വണ്‍പ്ലസ് 6ടി ലോഞ്ചിംഗ് തീയതി മാറ്റി; കാരണം 'ആപ്പിള്‍' പേടി

By Web Team  |  First Published Oct 20, 2018, 4:03 PM IST

ആപ്പിളിന്‍റെ പുതിയ പ്രോഡക്ടുകളുടെ ലോഞ്ചിംഗ് ഒക്ടോബര്‍ 30ന് വച്ചതിനെ തുടര്‍ന്നാണ് വണ്‍പ്ലസിന്‍റെ നീക്കം എന്നാണ് സൂചന. ഇത് വണ്‍പ്ലസ് കമ്പനി നിരാകരിക്കുന്നില്ലെങ്കിലും തുറന്ന് സമ്മതിക്കുന്നില്ല എന്നതാണ് സത്യം


ചൈനീസ് മൊബൈല്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസിന്‍റെ ഏറ്റവും പുതിയ ഫോണായ വണ്‍പ്ലസ് 6ടിയുടെ പുറത്തിറക്കല്‍ തീയതി ഒക്ടോബര്‍ 30 ല്‍ നിന്നും ഒക്ടോബര്‍ 29ലേക്ക് മാറ്റി. ഇത് സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പ് കമ്പനി തങ്ങളുടെ ഫോറത്തില്‍ ഇട്ടു. ആഗോള പുറത്തിറക്കല്‍ തീയതിയാണ് വണ്‍പ്ലസ് പരിഷ്കരിച്ചത്. 

ആപ്പിളിന്‍റെ പുതിയ പ്രോഡക്ടുകളുടെ ലോഞ്ചിംഗ് ഒക്ടോബര്‍ 30ന് വച്ചതിനെ തുടര്‍ന്നാണ് വണ്‍പ്ലസിന്‍റെ നീക്കം എന്നാണ് സൂചന. ഇത് വണ്‍പ്ലസ് കമ്പനി നിരാകരിക്കുന്നില്ലെങ്കിലും തുറന്ന് സമ്മതിക്കുന്നില്ല എന്നതാണ് സത്യം. തങ്ങളുടെ പുതിയ സ്മാര്‍ട്ട് ഫോണിന് അര്‍ഹിക്കുന്ന സമയവും ശ്രദ്ധയും വേണം എന്നതിനാലാണ് ഈ പരിഷ്കാരം എന്നാണ് വണ്‍ പ്ലസ് പറയുന്നത്.

Latest Videos

ആപ്പിള്‍ ലോഞ്ചിംഗ് നടക്കുന്നതിനാല്‍ തങ്ങളുടെ ഉപയോക്താക്കളുടെയും മാധ്യമങ്ങളുടെയും സൌകര്യം അനുസരിച്ചാണ് വണ്‍പ്ലസ് തീയതി തിരുത്തിയത് എന്നാണ് വിവരം. തങ്ങളുടെ വളരെ വിശ്വസ്തരായ ഉപയോക്താക്കളുമായി ചര്‍ച്ച ചെയ്താണ് തീരുമാനം എടുത്തത് എന്നും വണ്‍പ്ലസ് പറയുന്നു.

click me!