ഡിജിറ്റല്‍ ലോകത്തെ നിരക്ഷരരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും നോട്ടമിടുന്നത്. ഇവരുടെ അറിവില്ലായ്മയെ തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തുകയാണ്. പ്രായമായവര്‍ മാത്രമല്ല, നഗരങ്ങളിലെ ടെക്കികള്‍ പോലും ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. പലവിധത്തിലുള്ള സിം തട്ടിപ്പാണ് ഇത്തരം സംഘങ്ങള്‍ നടത്തുന്നത്. മുന്‍ കരുതല്‍ എന്ന നിലയില്‍ താഴെ പറയുന്ന 13 കാര്യങ്ങള്‍ ഏവര്‍ക്കും ഗുണമാകും
പുണെ: സാങ്കേതിക വിദ്യയുടെ വളര്‍ച്ചയുടെ കാലഘട്ടത്തില്‍ എല്ലാം കമ്പ്യുട്ടറും മൊബൈലുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇന്‍റര്‍നെറ്റിന്‍റെ ലോകത്തെ ചതിക്കുഴിക്കള്‍ സാങ്കേതിക വിദ്യയുടെ വളര്‍ച്ചയോളം തന്നെയുണ്ട്. തട്ടിപ്പിന്‍റെ പുതിയ വഴികളെല്ലാം ഹൈടെക്കാണ്. എടിഎമ്മുകളില്‍ നിന്നും ഇന്‍റര്‍നെറ്റ് ബാങ്കിംഗുകളില്‍ നിന്നെല്ലാം പണം തട്ടുന്ന വാര്‍ത്തകള്‍ സുപരിചിതമാണ്. ഇപ്പോഴിതാ സിം വഴിയുള്ള തട്ടിപ്പും ഹൈടെക് മോഷണങ്ങളില്‍ തുടര്‍ക്കഥയാകുകയാണ്.
ദില്ലി, കൊല്‍ക്കത്ത, ബംഗലുരു എന്നിവടങ്ങളിലെ സൈബര്‍ സെല്ലുകളില്‍ സിം തട്ടിപ്പുമായി ബന്ധപ്പെട്ട് നിരവധി പരാതികളാണ് ഇതിനകം രേഖപ്പെടുത്തിയിരിക്കുന്നത്. പുണെയില്‍ ഒരാള്‍ക്ക് ഒരു ലക്ഷത്തോളം രൂപ സിം തട്ടിപ്പിലൂടെ നഷ്ടമായതാണ് ഇത്തരം പരാതികളില്‍ ഏറ്റവും പുതിയത്. 93,500 രൂപ നഷ്ടമായെന്നാണ് പുണെയിലെ പരാതിക്കാരന്‍ പറയുന്നത്. സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുമെന്ന് പറഞ്ഞ് ഫോണ്‍ വന്ന ശേഷമായിരുന്നു തട്ടിപ്പെന്നാണ് പൊലീസ് പറയുന്നത്.
undefined
ഡിജിറ്റല്‍ ലോകത്തെ നിരക്ഷരരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും നോട്ടമിടുന്നത്. ഇവരുടെ അറിവില്ലായ്മയെ തട്ടിപ്പ് സംഘം ഉപയോഗപ്പെടുത്തുകയാണ്. പ്രായമായവര്‍ മാത്രമല്ല, നഗരങ്ങളിലെ ടെക്കികള്‍ പോലും ഇത്തരം തട്ടിപ്പിന് ഇരയായിട്ടുണ്ടെന്നതാണ് ഞെട്ടിക്കുന്ന മറ്റൊരു സത്യം. പലവിധത്തിലുള്ള സിം തട്ടിപ്പാണ് ഇത്തരം സംഘങ്ങള്‍ നടത്തുന്നത്. മുന്‍ കരുതല്‍ എന്ന നിലയില്‍ താഴെ പറയുന്ന 11 കാര്യങ്ങള്‍ ഏവര്‍ക്കും ഗുണമാകും.
1 സിം സ്വാപ് എന്നതാണ് ഇത്തരം തട്ടിപ്പുകളിലെ പ്രധാന രീതി. നമ്മള്‍ ഉപയോഗിക്കുന്ന സിം കാര്‍ഡിന്‍റെ പ്രോഗ്രാം മാറ്റി മറ്റൊന്നാക്കും. അതായത് സിം ഡ്യൂപ്ലിക്കേഷന്‍. സിം നഷ്ടമായാല്‍ ഒഫിഷ്യലി നമ്മള്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിന് സമാനമാണ് ഇത്. പുതിയൊരു സിം കാര്‍ഡ് നമ്മളുടെ നമ്പരില്‍ ഉണ്ടാക്കും. ശേഷം നമ്മളുടെ സിം കാര്‍ഡ് പ്രവര്‍ത്തനരഹിതമാകുകയും സിഗ്നല്‍ ലഭ്യമാകാതിരിക്കുകയും ചെയ്യും.
