വാങ്ങുവാന്‍ നിന്നവരുടെ ക്യൂവില്‍ കയറി ഐഫോണിനെ ട്രോളി ഹുവായി

By Web Team  |  First Published Sep 24, 2018, 4:57 PM IST

ആപ്പിള്‍ ഫോണുകളിലെ പ്രധാന പ്രശനമാണ് ബാറ്ററി ചാര്‍ജ്. ഒട്ടുമിക്ക എല്ലാ ആപ്പിള്‍ ആരാധകരും നേരിടുന്ന ഒരു പ്രശനമാണിത്. ഇത് മുതലെടുത്താണ് ഹുവായി തങ്ങളുടെ മാര്‍ക്കറ്റിംഗ്‌ തന്ത്രമായിട്ടാണ്‌ ആപ്പിള്‍ ഐഫോണിനായി കാത്തുന്നിന്നവര്‍ക്ക് പവര്‍ ബാങ്ക് നല്‍കിയത്.

ബിയജിംഗ്: കഴിഞ്ഞ വാരമാണ് ആപ്പിളിന്‍റെ പുതിയ മൂന്ന് ഐഫോണുകള്‍ അവതരിപ്പിച്ചത്. സെപ്തംബര്‍ 20ന് ശേഷം അമേരിക്കയിലും ചൈനയിലും ഫോണ്‍ ലഭ്യമായി തുടങ്ങി. ഇപ്പോഴിതാ രാത്രിയെന്നോ പകലെന്നോ ഇല്ലാതെ ആപ്പിളിന്‍റെ പുതിയ ഫോണുകള്‍ വാങ്ങാന്‍ നില്‍ക്കുന്ന ആരാധകരുടെ ക്യൂവില്‍ കയറി ട്രോളിംഗ്ആപ്പിള്‍ ഫോണ്‍ വാങ്ങുവാനായി ക്യൂ നിന്നവര്‍ക്ക് മറ്റൊരു സ്മാര്‍ട്ട് ഫോണ്‍ കമ്പനിക്കാരായ ഹുവായി സമ്മാനങ്ങളുമായി എത്തി. മറ്റൊന്നുമല്ല ഒരു പവര്‍ ബാങ്ക് ആയിരുന്നു കമ്പനി നല്‍കിയത്.

ആപ്പിള്‍ ഫോണുകളിലെ പ്രധാന പ്രശനമാണ് ബാറ്ററി ചാര്‍ജ്. ഒട്ടുമിക്ക എല്ലാ ആപ്പിള്‍ ആരാധകരും നേരിടുന്ന ഒരു പ്രശനമാണിത്. ഇത് മുതലെടുത്താണ് ഹുവായി തങ്ങളുടെ മാര്‍ക്കറ്റിംഗ്‌ തന്ത്രമായിട്ടാണ്‌ ആപ്പിള്‍ ഐഫോണിനായി കാത്തുന്നിന്നവര്‍ക്ക് പവര്‍ ബാങ്ക് നല്‍കിയത്. 

Latest Videos

undefined

നിങ്ങള്‍ക്കിത് ആവശ്യം വരും എന്ന ഒരു സന്ദേശവും ഇതില്‍ എഴുതിയിരുന്നു. ഹുവായുടെ എല്ലാ ഫോണുകളും നല്ല ബാറ്ററി ലൈഫ് നല്‍കുന്നവയാണ്. ആപ്പിള്‍ ഐഫോണിന്റെ പുതിയ പതിപ്പായ ഐഫോണ്‍ XSന്‌  2,658 ബാറ്ററിയാണ് ആപ്പിള്‍ നല്‍കിയിരിക്കുന്നത്.

click me!