ബൈബാക്ക് ഗ്യാരന്റി പ്രകാരം എൽജി ജി7 പ്ലസ് തിങ്ക്, ഒപ്പോ എഫ്9 പ്രോ എന്നിവ വാങ്ങാം. ആറു മുതൽ എട്ടു മാസം വരെ ഉപയോഗിച്ച എൽജി ജി7 പ്ലസ് തിങ്ക് ഫോണിന് 36,000 രൂപ വരെ മൂല്യം തിരിച്ചു നൽകും
ബംഗലൂരു: ഫ്ലിപ്കാർട്ട് ബിഗ് ബില്ല്യൻ ഡേയിസ് സെയിലിൽ ചില സ്മാര്‍ട്ട്ഫോണ്‍ ബ്രാന്‍റുകള്‍ക്ക് 90 ശതമാനം ബൈബാക്ക് പ്രഖ്യാപിച്ചു. ബിഗ് ബില്ല്യൻ ബൈബാക്ക് ഗ്യാരന്റി സ്റ്റോറിൽ എൽജി, ഒപ്പോ ഫോണുകൾക്ക് 90 ശതമാനം രൂപ വരെയാണ് ബൈബാക്ക് പ്രഖ്യാപിച്ചിരിക്കുന്നത്. ഉപയോഗിച്ച ഫോണുകൾക്ക് 90 ശതമാനം വില വരെയാണ് ഫ്ലിപ്കാർട്ട് ഓഫർ.
ബൈബാക്ക് ഗ്യാരന്റി പ്രകാരം എൽജി ജി7 പ്ലസ് തിങ്ക്, ഒപ്പോ എഫ്9 പ്രോ എന്നിവ വാങ്ങാം. ആറു മുതൽ എട്ടു മാസം വരെ ഉപയോഗിച്ച എൽജി ജി7 പ്ലസ് തിങ്ക് ഫോണിന് 36,000 രൂപ വരെ മൂല്യം തിരിച്ചു നൽകും ( വാങ്ങുമ്പോൾ വില 40,000 രൂപ). എന്നാൽ ഇതേ ഹാൻഡ്സെറ്റിന് മറ്റു വിപണികളിൽ തിരിച്ചു നൽകുമ്പോൾ നല്‍കുന്നത് കേവലം 15,000 രൂപ മാത്രമാണ്.
undefined
19,990 രൂപ വിലയുള്ള ഒപ്പോ എഫ്9 പ്രോയ്ക്ക് എട്ടു മാസത്തിനു ശേഷം തിരിച്ചുനൽകിയാല്‍ 16,800 രൂപ വരെ തിരിച്ചു ലഭിക്കും. മറ്റുള്ളവർ ഈ മോഡലിന് നൽകുന്നത് 10,000 രൂപയാണ്. എന്നാൽ ഈ ഓഫർ ലഭിക്കാൻ വാങ്ങുമ്പോൾ തന്നെ 149 രൂപ അധികം നൽകേണ്ടതുണ്ട്. അതായത് ഒപ്പോ എഫ്9 പ്രോ വാങ്ങുമ്പോൾ 19,990 രൂപയുടെ കൂടെ 149 രൂപ അധികം നല്‍കണം.
ഫ്ലിപ്കാർട്ട് 'ബിഗ് ബില്യൻ ഡേയ്സ്' 2018 ഒക്ടോബർ 10 മുതൽ 14 വരെയാണ് നടക്കുന്നത്. ഈ ഓഫറിന് പിന്നാലെ ഓണർ ഫോണുകൾക്ക് 10,000 രൂപ കിഴിവ് ലഭിക്കും. ഇതിന് ഒപ്പം തന്നെ നോ കോസ്റ്റ് ഇഎംഐകൾ, ഫ്ലിപ്കാർട്ട് പേ ലേറ്റർ, കാർഡ്‌ലെസ് ക്രെഡിറ്റ് തുടങ്ങിയ ഓഫറുകളും ഫ്ലിപ്കാർട്ട് നൽകുന്നുണ്ട്. എച്ച്ഡിഎഫ്സി ബാങ്കിന്റെ ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകൾ ഉപയോഗിക്കുന്നവർക്ക് മാത്രമായി പ്രത്യേകം ഇളവുകൾ നൽകുന്നു. ഫോൺ പേ ഉപയോഗിച്ചുള്ള വാങ്ങലുകൾക്ക് 10 ശതമാനം ക്യാഷ്ബാക്ക് ഓഫർ ലഭിക്കും.