ഫോണുകള്‍ സ്ലോ ആകുന്നു: ആപ്പിളിനും സാംസങ്ങിനും വന്‍ പിഴ

By Web Team  |  First Published Oct 26, 2018, 8:47 AM IST

ഇറ്റലിയിലെ ദേശീയ കോംപറ്റീഷന്‍ അതോററ്ററിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇട്ടത്. ജനുവരി മുതല്‍ ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഈ ഫോണ്‍ ബ്രാന്‍റുകളുടെ ചില സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ഫോണുകളുടെ പ്രവര്‍ത്തനം സ്ലോ ആക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍


മിലാന്‍: ഫോണുകള്‍ ഉപയോഗിക്കുന്നതിന് അനുസരിച്ച് സ്പീഡ് കുറയുന്നു എന്ന പരാതിയില്‍ ലോകത്തിലെ മുന്‍നിര സ്മാര്‍ട്ട്ഫോണ്‍ നിര്‍മ്മാതാക്കളായ ആപ്പിള്‍ സാംസങ്ങ് എന്നിവര്‍ക്ക് ഇറ്റലിയില്‍ വന്‍ പിഴ ശിക്ഷ. മനപൂര്‍വ്വം ഫോണുകളുടെ പ്രവര്‍ത്തനം മന്ദീഭവിക്കുന്നു എന്ന പരാതിയില്‍ ആപ്പിളിന് 10 ദശലക്ഷം യൂറോയും (ഏതാണ്ട് 83 കോടി രൂപ) സാംസങ്ങിന് 5 ദശലക്ഷം യൂറോയും (ഏതാണ്ട് 41.5 കോടി രൂപയും) പിഴ അടക്കാന്‍ ഉത്തരവായത്.

ഇറ്റലിയിലെ ദേശീയ കോംപറ്റീഷന്‍ അതോററ്ററിയാണ് ഇത്തരത്തില്‍ ഒരു ഉത്തരവ് ഇട്ടത്. ജനുവരി മുതല്‍ ഇവര്‍ നടത്തിയ അന്വേഷണത്തില്‍ ഈ ഫോണ്‍ ബ്രാന്‍റുകളുടെ ചില സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ ഫോണുകളുടെ പ്രവര്‍ത്തനം സ്ലോ ആക്കുന്നു എന്നാണ് ഇവരുടെ കണ്ടെത്തല്‍. കോംപറ്റീവ് കമ്മീഷന്‍റെ കണ്ടെത്തല്‍ പ്രകാരം ഇത്തരത്തില്‍ സോഫ്റ്റ്വെയര്‍ അപ്ഡേറ്റ് വഴി പഴയ ഫോണുകളെ സ്ലോ ആക്കുന്നത് ഒരു സ്മാര്‍ട്ട്ഫോണ്‍ ഉപയോക്താവിനെ പുതിയത് വാങ്ങുവാന്‍ പ്രേരിപ്പിക്കുന്നു എന്നാണ് പറയുന്നത്. 

Latest Videos

undefined

ഇറ്റലിയിലെ ദേശീയ കോംപറ്റീഷന്‍ അതോററ്ററിയുടെ പ്രസ്താവന പ്രകാരം ആപ്പിളും സാംസങ്ങും അവരുടെ വ്യവസായിക നടപടികളില്‍ ഒട്ടും സത്യസന്ധമല്ലാത്ത നിലപാട് എടുക്കുന്നു എന്ന് പറയുന്നു. ഇവരുടെ സോഫ്റ്റ്വെയര്‍ അപ്ഡേറ്റുകള്‍ പലപ്പോഴും ഫോണ്‍ ഉപയോക്താവിനെ പുതിയ ഫോണുകള്‍ എടുക്കാന്‍ പ്രേരിപ്പിക്കുമെന്നാണ് ഇവര്‍ പറയുന്നത്. 

അടുത്തകാലത്ത് ഗ്യാലക്സി നോട്ട് 4 ല്‍ ഗ്യാലക്സി നോട്ട് 7 ന്‍റെ ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്തപ്പോള്‍ അത് സ്ലോ ആയി എന്ന് കണ്ടെത്തി. ഈ അപ്ഡേറ്റ് നോട്ട് 4 ലും ലഭിക്കും എന്ന് സാംസങ്ങ് അറിയിച്ചിരുന്നു. ഇത് പോലെ തന്നെ ആപ്പിള്‍ ഐഫോണ്‍ 6ല്‍ അതിന്‍റെ പിന്‍ഗാമികളില്‍ ലഭിക്കുന്ന അപ്ഡേറ്റ് നല്‍കിയപ്പോള്‍ ഫോണ്‍ സ്ലോ ആകുന്നത് കണ്ടു. 

പിഴയ്ക്ക് പുറമേ ഇത്തരത്തില്‍ ഒരു വിധി വന്നിട്ടുണ്ടെന്ന കാര്യം തങ്ങളുടെ ഇറ്റാലിയന്‍ വെബ് സൈറ്റില്‍ പ്രസിദ്ധീകരിക്കണം എന്നും വിധിയിലുണ്ട്. എന്നാല്‍ ഈ വിഷയത്തില്‍ കഴിഞ്ഞ ഡിസംബറില്‍ തന്നെ അഭിപ്രായം പറഞ്ഞുവെന്നാണ് ആപ്പിള്‍ പറയുന്നത്. പെട്ടെന്ന് ഫോണ്‍ നിന്നുപോകുന്നത് തടയുന്നതിനായി തങ്ങള്‍ ബാറ്ററി ശേഷി കുറച്ച് കൊണ്ടുവരാറുണ്ടെന്ന് ആപ്പിള്‍ അന്ന് സമ്മതിച്ചിരുന്നു. എന്നാല്‍ ഇത് ഫോണിന്‍റെ ഉപയോഗ കാലത്തെ ബാധിക്കില്ലെന്നാണ് റിപ്പോര്‍ട്ട്.

click me!