2 ഇത്തരം രീതിയിലൂടെ തട്ടിപ്പ് സംഘത്തിന് നമ്മളുടെ സിമ്മുമായി കണക്ട് ചെയ്തിട്ടുള്ള വിവരങ്ങള്‍ ലഭ്യമാകും. അങ്ങനെ ഒ ടി പി അടക്കമുള്ളവ പുതിയ സിം കയ്യിലുള്ളവര്‍ക്ക് ലഭ്യമാകും. ഇതിലൂടെ ബാങ്ക് ട്രാന്‍സ്ഫറും ഓണ്‍ലൈന്‍ ഷോപ്പിംഗുമെല്ലാം സുഗമമായി നടക്കും. ഇത്തരം തട്ടിപ്പുകളില്‍ നിന്ന് രക്ഷനേടാന്‍ വലിയ ജാഗ്രത പുലര്‍ത്തുക.
3 പ്രസ് 1 കോളുകള്‍ ശ്രദ്ധിക്കുക- സ്വിം സ്വാപിനായുള്ള പ്രധാന വഴികളിലൊന്നാണ് ഇത്. ഫോണ്‍ കോളിലൂടെ 'ഒന്ന്' അമര്‍ത്താന്‍ ആവശ്യപ്പെടും. നമ്മള്‍ അനുസരിച്ചാല്‍ തട്ടിപ്പ് സംഘത്തിന് നമ്മളുടെ സിമ്മിന്‍റെ ഡൂപ്ലിക്കേറ്റ് ഉണ്ടാക്കാന്‍ സാധിക്കും. സിം സ്വാപ് നമ്മള്‍ ആവശ്യപ്പെടുന്നതാണെന്ന ധാരണയില്‍ ടെലിക്കോം കമ്പനികള്‍ അനുവാദം നല്‍കും. സിം നഷ്ടമായാല്‍ ഒഫിഷ്യലി നമ്മല്‍ ഡ്യൂപ്ലിക്കേറ്റ് സിം എടുക്കുന്നതിന് സമാനമാണ് ഇത്. അതിനാല്‍ തന്നെ ടെലിക്കോം കമ്പനികള്‍ക്ക് തട്ടിപ്പ് കണ്ടെത്താനാകില്ല.
4 പ്രമുഖ ടെലിക്കോം കമ്പനികളുടെ എക്സിക്യൂട്ടീവ് എന്ന നിലയില്‍ കോളുകള്‍ വരാം. എയര്‍ടെല്‍, ജിയോ, ഐഡിയ, വോഡഫോണ്‍ എന്നിവയില്‍ നിന്നാണ് വിളിക്കുന്നതെന്ന് പരിചയപ്പെടുത്തും. കോള്‍ നഷ്ടമാകുന്ന, സിഗ്നല്‍ നഷ്ടമാകുന്ന തുടങ്ങി മറ്റേതെങ്കിലും പരാതിയുണ്ടോ എന്ന ചോദിച്ച ശേഷം അവര്‍ ഉദ്ദേശിച്ച ലക്ഷത്തിലേക്ക് നമ്മളെ എത്തിക്കും. ഇത്തരം കോളുകളെ ജാഗ്രതയോടെ കാണുക.
5 20 അക്ക യുണീക്ക് സിം നമ്പര്‍- പ്രമുഖ ടെലിക്കോം കമ്പനികളുടെ എക്സിക്യൂട്ടീവ് എന്ന നിലയില്‍ കോളുകള്‍ വിളിച്ച ശേഷം നമ്മളുടെ സിമ്മിന്‍റെ ഇരുപതക്ക യുണീക്ക് നമ്പര്‍ ചോദിക്കും. അത് ലഭിച്ചുകഴിഞ്ഞാല്‍ തട്ടിപ്പ് എളുപ്പത്തിലാകും.
6 സിം സ്വാപ് സാധ്യമായാല്‍ - നമ്മളുടെ സിം കാര്‍ഡ് പ്രവര്‍ത്തന രഹിതമാകുകയോ സിഗ്നല്‍ കാണിക്കാതിരിക്കുകയോ ചെയ്താല്‍ ആരോ നമ്മളുടെ സിം സ്വാപ് ചെയ്തുവെന്ന് തിരിച്ചറിയണം. തട്ടിപ്പ് നടത്തുന്നവരുടെ കയ്യില്‍ നമ്മളുടെ ഡ്യൂപ്ലിക്കറ്റ് സിം വര്‍ക്ക് ചെയ്തു തുടങ്ങുമ്പോഴാണ് നമ്മളുടെ കയ്യിലുള്ള സിം പ്രവര്‍ത്തന രഹിതമാകുയോ സിഗ്നല്‍ കാണിക്കാതിരിക്കുകയോ ചെയ്യുന്നത്.
