ഏരിയൽ ഫോട്ടോഗ്രാഫിയിൽ മിഴിവുറ്റ ദൃശ്യങ്ങളുമായി മറ്റാരേക്കാളും മുകളിൽ പറക്കുന്ന ഡിജെഐയുടെ ഫ്ലാഗ്ഷിപ് മോഡലായ മാവിക് സീരിസിൽ പുതിയ രണ്ടു പതിപ്പുകൾ. ഡിജെഐ മാവിക് 2 പ്രോ , മാവിക് 2 സൂം മോഡലുകളാണ് പുറത്തിറക്കിയത്.
ഡിജെഐയുടെ ഫ്ലാഗ്ഷിപ് മോഡലായ മാവിക് സീരിസിന്റെ പുതിയ പതിപ്പുകളെ കുറിച്ച് പി ടി മില്‍ട്ടണ്‍ എഴുതുന്നു.
പുതിയ കാലത്തെ ക്യാമറക്കാഴ്ചകളില്‍ പ്രധാനമാണ് ആകാശ ദൃശ്യങ്ങള്‍. ഏരിയൽ ഫോട്ടോഗ്രാഫിയിൽ മിഴിവുറ്റ ദൃശ്യങ്ങളുമായി മറ്റാരേക്കാളും മുകളിൽ പറക്കുന്ന കമ്പനിയാണ് ഡിജെഐ. ഡിജെഐയുടെ ഫ്ലാഗ്ഷിപ് മോഡലായ മാവിക് സീരിസിൽ പുതിയ രണ്ടു പതിപ്പുകൾ പുറത്തിറക്കി. ഡിജെഐ മാവിക് 2 പ്രോ , മാവിക് 2 സൂം എന്നി മോഡലുകളാണ് പുറത്തിറക്കിയത്.
undefined
ഡിജെഐ ഏറ്റവും കൂടുതൽ വിറ്റഴിക്കുന്ന മോഡലായ മാവിക് പ്രോയുടെ പുതിയ തലമുറ സാങ്കേതികത്തികവിന്റെ കാര്യത്തിൽ മുൻഗാമികളെക്കാൾ ഏറെ ഉയർന്നു പറക്കുമെന്ന പ്രതീക്ഷയിലാണ് നിർമാതാക്കൾ. ആ പ്രതീക്ഷകള്‍ ശരിവയ്‍ക്കുന്ന രീതിയിലാണ് ഇപ്പോൾ പുറത്തു വന്നിരിക്കുന്ന വാർത്തകൾ. മീഡിയം ഫോർമാറ്റ് കാമറ നിര്‍മ്മാണരംഗത്തെ അതികായരായ ഹസിൽബ്ലാദുമായി കൈകോർത്തുകൊണ്ട് ഒരു ഇഞ്ച് വലുപ്പമുള്ള സെൻസറിന്റെ വലിയ ഹസിൽബ്ലാദ് കാഴ്ചയുമായാണ് മാവിക് 2 പ്രൊ പറന്നുയരാൻ തയ്യാറെടുക്കുന്നത്.
മാവിക് 2 പ്രോ ഒറ്റനോട്ടത്തിൽ
1. ഒരിഞ്ച് വലുപ്പമുള്ള സിമോസ് (complementary metal-oxide-semiconductor) സെന്‍സറുമായി 20 മെഗാപിക്സിൽ ടോപ് നോച് ഹസിൽബ്ലാദ് ക്യാമറ(f2.8/ f11)
2. 8 ജി ബി ഇന്റേണൽ സംഭരണ ശേഷി മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് 128ജിബി വരെ ഉയർത്താവുന്നതാണ്.
3. 3950mAh ബാറ്ററിയിൽ പറക്കാനുള്ള പരമാവധി സമയം 31 മിനിറ്റ്
4. മണിക്കൂറിൽ എഴുപതു കിലോമീറ്റർ വേഗത
5. താരതമ്യേന മുൻ തലമുറയേക്കാൾ ശബ്‍ദരഹിതം
6. തടസ്സങ്ങളെ തിരിച്ചറിഞ്ഞു മുന്നേറാൻ ചുറ്റും 10 സെൻസറുകൾ
7. 10 ബിറ്റ് ഡി-ലോഗ് എം 4K, പതിനാല് സ്റ്റോപ്പ് ഹൈ ഡൈനാമിക് റേഞ്ച്
8. എട്ടുകിലോമീറ്റർ അകലത്തിൽനിന്നുവരെ 1080p ദൃശ്യങ്ങൾ മോണിറ്ററിൽ ലഭിക്കും
9. ടൈംലാപ്സ് , ഹൈപർലാപ്സ് ഓട്ടോമാറ്റിക് മോഡുകൾ
10. വില ഏകദേശം ഒരുലക്ഷം രൂപ (1449 ഡോളര്‍)
ഉയർന്നു പറന്നുകാണുന്ന കാഴ്ചകളെ രണ്ടിരട്ടി അടുത്തുകാണാവുന്ന ഒപ്റ്റിക്കൽ സൂം ലെൻസോടുകൂടിയാണ് മാവിക് 2 പ്രൊ സൂം കാഴ്ചകളെ കാഴ്ചക്കാരിലേക്ക് അടുപ്പിക്കുന്നത്.
മാവിക് 2 സൂം ഒറ്റനോട്ടത്തിൽ
1 12MP ക്യാമറ ഹാഫ് ഇഞ്ച് സിമോസ് (complementary metal-oxide-semiconductor)സെൻസർ
2 24mm(f2.8) - 48mm(f3.8) സൂം ലെൻസ്
3 സൂപ്പർ റെസല്യൂഷൻ ( 12 മെഗാപിക്സിൽ ഉള്ള ഒമ്പത് ചെറിയ ചിത്രങ്ങൾ കൂട്ടിച്ചേർത്തു 48 മെഗാപിക്സിൽ ഉള്ള വലിയ ഫോട്ടോ എടുക്കാം )
4 ഡോളി സൂം
5 ടൈംലാപ്സ് , ഹൈപർലാപ്സ് ഓട്ടോമാറ്റിക് മോഡുകൾ
6 8 ജി ബി ഇന്റേണൽ സംഭരണ ശേഷി മൈക്രോ എസ് ഡി കാർഡ് ഉപയോഗിച്ച് ഉയർത്താവുന്നതാണ്
7 3950mAh ബാറ്ററിയിൽ പറക്കാനുള്ള പരമാവധി സമയം 31 മിനിറ്റ്
8 മുൻ മോഡലുകളെക്കാൾ വ്യക്തതയും കൃത്യതയുമുള്ള ഓട്ടോ ഫോക്കസ് ട്രാക്കിംഗ് സംവിധാനം
9 താരതമ്യേന മുൻ തലമുറയെക്കാൾ ശബ്‍ദരഹിതം
10 വില ഏകദേശം എണ്‍പത്തിയേഴായിരം രൂപ (1249 ഡോളര്‍)
രണ്ടു പതിപ്പുകളിലും സെക്കൻഡിൽ 100mpbsൽ 4Kയിൽ 24/25/30p, 2.7K യിൽ 24/25/30/48/50/60p, 1920x1080 യിൽ 24/25/30/48/50/60/120p ഫ്രേയ്മസും ഷൂട്ട് ചെയ്യാം.