ഒരു സ്മാര്‍ട്ട്ഫോണില്‍ 16 ക്യാമറ ലെന്‍സുകള്‍.!

By Web Team  |  First Published Dec 2, 2018, 4:39 PM IST

ഒറ്റ ക്ലിക്കില്‍ എല്‍ജിയുടെ സ്മാർട്ട്ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കും. വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തില്‍ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും


16 ലെന്‍സുള്ള ക്യമറകളുമായി സ്മാര്‍ട്‌ഫോണ്‍ രംഗത്ത് എത്തുവാന്‍ പോകുന്നു എന്ന്  റിപ്പോര്‍ട്ട് .16 ലെന്‍സുള്ള സ്മാര്‍ട്‌ഫോണ്‍ നിര്‍മിക്കാനായി യുണൈറ്റഡ് സ്റ്റേറ്റ്‌സ് പേറ്റന്റ് ആന്റ് ട്രേഡ്മാര്‍ക്കില്‍ നിന്നും എല്‍.ജിക്ക് പേറ്റന്റ് ലഭിച്ചിരിക്കുകയാണ്.  നിലവില്‍ സാംസങ് ഗ്യാലക്‌സി എ9ല്‍ മാത്രമാണ് നാലു ക്യാമറ സംവിധാനമുള്ളത്. 24, 5, 8, 10 മെഗാപിക്‌സലുകളിലുള്ള ക്വാഡ് ലെന്‍സ് ക്യാമറ സംവിധാനമുള്ള ലെന്‍സുകളാണ് എ9 ലുള്ളത്.

Latest Videos

undefined

ഒറ്റ ക്ലിക്കില്‍ എല്‍ജിയുടെ സ്മാർട്ട്ഫോണിന്റെ 16 ലെന്‍സും ഒന്നുപോലെ പ്രവര്‍ത്തിക്കും. വ്യത്യസ്ത ഫോക്കല്‍ ലെങ്ത്തില്‍ ചിത്രീകരിച്ച ഫോട്ടോയില്‍ നിന്നും ആവശ്യമായവ സ്വീകരിക്കാനുള്ള സംവിധാനവുമുണ്ടാകും.  ഈ ലെന്‍സുകള്‍ മികച്ച പോര്‍ട്ട്‌റേറ്റ് ഷോട്ടുകളും ഉറപ്പു നല്‍കും. 

വൈഡ് ആംഗിള്‍, ഫിഷ് ഐ, ടെലിഫോട്ടോ, മാക്രോ അപേര്‍ച്ചര്‍ മുതലായ സംവിധാനങ്ങളും 16 ലെന്‍സുകള്‍ ഉപയോഗിച്ചുള്ള സ്മാര്‍ട്‌ഫോണുകളില്‍ ലഭ്യമാക്കും. ലെറ്റ്‌സ് ഗോ ഡിജിറ്റൽ എന്ന വെബ്സൈറ്റ് ആണ് ഈ റിപ്പോർട്ട് പുറത്തുവിട്ടതെന്ന് ദ വെര്‍ജ് പറയുന്നു

click me!