7 സിം സ്വാപ് ചെയ്താല്‍ എങ്ങനെ പണം നഷ്ടമാകും- തട്ടിപ്പ് സംഘം നമ്മളുടെ വ്യക്തി വിവരങ്ങളും ബാങ്കിംഗ് വിവരങ്ങളും ഇതിനകം സ്വന്തമാക്കിയിട്ടുണ്ടാകും. സിം കൂടി കിട്ടുന്നതോടെ അതുപയോഗിച്ച് ഓണ്‍ലൈന്‍ വഴി പണ കൈമാറ്റമടക്കമുള്ളവ സാധ്യമാകും. പ്രത്യേകിച്ചും ബാങ്കില്‍ നിന്നുള്ള ഒ ടി പി അവരുടെ കൈയ്യിലുള്ള ഡ്യൂപ്ലിക്കേറ്റ് സിമ്മില്‍ ലഭ്യമാകുന്ന സാഹചര്യത്തില്‍ തട്ടിപ്പ് അനാസായമാകും.
8 ഫോണിലൂടെ ഒരിക്കലും ആധാര്‍ വിവരങ്ങള്‍ കൈമാറരുത്- തട്ടിപ്പ് സംഘത്തിന് നമ്മളുടെ ബാങ്കിംഗ് വിവരങ്ങള്‍ ഏറ്റവും അനായാസം ലഭിക്കുന്നത് ആധാര്‍ നമ്പറിലൂടെയാകും. അതുകൊണ്ടുതന്നെ ആധാര്‍ വിവരങ്ങള്‍ ഒരിക്കലും ഫോണിലൂടെ കൈമാറരുത്.
9 അജ്ഞാതമായ കോളുകള്‍ തുടര്‍ച്ചയാകുമ്പോള്‍ ഫോണ്‍ സ്വിച്ച് ഓഫാക്കരുത്- സിം സ്വാപ് ചെയ്യുന്ന തട്ടിപ്പ് സംഘം തുടര്‍ച്ചയായി വിളിക്കുകയാണെങ്കില്‍ ഫോണ്‍ ഒരിക്കലും സ്വിച്ച് ഓഫ് ആക്കരുത്. കാരണം പുതിയ ഒരു സിം ആക്ടിവേറ്റാക്കാന്‍ സാധാരണ ഗതിയില്‍ നാല് മണിക്കൂറാണ് ടെലിക്കോം കമ്പനികള്‍ എടുക്കാറുള്ളത്. ഈ സമയം മുന്‍കൂട്ടി കണ്ടാണ് തട്ടിപ്പ് സംഘം നമ്മളെ തുടര്‍ച്ചയായി വിളിക്കുന്നത്. കാരണം ശല്യം സഹിക്കവയ്യാതെ നമ്മള്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്താല്‍ ഒരു പക്ഷെ ടെലിക്കോം കമ്പനിയില്‍ നിന്നുള്ള യഥാര്‍ത്ഥ കോള്‍ നമുക്ക് ലഭിക്കാതിരിക്കാം. ഇതാണ് തട്ടിപ്പ് സംഘത്തിന്‍റെ ലക്ഷ്യം.
10 പ്രായമായവരാണ് കൂടുതലും ഇരകളാകാറുള്ളത്- ഡിജിറ്റല്‍ ലോകത്തെക്കുറിച്ച് വലിയ ധാരണയൊന്നുമില്ലാത്ത പ്രായമായവരെയാണ് തട്ടിപ്പ് സംഘം പ്രധാനമായും ലക്ഷ്യം വയ്ക്കുന്നത്. ഇവരെയാകുമ്പോള്‍ പെട്ടന്ന് തെറ്റിദ്ധരിപ്പിക്കാം എന്നതാണ് കാര്യം. അതുകൊണ്ടുതന്നെ അത്തരക്കാര്‍ അതീവ ജാഗ്രത പുലര്‍ത്തണം.
11 പാസ് വേര്‍ഡ് മാറ്റുക- ഇടയ്ക്കിടയ്ക്ക് ഇന്‍റര്‍നെറ്റ് ബാങ്കിംഗിന്‍റെയടക്കം പാസ് വേര്‍ഡ് മാറ്റുന്നത് നല്ലതാണ്. മാത്രമല്ല ട്രാന്‍സാക്ഷനുകളെക്കുറിച്ച് എന്തെങ്കിലും സംശയം തോന്നിയാല്‍ ബാങ്കുമായി എത്രയും വേഗം ബന്ധപ്പെടുക.