പുതിയ ഡിസൈനിലാണ് ആപ്പിള്‍ ആപ്പിള്‍ വാച്ച് എത്തുന്നത്. എഡ്ജ് ടു എഡ്ജ് സ്ക്രീനോടെ എത്തുന്ന വാച്ചിന്‍റെ സ്ക്രീന്‍ വലിപ്പം 30 ശതമാനത്തോളം ആപ്പിള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്
സന്‍ഫ്രാന്‍സിസ്കോ: ആപ്പിള്‍ വാച്ചിന്‍റെ നാലാം തലമുറ പുറത്തിറക്കി ആപ്പിളിന്‍റെ കാലിഫോര്‍ണിയയിലെ സ്റ്റീവ് ജോബ്സ് തീയറ്ററില്‍ നടന്ന ചടങ്ങിലാണ് ആപ്പിള്‍ വാച്ചിന്‍റെ പുതിയ പതിപ്പ് അവതരിപ്പിച്ചത്. പുതിയ ഡിസൈനിലാണ് ആപ്പിള്‍ ആപ്പിള്‍ വാച്ച് എത്തുന്നത്. എഡ്ജ് ടു എഡ്ജ് സ്ക്രീനോടെ എത്തുന്ന വാച്ചിന്‍റെ സ്ക്രീന്‍ വലിപ്പം 30 ശതമാനത്തോളം ആപ്പിള്‍ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്.
undefined
ഒപ്പം തന്നെ ആപ്പിള്‍ വാച്ചിന്‍റെ യൂസര്‍ ഇന്‍റര്‍ഫേസ് പൂര്‍ണ്ണമായും പുതുക്കി പണിതിട്ടുണ്ട് ആപ്പിള്‍. ഒപ്പം തന്നെ ഡിജിറ്റല്‍ ക്രോണോടെയാണ് എത്തുന്നത്. മുന്‍ വാച്ചിനെ അപേക്ഷിച്ച് രണ്ടിരട്ടി വേഗത്തില്‍ ആപ്പിള്‍ വാച്ച് സീരിസ് 4 പ്രവര്‍ത്തിക്കുമെന്നാണ് ആപ്പിള്‍ പറയുന്നത് ഒപ്പം തന്നെ കൂടുതല്‍ ശബ്ദമുള്ള സ്പീക്കറും ലഭിക്കും. ആദ്യമായി ഇസിജി ആപ്പോടെയാണ് ആപ്പിള്‍ വാച്ച് എത്തുന്നത് എന്ന പ്രത്യേകതയുണ്ട്. ഒപ്പം ലോകത്ത് ഒരു വാച്ചിനും അവകാശപ്പെടാനാകാത്ത ഒരാളുടെ വീഴ്ച ഡിറ്റക്റ്റ് ചെയ്യാനുള്ള സംവിധാനവും ആപ്പിള്‍ വാച്ചിലുണ്ട്.
ഒപ്പം ഫോണ്‍ ഇല്ലാതെ തന്നെ കോളുകള്‍ ചെയ്യാന്‍ സാധിക്കുന്ന സെല്ലുലാര്‍ സംവിധാനം നേരിട്ട് വാച്ചില്‍ എത്തിച്ചിട്ടുണ്ട് ആപ്പിള്‍. ഒപ്പം തന്നെ ജിപിഎസ് ആള്‍ട്ട് മീറ്റര്‍, സ്ലീം പ്രൂഫ്., ബ്ലൂടൂത്ത് 5.0 തുടങ്ങിയ പ്രത്യേകതകള്‍ എല്ലാം ആപ്പിള്‍ വാച്ചില്‍ ലഭിക്കും.