ആപ്പ് ഷൂവിലെ കുഞ്ഞന്‍ യന്ത്രത്തിലേക്ക് വേണ്ട നിര്‍ദേശം അയയ്ക്കും. ഇതനുസരിച്ച് ഷൂ മുറുകുകയോ അയയുകയോ ചെയ്യുമെന്ന് നൈക്ക് പറയുന്നു. ഷൂവില്‍ മോട്ടോര്‍, നിയന്ത്രണ സംവിധാനം എല്‍ഇഡി ബള്‍ബുകള്‍ എന്നിവയുണ്ടാകും
മുംബൈ : കാലിലിടുന്ന സ്‌പോര്‍ട്‌സ് ഷൂവിന്‍റെ ലൈസ് മുറുക്കാനോ അയക്കാനോ കഷ്ടപ്പെടേണ്ട എന്നതാണ് അഡാപ്റ്റ് ബിബി ബാസ്‌കറ്റ് ബോള്‍ ഷൂവിന്‍റെ പ്രത്യേകത. സ്മാര്‍ട് ഫോണുകളില്‍ ഇന്‍സ്റ്റാള്‍ ചെയ്യുന്ന നൈക്ക് അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ കാലിന് യോജിച്ച വിധത്തില്‍ ക്രമീകരിക്കാം. ഷൂ ഉടന്‍ തന്നെ വിപണയില്‍ എത്തിക്കുമെന്നാണ് കമ്പനി പറയുന്നത്. സെന്‍സറിങ്ങിലൂടെയാണ് ഈ ആപ്പ് പ്രവര്‍ത്തിക്കുന്നത്. കാലുകളുടെ പ്രവര്‍ത്തനങ്ങളിലുണ്ടാകുന്ന വ്യതിയാനം തിരിച്ചറിഞ്ഞ് ആപ്പിന് വിവരം നല്‍കും.
ആപ്പ് ഷൂവിലെ കുഞ്ഞന്‍ യന്ത്രത്തിലേക്ക് വേണ്ട നിര്‍ദേശം അയയ്ക്കും. ഇതനുസരിച്ച് ഷൂ മുറുകുകയോ അയയുകയോ ചെയ്യുമെന്ന് നൈക്ക് പറയുന്നു. ഷൂവില്‍ മോട്ടോര്‍, നിയന്ത്രണ സംവിധാനം എല്‍ഇഡി ബള്‍ബുകള്‍ എന്നിവയുണ്ടാകും. ചാര്‍ജ് ചെയ്തുപയോഗിക്കുന്ന ഷൂവില്‍ രണ്ടാഴ്ചയോളം ചാര്‍ജ് നില്‍ക്കുമെന്നും കമ്പനി പറയുന്നു. ആദ്യം ബാസ്‌കറ്റ് ബോള്‍ ഷൂവില്‍ ഈ വിദ്യ ഉപയോഗപ്പെടുത്താന്‍ തീരുമാനിച്ചതിന് പിന്നില്‍ വ്യക്തമായ കാരണങ്ങളുണ്ടെന്ന് നൈക്ക് പറയുന്നു.
undefined
ബാസ്‌കറ്റ് ബോള്‍ കളിയ്ക്കുമ്പോള്‍ കാലുകളിലേക്കുള്ള രക്തചംക്രമണത്തില്‍ അടിക്കടി വ്യതിയാനമുണ്ടാകും. ഇത് കാലുകളിലണിഞ്ഞ ഷൂ അയയാനിടയാക്കും. കളിക്കാരന് ഷൂലേസ് ഇടയ്ക്കിടയ്ക്ക് അഴിച്ച് കെട്ടേണ്ടി വരും.
ഇതൊഴിവാക്കാന്‍ അഡാപ്റ്റ് ആപ്പുപയോഗിച്ച് ഷൂ ഉറപ്പിക്കാന്‍ കഴിയുമെന്ന് കമ്പനി അവകാശപ്പെടുന്നു. അടുത്ത മാസം പുതിയ ഷൂ വിപണിയിലെത്തിക്കാനൊരുങ്ങുകയാണ് നൈക്ക്. ഏകദേശം 24,800 രൂപ വില മതിക്കുന്ന ഷൂവിന്‍റെ ഇന്ത്യയിലെ വില വിവരം ലഭ്യമല്ല.