ഹോണര്‍ 8x ഒരു രൂപയ്ക്ക് നേടാം

By Web Team  |  First Published Nov 20, 2018, 8:23 PM IST

എഡ്ജ് ടു എഡ്ജ് നോച്ച് ഡിസ്പ്ലേയോടെയുള്ള ഫോണ്‍ ആണ് 8x. 91 ശതമാനം ആണ് ഫോണിന്‍റെ സ്ക്രീന്‍ ബോഡി ആനുപാതം. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സെറ്റപ്പും ഫിംഗര്‍പ്രിന്‍റും നിലവിലുണ്ട്. ഹോണര്‍ 8xന് 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. ഇതിന്‍റെ റെസല്യൂഷന്‍ 1080x2340 ആണ്


ഹോണറിന്‍റെ 8x ഒരു രൂപയ്ക്ക് നേടാം. ഇതിനുള്ള അവസരം തിങ്കളാഴ്ചയാണ് ഹോണര്‍ ഇന്ത്യ അവരുടെ ബ്ലാക്ക് ഫ്രൈഡേ സെയിലുമായി ബന്ധപ്പെട്ട് സംഘടിപ്പിക്കുന്നത്.  ഇത് ലഭിക്കാന്‍  ഹോണറിന്‍റെ ഇന്ത്യന്‍ ഇ-സ്റ്റോറില്‍ റജിസ്ട്രര്‍ ചെയ്താല്‍ മതി. ഹോണര്‍ 8x ന്‍റെ ലിമിറ്റഡ് റെഡ് കളര്‍ യൂണിറ്റുകളും വില്‍പ്പനയ്ക്ക് ഉണ്ട്. റജിസ്ട്രര്‍ ചെയ്യുന്നവരില്‍ നിന്നും തിരഞ്ഞെടുക്കുന്നവര്‍ക്കാണ് 1 രൂപയ്ക്ക് 8x ലഭിക്കുക. പേയ്മെന്‍റ് മുന്‍കൂട്ടി നടത്തിയാല്‍ ബാക്കി പണം ക്യാഷ്ബാക്കായി മടക്കികിട്ടും.

എഡ്ജ് ടു എഡ്ജ് നോച്ച് ഡിസ്പ്ലേയോടെയുള്ള ഫോണ്‍ ആണ് 8x. 91 ശതമാനം ആണ് ഫോണിന്‍റെ സ്ക്രീന്‍ ബോഡി ആനുപാതം. പിന്നില്‍ ഡ്യൂവല്‍ ക്യാമറ സെറ്റപ്പും ഫിംഗര്‍പ്രിന്‍റും നിലവിലുണ്ട്. ഹോണര്‍ 8xന് 6.5 ഇഞ്ച് ഫുള്‍ എച്ച്ഡി പ്ലസ് ഡിസ്പ്ലേയാണ് ഉള്ളത്. ഇതിന്‍റെ റെസല്യൂഷന്‍ 1080x2340 ആണ്. 

Latest Videos

ഈ ഫോണിന്‍റെ പിന്നില്‍ ഇരട്ട ക്യാമറ സെറ്റപ്പില്‍ 20 എംപിയും, 2 എംപിയും ക്യാമറകളാണ് ഉള്ളത്. മുന്‍പില്‍ സെല്‍ഫി ക്യാമറ 16 എംപിയാണ്. കിരിന്‍ 710 ആണ് ഫോണിന്‍റെ പ്രോസസ്സര്‍. 4ജി റാം, 6ജിബി റാം മോഡലുകള്‍ ലഭ്യമാണ്. ഇവയില്‍ യഥാക്രമം 64 ജിബിയും, 128ജിബിയുമാണ് ഇന്‍റേണല്‍ മെമ്മറി ശേഷി.  3,750 എംഎഎച്ചാണ് ഫോണിന്‍റെ ബാറ്ററി ശേഷി. ആന്‍ഡ്രോയ്ഡ് ഓറീയോ 8.1 ആണ് ഫോണിന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം.

click me!