ഐഫോണില്‍ ഇരട്ട സിം വരുന്നു

By Web Team  |  First Published Aug 5, 2018, 6:45 PM IST

ഐഫോണ്‍ ഇരട്ട സിം ഉള്‍പ്പെടുത്തുന്നു എന്ന് അഭ്യൂഹം. ചില ചൈനീസ് ടെക് സൈറ്റുകളാണ ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. സെപ്തംബറിലാണ് ആപ്പിളിന്‍റെ ഐഫോണ്‍ പുതിയ പതിപ്പുകള്‍ എത്തുന്നത്


ദില്ലി: ഐഫോണ്‍ ഇരട്ട സിം ഉള്‍പ്പെടുത്തുന്നു എന്ന് അഭ്യൂഹം. ചില ചൈനീസ് ടെക് സൈറ്റുകളാണ ഇത് സംബന്ധിച്ച സൂചന നല്‍കുന്നത്. സെപ്തംബറിലാണ് ആപ്പിളിന്‍റെ ഐഫോണ്‍ പുതിയ പതിപ്പുകള്‍ എത്തുന്നത്. ഇതിനൊപ്പം ഇരട്ട സിം ഐഫോണുകള്‍ ഇറങ്ങും എന്നാണ് വിവരം.

പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം മൂന്ന് പതിപ്പുകളായാണ് ഐഫോണ്‍ എത്തുക. 6.1ഇഞ്ച് എല്‍സിഡി പതിപ്പും 5.8 ഇഞ്ചിന്റെയും 6.5 ഇഞ്ച് ഒ.എല്‍.ഇ.ഡി അടങ്ങിയ വാരിയന്റുമാണ് മറ്റു രണ്ട് മോഡലുകള്‍. മോഡലിന്റെ മറ്റു വിശദാംശങ്ങളൊന്നും പുറത്തുവന്നിട്ടില്ല. ഇതില്‍ 6.1ഇഞ്ച് എല്‍സിഡി പതിപ്പിലായിരിക്കും രണ്ട് സിമ്മിനുള്ള സ്ലോട്ട് ഉണ്ടാവുക എന്നാണ് സൂചന. പ്രധാനമായും ചൈനീസ് മാര്‍ക്കറ്റാണ് ഈ ഫോണ്‍ ലക്ഷ്യം വയ്ക്കുന്നത്.

Latest Videos

undefined

ഇങ്ങനെയൊരു പരീക്ഷണം തന്നെ കമ്പനി ആദ്യമായാണ് നടപ്പിലാക്കുന്നത്. ആപ്പിളിന്റെ പുതിയ ഐ.ഒ.എസ് 12 ആയിരിക്കും പുതിയ മോഡലുകളില്‍ ഉപയോഗിക്കുക. ഐഫോണിന്റെ വരും മോഡലുകളിലും ഡബിള്‍ സിം സ്ലോട്ട് ഉണ്ടാവുമെന്ന സൂചനകളും പുറത്തുവരുന്നുണ്ട്. 

ഒരു ലക്ഷം കോടി ഡോളര്‍ എന്ന വിപണി മൂല്യം കൈവരിക്കുന്ന ലോകത്തിലെ ആദ്യ കമ്പനിയെന്ന നേട്ടം അടുത്തിടെയാണ് ആപ്പിള്‍ സ്വന്തമാക്കിയത്. ആപ്പിള്‍ തങ്ങളുടെ ഫീച്ചറുകള്‍ വളരെ രഹസ്യമായാണ് സൂക്ഷിക്കുന്നത്. അതിനാല്‍ തന്നെ അവതരണ സമയത്ത് മാത്രമെ കൃത്യമായ വിവരം ലഭിക്കൂ.

click me!