മോട്ടറോള ജി6 പ്ലസ്, ജി6 പ്ലേ എന്നിവ കഴിഞ്ഞ മാസമാണ് ഇന്ത്യന്‍ വിപണിയിലേക്ക് എത്തിച്ചത്. മുന്നിലും പിന്നിലും ഗ്ലാസ് ഡിസൈനോടെയാണ് ഈ ഫോണുകള്‍ എത്തിയത്. ആന്‍ഡ്രോയ്ഡ് ഓറീയോ ഓപ്പറേറ്റിംഗ് സിസ്റ്റത്തിലാണ് ഈ ഫോണുകള്‍ എത്തിയത്.
ഇപ്പോള്‍ ഇതാ മോട്ടോ ജി6 പ്ലസുമായി ഇന്ത്യയിലേക്ക് എത്തുകയാണ് മോട്ടറോള. ലോഞ്ചിംഗ് ദിവസം പ്രഖ്യാപിച്ചില്ലെങ്കിലും ഇത് സംബന്ധിച്ച് മോട്ടറോള തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടില്‍ ലോഞ്ചിംഗ് സംബന്ധിച്ച പോസ്റ്റ് ഇട്ടിട്ടുണ്ട്.
undefined
5.9 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് സ്ക്രീന്‍ ആണ് മോട്ടോ ജി6 പ്ലസിന് ഉള്ളത്. സ്നാപ്ഡ്രാഗണ്‍ 630 എസ്ഒസി ഒക്ടാകോര്‍ സിപിയു ആണ് ഫോണിനുള്ളത്. 4ജിബി, 6ജിബി ഓപ്ഷനുകളാണ് ഫോണിനുണ്ടാകുക എന്നാണ് പ്രതീക്ഷിക്കുന്നത്. 64 ജിബിയാണ് ഫോണിന്‍റെ ഓണ്‍ബോര്‍ഡ് സ്റ്റോറേജ്. 12 എംപി, 5 എംപി ഇരട്ട ക്യാമറ സംവിധാനമാണ് ഫോണിനുള്ളത്. 8 എംപിയാണ് മുന്നിലെ സെല്‍ഫി ക്യാമറ. ഇതിന് എല്‍ഇഡി ഫ്ലാഷ് ലൈറ്റുണ്ട്.
3200 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ഫോണ്‍ ഫാസ്റ്റ് ചാര്‍ജിംഗിന് അനുകൂലമാണ്. ഇരട്ട സിം സ്ലോട്ടാണ് ഫോണിനുള്ളത്. യുഎസ്ബി ടൈപ്പ് സിയാണ്. ഫോണിന് ഫിംഗര്‍ പ്രിന്‍റ് സെന്‍സറും ഉണ്ട്. മോട്ടോ ജി6 പ്ലസിന് 20,000 രൂപയ്ക്ക് അടുത്ത വില ഉണ്ടാകും എന്നാണ് പ്രതീക്ഷിക്കുന്നത്.