എന്നാല്‍ ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് ഫോണിന്‍റെ വില 10,999 രൂപ തന്നെ ആയിരിക്കും
നോക്കിയ 5.1 പ്ലസ് ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ലഭ്യമാകും. നോക്കിയ 6.1 പ്ലസ് റീട്ടെയില്‍ സ്റ്റോറുകള്‍ വഴി ലഭ്യമായതിന് പിന്നാലെയാണ് മറ്റൊരു മോഡല്‍ കൂടി നോക്കിയ നിര്‍മ്മാതാക്കള്‍ എച്ച്എംഡി ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് എത്തിക്കുന്നത്. ജനുവരി 15 മുതല്‍ ഈ ഫോണ്‍ ഓഫ് ലൈന്‍ സ്റ്റോറുകളില്‍ ലഭിക്കും എന്നാണ് സൂചന. നോക്കിയ 5.1 പ്ലസ് ഓഫ് ലൈന്‍ വില്‍പ്പനയ്ക്ക് എത്തുന്ന വിലക്കുറവോടെയാണ്. ഫോണിന്‍റെ വിലയില്‍ 400 രൂപയാണ് കുറച്ചിരിക്കുന്നത് ഇതോടെ ഫോണ്‍ 10599 രൂപയ്ക്ക് കടകളില്‍ ലഭിക്കും.
എന്നാല്‍ ഓണ്‍ലൈനില്‍ വാങ്ങുന്നവര്‍ക്ക് ഫോണിന്‍റെ വില 10,999 രൂപ തന്നെ ആയിരിക്കും. 5.86 ഇഞ്ച് സ്ക്രീന്‍ വലിപ്പത്തിലാണ് നോക്കിയ 5.1 പ്ലസ് എത്തുന്നത്.720×1520 ആണ് ഫോണിന്‍റെ സ്ക്രീന്‍ റെസല്യൂഷന്‍. ഈ ഫോണിന് സ്ക്രീന്‍ നോച്ച് ഉണ്ട്. 2.0 ഒക്ടാകോര്‍ മീഡിയ ടെക് ഹീലിയോ പി60 ആണ് ഫോണിന്‍റെ പ്രോസസ്സര്‍.