ഐഫോണ്‍ X ഉത്പാദനം വീണ്ടും തുടങ്ങി ആപ്പിള്‍

By Web Team  |  First Published Nov 24, 2018, 1:25 PM IST

പ്രമുഖ ടെക് സൈറ്റ് മാഷബിളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. വലിയ വിലയാണ് അമേരിക്കയ്ക്ക് പുറത്ത് ആപ്പിളിന്‍റെ പുതിയ ഐഫോണുകള്‍ക്ക് വലിയ ജനപ്രീതി ഇല്ലാതാകുവാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്


ന്യൂയോര്‍ക്ക്: ലോകത്ത് ഏറ്റവും കൂടുതല്‍ ലാഭം ഗാഡ്ജറ്റ് വില്‍പ്പനയിലൂടെ ഉണ്ടാക്കുന്ന കമ്പനിയാണ് ആപ്പിള്‍. എന്നാല്‍ ഇപ്പോള്‍ അത്ര ശുഭകരമായ വാര്‍ത്തയല്ല ആപ്പിള്‍ ഐഫോണുമായി ബന്ധപ്പെട്ട് വരുന്നത്. ആപ്പിള്‍ ഐഫോണ്‍ x ഉത്പാദനം വീണ്ടും ആപ്പിള്‍ ആരംഭിച്ചുവെന്നാണ് പുതിയ വാര്‍ത്ത. സെപ്തംബറില്‍ ഇറങ്ങിയ ആപ്പിള്‍ ഐഫോണ്‍ xs, xs മാക്സ്, XR എന്നിവ വേണ്ട രീതിയില്‍ വിപണിയില്‍ പ്രകടനം നടത്താതാണ് ആപ്പിള്‍ ഐഫോണ്‍ Xനെ പൊടിതട്ടിയെടുക്കാന്‍ ആപ്പിളിനെ പ്രേരിപ്പിക്കുന്നത്.

പ്രമുഖ ടെക് സൈറ്റ് മാഷബിളാണ് ഇത് സംബന്ധിച്ച വാര്‍ത്ത പുറത്തുവിടുന്നത്. വലിയ വിലയാണ് അമേരിക്കയ്ക്ക് പുറത്ത് ആപ്പിളിന്‍റെ പുതിയ ഐഫോണുകള്‍ക്ക് വലിയ ജനപ്രീതി ഇല്ലാതാകുവാന്‍ കാരണം എന്നാണ് റിപ്പോര്‍ട്ട്. അതിനാല്‍ തന്നെയാണ് പുതിയ ഫോണുകളുടെ ഉത്പാദനം കുറച്ച് ഐഫോണ്‍ X മായി മുന്നോട്ട് പോകാന്‍ ആപ്പിള്‍ ശ്രമം തുടങ്ങിയത്. ഇത് മാത്രമല്ല ആപ്പിളിന്‍റെ ഐഫോണ്‍ X നിര്‍മ്മാണത്തിന് ഒഎല്‍ഇഡി ഡിസ്പ്ലേ നല്‍കിയ സാംസങ്ങുമായുള്ള കരാര്‍ പാലിക്കാന്‍ കൂടിയാണ് ഈ നീക്കം എന്നും റിപ്പോര്‍ട്ടുണ്ട്.

Latest Videos

click me!