഗരങ്ങളിലെ എക്സ്ക്യൂസീവ് ഷോറൂമുകള്‍ വഴിയും വില്‍പ്പന നടക്കും.

അതേ സമയം ഡിസംബര്‍ 15 മുതല്‍ 24വരെ വണ്‍പ്ലസ് 6ടിയുടെ മക്ലാരന്‍ എഡിഷന് പ്രത്യേക ഓഫറുകളും ലഭിക്കും. ഇത് 6ടിയുടെ മറ്റ് മോഡലുകള്‍ക്കും പ്രയോജനപ്പെടുത്താം. ആക്സിസ് ബാങ്ക് കാര്‍ഡ് ഉപയോഗിക്കുന്നവര്‍ക്ക് ഇഎംഐ ഇടപാടില്‍ 2,000 രൂപ ക്യാഷ്ബാക്ക് ലഭിക്കും. വണ്‍പ്ലസ് ഫോണ്‍ എക്സേഞ്ച് ചെയ്യുമ്പോള്‍ പ്രത്യേക കിഴിവ് ലഭിക്കുന്ന തരത്തിലാണ് വില്‍പ്പന. 

Latest Videos

undefined

വണ്‍പ്ലസിന്‍റെ അവകാശവാദ പ്രകാരം 10ജിബി റാം 256 ജിബി ഇന്‍റേണല്‍ മെമ്മറി പതിപ്പില്‍ എത്തുന്ന ഫോണ്‍ ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്ന ഏറ്റവും വേഗത കൂടിയ ഫോണാണ് ഇതെന്നാണ് പറയുന്നത്. ഇതിനൊപ്പം പുതിയ ചാര്‍ജിംഗ് ടെക്നോളജിയും ഈ ഫോണില്‍ വണ്‍പ്ലസ് അവതരിപ്പിക്കുന്നുണ്ട്. വാര്‍പ്പ് ചാര്‍ജ് 30 എന്നാണ് ഈ ടെക്നോളജിയുടെ പേര്. 

മക്ലാരന്‍റെ ലോഗോയും പുതിയ പതിപ്പില്‍ ഉണ്ട്. മക്ലാരന്‍ ഡിസൈന്‍ എഫ്1 എഎ ഗ്രേഡ് കാര്‍ബണ്‍ ഫൈബറിലാണ് തീര്‍ത്തിരിക്കുന്നത്. ഈ ഫോണ്‍ വാങ്ങുന്നവര്‍ക്ക് മക്ലാരന്‍റെയും വണ്‍പ്ലസിന്‍റെയും ചരിത്രം പങ്കുവയ്ക്കുന്ന കോഫി ടേബിള്‍ ബുക്കും ലഭിക്കും. ചാര്‍ജിംഗും, 10 ജിബി റാം എന്നീ പ്രത്യേകതകള്‍ ഒഴിച്ച് നിര്‍ത്തിയാല്‍ ഒക്ടോബര്‍ അവസാനം പുറത്തിറങ്ങിയ വണ്‍പ്ലസ് 6ടിയില്‍ നിന്നും വലിയ മാറ്റം വണ്‍പ്ലസ് 6ടി മക്ലാരന്‍ എഡിഷനില്ല.

click me!